രാജാവിന്റെ ഹൃദയം

 ഞാൻ ഒരു കഥ പറയാം ....

ഒരിടത്ത് ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. വീരനായിരുന്നു സുന്ദരനുമായിരുന്നു  ശത്രു രാജ്യങ്ങളിലെ അന്തപുരങ്ങളിൽ രാജകുമാരിമാർ അവരുടെ തൊഴികളോട് ചോദിക്കുമായിരുന്നു ,നെന്മിണി രാജ്യത്തെ രാജാവിന്റെ കഥ. നെന്മിണിയിലെ രാജാവിന്റെ വിവാഹ ശേഷം  ഒരു വലിയ  യുദ്ധം നടന്നു ആ യുദ്ധത്തിൽ രാജാവ് തന്റെ  രാജ്യം വലിയ വിശാലമായ ഒരു രാജ്യമാക്കി മാറ്റി.അതിനു ശേഷം അങ്ങോട്ട് ആക്രമിച്ച് പിടിച്ചടക്കുന്നത് അദ്ദേഹം നിർത്തി. ഇനി യുദ്ധങ്ങളില്ല ഇങ്ങോട്ട് അക്രമിക്കാതെ ഒരു വാളും ഇനി ഉയരില്ല എന്നും പ്രഖ്യാപിച്ചു.

ഈ പ്രഖ്യാപനം വലിയ പൊട്ടി തെറികൾ ഉണ്ടാക്കി രാജ്യത്തിന് അകത്തും പുറത്തും രാജാവിന്റെ  ജീവൻ വരെ ഭീഷണിയാകുമെന്ന് വരെ  ചർച്ചകൾ വന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ,ഒരു മുടന്തനായ ഒരു ഫലിതപ്രിയൻ രാജ്യ സദസ്സിലേക്ക് വരുന്നത് .അയാൾ താൻ എഴുതി ഉണ്ടാക്കിയ കഥകൾ രാജ്യസദസ്സിൽ പറയട്ടെ എന്ന് ചോദിച്ചു. അങ്ങനെ രാജാവിന്റെ അനുമതിയോട് കൂടി അയാൾ ആ കഥകൾ പറഞ്ഞു " പണ്ട് പണ്ട് വളരെ പണ്ട്‌ സുന്ദരിയായ ഒരു പെണ്ണ് ....." . അയാളുടെ കഥകൾ കേട്ട് രാജാവ് പൊട്ടി ചിരിക്കാൻ തുടങ്ങി സദസ്സ് അയാളെ അനുമോദിക്കാൻ തുടങ്ങി ആർപ്പു വിളികളും പൊട്ടിച്ചിരിയും നിറഞ്ഞ ഒരു രാജ്യസദസ്സിൽ വെച്ച് രാജാവ് .അയാളെ തന്റെ കൂടെ കൂട്ടി. മറ്റാരേക്കാളും രാജാവിന്റെ അടുത്ത് അയാൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു അത് പലരെയും ചൊടിപ്പിച്ചു.മിക്കപ്പോഴും ഒരുമിച്ച്, തന്റെ മിത്രം തന്നെക്കാൾ വലിയ രാജാവാണ് ഹാസ്യത്തിലെന്ന് ഇടക്കിടെ തന്റെ പത്നിയോട് അയാൾ പറയും. അവർ ഒരുമിച്ച് വേട്ടയാടാൻ പോകാൻ തുടങ്ങി .അവരാണ് നല്ല സുഹൃത്തുക്കൾ,സുഹൃത്തുക്കൾ എന്നു പറഞ്ഞാൽ അവരെ പോലെ ആകണമെന്ന്  പ്രജകൾ വരെ പറയാൻ തുടങ്ങി .അപ്പോഴാണ് ആ വാർത്ത പരക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞ കാര്യം രാജാവിന്റെ ചെവിയിലും എത്തി .മുടന്തൻ കുട്ടുകാരനുമായുള്ള സഹവാസം രാജാവിന്റെ ജീവന് ആപത്ത് .അയാളുമായി കുട്ടുകുടരത്. വേട്ടക്ക് പോകരുത്. ആക്രമണം ഉണ്ടായാൽ രാജാവ് സ്വയം രക്ഷിക്കുമോ അതോ മുടന്തൻ ചെങ്ങാതിക്ക് വേണ്ടി സ്വയം ബലിയാടാകുമോ... മന്ത്രിമാർ ഗുരുക്കന്മാർ അങ്ങനെ ഉപദേശകർ അടക്കം നിരന്തരം രാജാവിനെ സമ്മർദ്ദം ചുലത്തി. ഒടുക്കം തന്റെ പത്നിയുടെ വേവലാതി പറച്ചിലിൽ രാജാവ് കീഴടങ്ങി. മിത്രമേ നീ ഇനി എന്നെ കാണാൻ വരണ്ട അത് ഇവർക്ക് ഒന്നും പിടിക്കുന്നില്ല. അവർ എന്നെ  വല്ലാണ്ട് വീർപ്പുമുട്ടികുന്നു. രാജാവ് മനസില്ല മനസ്സോടെ തന്റെ സൗഹൃദം വെട്ടി മാറ്റി.

അങ്ങനെ കാലങ്ങൾ കടന്നു പോയി. ഒരു ദിവസം ഒരു വനത്തിൽ വെച്ച് രാജാവ് അക്രമിക്കപ്പെടുന്നു.  അയാളെ  ഒരു ഗുഹയിൽ തടവിലാക്കപ്പെടുന്നു. രാജാവിനെ തിരക്കി ഒരുപാട് അലഞ്ഞു ഒരു പിടിയുമില്ല. അയൽരാജ്യമായ  ബൂറൂത്തിൽ തടവിൽ ആണെന്ന്  ഒടുക്കം വിവരം കിട്ടുന്നു.അന്ന് നെന്മിണിയിലെ യോദ്ധാക്കൾ വീണ്ടും വാൾ ഉയർത്തി.പക്ഷേ പൊരുതി നീക്കാൻ പറ്റുന്നില്ല.ഒടുക്കം സന്ധി ചെയ്യാൻ തീരുമാനിച്ചു. അടിയറവ് പറയാൻ തീരുമാനിച്ചു  രാജാവിന് പകരം ശത്രുക്കൾ ആവശ്യപ്പെട്ടത്.  രാജ്യത്തിന്റെ തെക്ക് ഭാഗവും രാജാവിന്റെ ഹൃദയവുമാണ്. അതെ രാജാവിന്റെ പത്നിയെയാണ് ചോദിച്ചത്.

ഒടുക്കം അവർ ആ കരാർ ഒപ്പ് വെച്ചു.  എല്ലാരും കൂടെ  രഞ്ജിയെ പല്ലക്കിൽ കയറ്റി യാത്രയാക്കി..അവർക്ക് സമ്മതം ഇല്ലെങ്കിലും രാജ്യത്തിന് വേണ്ടി അവർ ആ ത്യാഗം ചെയ്യാൻ ഒരുങ്ങി.

വഴിയിൽ ഒരു മുടന്തൻ അവരെ തടഞ്ഞു. അവർ ചോദിച്ചത് രാജാവിന്റെ ഹൃദയമാണ് നിങ്ങളെ അല്ല.മുടന്തനായ  ആ സുഹൃത്ത് ഒരു നാരി വേഷത്തിൽ ആ പല്ലക്കിലേറി. സുഹൃത്തിന്റെ നാരി വേഷത്തിലെ സൗന്ദര്യം മനോഹരമായിരുന്നു 


.അങ്ങനെ രാജാവിനെ കൈമാറി ഒപ്പം ഹൃദയവും  തെക്ക് ഭാഗവും .ആ മുഖം കണ്ടവർ അവരുടെ മുടന്തു പോലും ശ്രദ്ധിച്ചില്ല. തന്റെ സുഹൃത്ത്  രാജ്യ അതിർത്തി കടക്കും വരെ അയാൾ പല്ലക്ക് വിട്ട് ഇറങ്ങിയില്ല  നടന്ന് കണ്ടൽ തന്ത്രം പൊളിയും. ഒടുക്കം നാണിച്ചു നിക്കുന്ന രഞ്ജിയെ കാണാൻ  ശത്രു രാജ്യത്തെ രാജാവ് പല്ലക്കിന് അകത്ത്  കയറി. കൊഞ്ചി കുഴഞ്ഞു കൊണ്ട് അയാൾ ആ രാജാവിന്റെ ഹൃദയത്തിലേക്ക് കത്തിയിറക്കി പിഴുത് എടുത്തു. അലർച്ച കേട്ട് ഓടി കൂടിയവർക്ക് രാജാവിന്റെ ഹൃദയം കടിച്ചു തുപ്പി കൊണ്ട് പറഞ്ഞു ,ദേ കിടക്കുന്നു നിങ്ങൾ  പറഞ്ഞ രാജാവിന്റെ ഹൃദയം. പിറ്റേ ദിവസം പുലർച്ചേ മുടന്തനായ സുഹൃത്തിനെ അല്ല രാജാവിന്റെ ഹൃദയത്തെ തൂക്കിലേറ്റി. 



ഈ മനപ്രയാസത്തിൽ മനം നൊന്ത് .രാജാവ് രാജ്യവും കൊട്ടാരവും ഉപേക്ഷിച്ച് കാട്ടിലേക്കും പോയി..

പിന്നീട് അവടെ കിടന്ന് മരണപെട്ടു എന്നും പറയപ്പെടുന്നു. ഗർഭിണിയായിരുന്ന  രഞ്ജിയെ രാജാവിന്റെ അനുജൻ വിവാഹം ചെയ്തു .

ഒടുക്കം പുതിയ  രാജാവിന്റെ ജനനവും  കാത്ത് നെന്മിണിയിലെ പ്രജകൾ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നു.


© സാബിത്ത് കൊപ്പം

horizontal bar

Sabith koppam

writer 

moonstories
writer
8943194674
http://www.moonstories.in

അഭിപ്രായങ്ങള്‍