(മനസിലെ ആശയങ്ങൾക്ക് സാങ്കല്പികമായി ജീവൻ നൽകി)
അവധി ദിവസങ്ങളിലെ നേരം വൈകിയുള്ള എഴുന്നേൽകൽ ഞാൻ ഇന്നും തുടർന്നു .രാവിലെ 10, 10.30 ആയിക്കാണും കട്ടൻ കാപ്പിയുടെ മുഹബ്ബത്തിൽ ഞാൻ പത്രവായന ആസ്വദിക്കുകയായിരുന്നു .പെട്ടന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ അത് മമ്മദിക്കയാണ് .
ഇന്ന് ഒരു കല്യാണം ഉണ്ട് മൂപ്പര് അതിന് പോകുകയാണ് പോണ വഴിയിൽ വീട്ടിൽ കയറിയതാണ്.വീടിന് ഉള്ളിൽ കേറി ഇരുന്ന മൂപ്പര് എന്നോട് "കുട്ടിയെ അന്റെ ബാപ്പനെ വിളി ഓനില്ലേ ഇവടെ . ഉപ്പയെ വിളിച്ച ശേഷം ഞാൻ അവരുടെ സുകവിവരങ്ങൾ തിരക്കി.കൂടെ ഉള്ള കുട്ടിയെയും കുറിച്ച് ചോദിച്ചു കൂടെ ഒരു കുട്ടി ഉണ്ടാർന്നു .ഉപ്പ ഉള്ളിൽ നിന്നും പറഞ്ഞുകൊണ്ട് വന്നു"അത് ഷെരീഫിന്റെ കുട്ടിയാടാ.നീ കണ്ടിട്ടില്ല ഇവനെ ".ഇവന്റെ ഉമ്മ എന്റെ കയ്യിൽ തന്നതാണ് ഓൾടെ ഒരുക്കം ഒന്നും കഴിഞ്ഞിട്ടില്ല.മമ്മദിക്ക പറഞ്ഞു
എന്താ ഇവന്റെ പേര് ?മഖ്ബൂൽ! നല്ല പേര്. ടാ ഇവൻ ജനിച്ച ദിവസത്തിന്റെ പ്രത്യേകത അറിയോ അണക് ഒരു 8 ന്റെ പണിയ മാനെ ഇവൻ. ഇത് കേട്ടപ്പോൾ എല്ലാവരും ചിരിച്ചു.ഞാൻ ചോദിച്ചു എന്താ മമ്മദിക്കാ ഇങ്ങള് അങ്ങനെ പറഞ്ഞത്. November 8 ന് നോട്ട് നിരോധിച്ച അന്നാണ് ഇവന് ജനിച്ചത്. അന്ന് ഞാൻ പെട്ട പെടൽ അള്ളാ....
എന്റെ കൂടുതൽ സംശയങ്ങൾ ഇഷ്ടപെട്ടിട്ടാണോ പെടഞ്ഞിട്ടാണോ അറിയില്ല അവർ ആ സംഭവം പറഞ്ഞു
"2016 november 7ാം തിയ്യതി വൈകിട്ടാണ് റാഹിലനേറ്റ് അവളുടെ വീട്ടുകാർ ഹോസ്പിറ്റലിലേക്ക് പോയത് . ഞാനും നബീസയും ഇണ്ണിമാന്റെ വണ്ടിയും വിളിച്ച് ചെന്നപ്പോൾ ഓൾ പ്രസവ മുറിയിലാണ് .സമയം 10 :11 മണി ആയപ്പോൾ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു docter വന്നു.കയ്യിൽ 5 പൈസ ഉണ്ടാർന്നില്ല.നാളെ രാവിലെ പൈസ എടുക്കാം എന്ന രീതിയിൽ ഓപ്പറേഷൻ ഉള്ളതെല്ലാം ചെയ്യാൻ പറഞ്ഞു.
ആശുപത്രി വരാന്തയിലായതു കാരണം ഉറക്കം വന്നില്ല .സമയം എത്ര എന്ന് ഓർമയില്ല അപ്പളാണ് ഷെരീഫ് ദുബായ് ന്ന് വിളിക്കുന്നത് 1000,500 നിരോടിച്ചുന്ന് പറഞ്.അള്ളാ ന്റെ വപ്പേ കയ്യിൽ ഒരു ഉറുപ്പിയ ഇല്ല.atm ന്ന് കിട്ടില്ല. അപ്പളാണ് നഴ്‌സ് റാഹിലന്റെ ആരുല്ലേ ന്ന് ഒരു വിളി .ചെവിയിൽ ബാങ്ക് വിളിച്ചത് പോലും ഇക്ക് ഓർമയില്ല.ആശുപത്രിയിലെ പൈസ എങ്ങനെ കൊടുക്കും എന്ന ആലോചനയിൽ ആർന്നു
അവസാനം ന്റെ മാളുന്റെ ചെക്കനാണ് ആ പൈസ അടച്ചുകൊടുത്തത് ന്തോ card ഒരതിട്ടൊക്കെ .അന്ന് ഞാൻ അവിടെ ഒരുപാട് പേരെ കണ്ടു.2000 രൂപാ കിട്ടുമെന്ന് പറഞ്ഞ് രാവിലെ ATM ന്റെ മുമ്പിൽ പോയി ക്യൂ നിന്നവരെ ,പറഞ്ഞ സമയത്തു പൈസ അടക്കാൻ പറ്റാതെ വിഷമിച്ചവരെ .. അങ്ങനെ ഒരുപാട് പേരെ ഇപ്പൊ ഒകെ ശെരിയായിലെ"
ഞാൻ പറഞ്ഞു എന്ത് ശെരിയായി .ആ ഒരു തീരുമാനം മൂലം എത്ര പേരാണ് കുഴഞ്ഞു വീണു മരിച്ചത് ക്യൂ നിക്കാൻ പോയിട്ട്. എത്ര പേരാണ് പല കാരണങ്ങളാൽ ബിദ്ധിമുട്ടിയത്.പക്ഷെ ഒരു കാര്യത്തിൽ അഷ്വസിക്കാം.കള്ളപ്പണം കണ്ടതാനും കുറക്കാനും എല്ലാം ആയിരുന്നു ഇത് എല്ലാം എന്നതിൽ
പെട്ടന്നാണ് ഉപ്പ ഉമ്മയോട് പറഞ്ഞത് "ഇയ്യ പഞ്ചായത്തിൽ പോയി ആ ആധാരം ആധാറുമായി ലിങ്ക് ചെയ്തോന്ന്.....
വികസനങ്ങൾ വരട്ടെ
നാട് നന്നാവട്ടെ
ജനങ്ങളുടെ പ്രശ്നവും ഭരണകൂടം മനസിലാക്കട്ടെ
By
*Sabith koppam*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ