വല്ലാണ്ട് ശോകം അടിച്ചപ്പോൾ രാത്രി പതിനൊന്ന് മണിക്ക് WhatsApp ഇൽ ഒരു status ഇട്ടു” നട്ടപാതിരക്ക് ബുള്ളറ്റിൽ ഒരു യാത്ര പോകണം, തണുപ്പിനെ വരിഞ്ഞു മുറുകി ഒരു കട്ടൻ അടിക്കണം, ആരു കേൾക്കാൻ ആരോട് പറയാൻ “status ഇട്ട് ഒരു അഞ്ചു മിനുട്ട് ഓൺലൈനിൽ ഇരുന്ന ശേഷം പതിയെ ഉറക്കത്തിലേക്ക് പോയി… ഇടക്ക് ജനാലയിലൂടെ വന്ന ലൈറ്റ് മുഖത്ത് അടിച്ചപ്പോൾ പതിയെ കണ്ണ് തുറന്നു, സമയം 12.30. പാതി നഷ്ട്ടപെട്ട ഉറക്കത്തെ തിരിച്ചുവിളിക്കാൻ ഞാൻ എന്റെ സ്വപ്നങ്ങളെ കുറിച്ച് ഓർത്ത് കിടന്നു. ദൂരെ നിന്നും ഒരു ശബ്ദം കുടു കുടു…
ഒരു ബുള്ളെറ്റിന്റെ ശബ്‌ദം പതിയെ കേട്ടു. ശബ്ദം പിന്നെ അടുത്തടുത്ത് എത്തി. വീടിന്റെ മുന്നിൽ ഒരു വണ്ടി നിർത്തിയ പോലെ തോന്നി പിന്നെ ഒരു ഹോണ് അടിയായിരുന്നു രണ്ടു വട്ടം. നല്ല ഉറക്കത്തിൽ ആയിരുന്ന 70 വയസുള്ള ഉമ്മുമ്മവരെ എണീറ്റ് വന്നു. ആരാന്ന് അറിയാൻ ഞാനും bed ന്ന് ചാടി എണീറ്റു.
ഇരുട്ടിൽ തെളിഞ്ഞു കാണാത്ത ആ മുഖം കാണാൻ ഉപ്പച്ചി ടോർച്ച് അടിച്ചു നോക്കി. വണ്ടി നിർത്തി ആ നിഴൽ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു. ഉമ്മച്ചി ഉമ്മറത്തെ ലൈറ്റ് ഇട്ടു .ഇരുട്ടിനെ മാറ്റി വെളിച്ചം വന്നപ്പോൾ ദാ നിക്കുന്നു ഞമ്മടെ കൽബ് സൈനു. ഉപ്പച്ചി ഓനോട് ചോയിച്ചു എന്താ സൈനു ഇജ്ജ് ഈ നേരത്ത് എന്താ?...
എന്തോ… വലിയ സംഭവം ചെയ്തപോലെ ഓൻ ആ കൊന്ത്രം പല്ല് കാട്ടി ചിരിച്ചിട്ട്
” ഉപ്പ പണി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വല്ലാണ്ട് വഴുകിയിരുന്നു. വീട്ടിൽ ചെന്നിട്ട് നെറ്റ് തുറന്നപ്പോൾ ആദ്യം കാണുന്നത് ഇവന്റെ status ആണ്. ഈ പതിരാത്രിക്ക് അവന് ബുള്ളറ്റിൽ ഇരു യാത്ര പോണം എന്ന് പിന്നെ ഒരു സുലൈമാനിയും, പിന്നെ അവൻ അവസാനം പറഞ്ഞത് ഇക്ക് ഇഷ്ടമായില്ല ആരു കേൾക്കും എന്നൊക്കെ. ഞാൻ ഇവിടെ ഉണ്ടാകുമ്പോൾ ഓൻ അങ്ങനെ ഒരു ആഗ്രഹം ഉണ്ടങ്കിൽ അത് ഞാൻ ചെയ്‌തു കൊടുക്കണ്ടേ.. അല്ലേൽ പിന്നെ എന്തിനാ ഉപ്പാ ഞാൻ ചെങ്ങായി ആണെന്ന് പറഞ്ഞു നടക്കുന്നത്.”
ഓന്റെ ആ വർത്താനം കേട്ടിട്ട് ന്റെ മുഖത്ത് ഒന്ന് നോക്കി ഉപ്പച്ചി എന്നിട്ട് റൂമിലോട്ട് പോയി… ഉമ്മ ആ തൊപ്പി തലയിൽ ഇട്ട് പോയിക്കൊന്നും പറഞ്ഞ് ഹാളിലെ ലൈറ്റ് കെടുത്തി. യാത്രകൾ ദൈവത്തിന് വളരെ ഇഷ്ട്ടാന്ന് തോന്നു ന്നു, അല്ലേൽ പിന്നെ ഇത്തരം ഒരു സീൻ ഈ നട്ടപാതിരക്ക് മൂപ്പര് ഉ ണ്ടാക്കി തരില്ലായിരുന്നല്ലോ.
സൈനുന്റെ ബുറാക്ക് എന്ന് പറഞ്ഞു ഞാൻ കളിയാക്കുന്ന ആ ബുള്ളറ്റിന്റെ പുറകിൽ ഇരുന്നപ്പോൾ എക്സ്ട്രാ ടൈമിൽ സമനിലയിൽ നിക്കുന്ന കളിയിൽ ഒരു പെനാൽട്ടി കിട്ടിയ ഫീൽ ആയിരുന്നു… ഇരുട്ടിനെ വകഞ്ഞു മാറ്റി ഓൻ ബുറാക്ക് സ്പീഡിൽ പായിച്ചു ഇരുട്ടിന്റെ നിശ്ശബ്ദതയെ കൊല്ലുന്ന ആ മനോഹര ശബ്ദത്തിന് ഞാൻ കാതോർത്തു.. കുടു കുടു..കുടു.
രാത്രിയിൽ എന്റെ കൊപ്പം നാടിനെ ഞാൻ വീക്ഷിച്ചു. ksrtc യിൽ വന്നിറങ്ങുന്ന രണ്ടു മൂന്ന് യാത്രക്കാരും പിന്നെ കുറെ നായ്ക്കളും. പിന്നെ രാത്രി ഓട്ടം ഓടുന്ന ഓട്ടോ.. കാരും.. അങ്ങനെ യാത്ര മുന്നോട്ട് പോയി നേരെ മുതുതല വഴി പട്ടാമ്പിയിലേക്ക് ബുറാക്ക് ചീറി പാഞ്ഞു.. പശ്ചാത്തല സംഗീതം ഞാൻ പറയുന്നില്ല കൊടുമുണ്ട ഗേറ്റ് കടന്നതും പിന്നെ അങ്ങോട്ട് വല്ലാത്ത ഫീൽ ആയിരുന്നു എഴുതാനും പറയാനും എനിക്ക് കഴിയുന്നില്ല. അത്രയും മനോഹരമായിരുന്നു ആ യാത്ര. തല ഉയർത്തി നിൽക്കുന്ന കരിമ്പനകളുടെ ഇടയിലൂടെ പോകുമ്പോൾ വലത് വശത്ത് നിന്നും നിളയുടെ തണുത്ത തലോടലുകൾ കിട്ടിയിരുന്നു. കൃഷ്‌ണ തീയേറ്റർന്റെ മുന്നിലെ തട്ടുകടയിൽ നിന്നും ഒരു കട്ടൻ പൂശിയപ്പോൾ ആ തലോടലിനെ ഞാൻ വല്ലാണ്ട് പ്രണയിച്ചു എന്റെ പ്രണയം കണ്ടിട്ടാവണം സൈനു ഒരു രതീഷ് കൂടി എന്റെ നേരെ നീട്ടി മനസ്സിലായില്ലേ.. അതന്നെ.
പതുക്കെ ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പട്ടാമ്പി പാലത്തിലൂടെ ബുറാക്ക് പതിയെ പോയി കാരണം അവൻ അവളുടെ ശാന്തമായ ഒഴുക്കിനെ വീക്ഷിക്കുകയായിരുന്നു.ആ സമയത്ത് ആ പാലത്തിന്റെയും പുഴയുടെയും പ്രണയം പോലെ മനസ്സിലേക്ക് പലരും കടന്ന് വന്നങ്കിലും ബുള്ളറ്റും രാത്രിയും തണുപ്പും ആ ശോകങ്ങളെ ഒക്കെ ആട്ടി പായിക്കുന്നത് എനിക്ക് കാണാമായിരുന്നു. പതിയെ പുഴയുടെ തീരം തേടി.
മണപ്പുറത്ത് ഇരുന്ന് കൊണ്ട് സൈനുവും ഞാനും ഒരുപാട് സംസാരിച്ചു. ഒരുപാട് സ്വപ്നങ്ങളെ പറ്റി പറഞ്ഞു. പല കഥകളും പറഞ്ഞു പോയി സമയം അഞ്ചുമണി ആയത് അറിഞ്ഞില്ല. ആ സമയത്താണ് night പെട്രോളിങിന് വന്ന പൊലീസുകാർ ഞങ്ങളെ നല്ല പുളിച്ച തെറി പറഞ്ഞ് ആട്ടി വിട്ടത്. അവർക്ക് ഇപ്പൊ നമ്മടെ ഫീലിംഗ്‌സും നോസ്റ്റു ഒകെ പറഞ്ഞാൽ ഉണ്ടോ മനസ്സിലാകുന്നു.
തിരിച്ചു പോരുമ്പോൾ സൈനു എന്നോട് ചോദിച്ചു..” ആബി നീ ഇപ്പോ ഹാപ്പി അല്ലെ… ഇനി വിഷമങ്ങൾ പ്രശ്നങ്ങളും വരുമ്പോൾ അത് പങ്ക് വെക്കാൻ ഒരാളെ വേണേൽ എന്നെ വിളിച്ചാൽ മതി. ഏത് പതിരാത്രിക്ക് വിളിച്ചാലും ഞാനും എന്റെ വണ്ടിയും നിനക്ക് വേണ്ടി കാത്ത് നിൽക്കുന്നുണ്ടാകും. നീ ചുറ്റും നോക്കൽ നിറുത്തി നിന്റെ അരികിൽ നോക്ക് എന്നെ പോലെ ഒരു പാട് പേരെ കാണാം”
ഞാൻ ഒന്നും മിണ്ടില്ലാ പകരം” നിന്റെ ബുറാക്കും കരിമ്പന പാതയും കട്ടനും മരിച്ചാലും മനസ്സീന്നും നാവിന്നും ഈ യാത്രയുടെ രൂചി പോകില്ല”
ആറുമണിക്ക് വീട്ടിൽ കയറുമ്പോൾ പത്ര വായനയിൽ നിന്നും തല ഉയർത്തി ഉപ്പ അകത്തേക്ക് വിളിച്ചു പറയുന്നത് കേട്ടു…” എഡിയെ ദാ നിന്റെ adventure മോൻ വന്നിരിക്കുന്നു. ഒരു രണ്ട് ദോശ കൊടുക്ക് പിന്നെ ഓൻ കട്ടൻ മതിട്ടോ… പാൽ വേണ്ട അല്ലേൽ ഇനി കട്ടൻ അടിക്കാൻ എങ്ങോട്ടേലും പോയാലോ…”
ചിരിച്ച് ഉള്ളിലോട്ട് പോയി ഞാൻ
By
Sabith koppam

👍👍👌💐
മറുപടിഇല്ലാതാക്കൂThankyou
ഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂUufff🔥🔥maarakam😇
മറുപടിഇല്ലാതാക്കൂThank you..
ഇല്ലാതാക്കൂ😘👍
മറുപടിഇല്ലാതാക്കൂThank you
ഇല്ലാതാക്കൂPoliii ..... Da sabithe no raksha adipoliii......
മറുപടിഇല്ലാതാക്കൂThank you...
മറുപടിഇല്ലാതാക്കൂDa...oru rakshayum ilato....ninte Oro vari vayikumbolum..serikum ath feel cheyarnu..aa kazchakal kann munil ulath pole feel cheythu...night nte beauty it's beyond words...igane Oru yatra ellavarudeyum agraham Ann.. thanks alot...
മറുപടിഇല്ലാതാക്കൂഎഴുത്ത് ഗംഭീരമാവുന്നുണ്ട്. ഇനിയും നിന്റെ മോഹങ്ങളെ അക്ഷരങ്ങളുമായി പങ്കുവെക്കുക.
മറുപടിഇല്ലാതാക്കൂAdipoli ayittnd vayikumbo thanne
മറുപടിഇല്ലാതാക്കൂAa yathra feel cheydha pole...
Tnx
ഇല്ലാതാക്കൂjst loved your writings.....simply super
മറുപടിഇല്ലാതാക്കൂ