തുടക്കത്തിലേ പറയുന്നു എല്ലാം ഭാവനയാണ് ,ഞാൻ ഒരു ദൈവ വിശ്വാസിയാണ് .

അങ് മുകളിൽ ദൈവം തമ്പുരാൻ  ഭൂമിയിലോട്ട് നോക്കിയിരിക്കുകയർന്നു .അവിടെ ഒരുപാട് ഗർഭിണികളായ യുവതികൾ ഉണ്ട് .അവർ എല്ലാം തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന ചിന്തയിലാണ്.ദൈവം അവരിൽ നിന്നും കുറച്ചു പേരെ തെരഞ്ഞെടുത്തു അവരിലേക് ജീവന്റെ  അംശം നൽകാൻ തയ്യാറെടുത്തു  പതിവ് പോലെ ദൈവം ആ കുഞ്ഞുങ്ങൾക്കു മുമ്പിൽ തന്റെ കയ്യ് ഉയർത്തി ഒന്നിൽ സുന്ദരമായ ഭൂമി മറ്റൊന്നിൽ മരണത്തിന്റെ ഗന്ധവും .എന്നിട്ട് അവരോട് അരുളി ഈ കാണുന്നതിൽ നിങ്ങൾക് ഏതും തിരഞ്ഞെടുക്കാം സുകലോലുബത്തിയുടെ ഒരുപാട് മലയും മഴയും പുഴയുമെല്ലാമുള്ള എന്റെ  ഭൂമിയിലേക്  പോകുന്നോ അതോ ജനിക്കും മുമ്പേ മരണം രുചിക്കണോ .പണ്ട് എല്ലാം കുട്ടികൾ ഒന്നും നോക്കാതെ ഭൂമിയിൽ പോകും വളരെ ചുരുക്കം പേർ മരണവും ഏറ്റു വാങ്ങും .പക്ഷെ ഇന്ന് ഈ 21 നൂറ്റാണ്ടിൽ ദൈവം ആ ചോദ്യം ചോദിച്ചപ്പോൾ . കുട്ടികൾ മരണമാണ് തിരഞ്ഞെടുക്കുന്നത് . ദൈവത്തിന്റെ ആ ചോദ്യത്തിന് ജനിക്കുന്ന ഓരോ കുഞ്ഞും  മറു ചോദ്യം ചോദിച്ചു.

  1. ഞാൻ ജനിച്ചാൽ . നീ അല്ലാതെ മറ്റൊരാൾ ഞങ്ങളുടെ ജീവൻ എടുക്കില്ല എന്ന  എന്താണ് ഉറപ്പ് (കൊലപാതകങ്ങൾ,പീഡനവും അതികരിക്കുന്ന നനമ്മുടെ നാടിനെ നോക്കി ദൈവം കയ്യ് മലർത്തി.)
  2. ഞങ്ങളുടെ ശരീരവും സമ്പത്തും തട്ടിയെടുക്കുന്ന പിച്ചി ചിന്തുന്നവർ ഇല്ലാത്ത ഒരു നാട് അവിടെ ഉണ്ടോ
  3.  ഞങ്ങളെ കൊതി  മൂത്ത് ഒറ്റകയ്യന്മാർ  പിച്ചിച്ചീന്തില്ലന്ന ഒരു ഉറപ്പ് പോട്ടെ  ഇതിൽ അസാധാരണമയി ഒന്നുമില്ല എന്ന് പറഞ്ഞു കയ്യ് ഒഴിയുന്ന നിയമങ്ങൾ ഉണ്ടോ
  4. ഭരണാധികാരികൾ അഭയാർത്ഥി എന്ന പേര് ചാർത്തി നാടുകടത്തില്ല എന്ന ഒരു ഉറപ്പ്‌  കടൽ തീരത്ത് മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവില്ല എന്ന  ഒരു വാക്

ദൈവം ഈ ചോദ്യങ്ങൾക്ക് എല്ലാം കയ്യ് മലർത്തി കാരണം ജിഷയും ,സൗമിയയും, നിർഭയ യും എല്ലാം അവർകാണുന്നുണ്ട്  ഐലൻ കുർധിയെ പോലെ അവർക്ക് ആവാൻ താൽപര്യമില്ല
ഇവിടെ ദൈവം നിസ്സഹായനാവുകയാണ് . അവിടെ അവർ മരണം തിരഞ്ഞെടുക്കുന്നു

ഇത് എല്ലാം എന്റെ ഭാവനകളാണ് ഒരു പക്ഷെ ഈ ചോദ്യം ദൈവം ഇപ്പൊ കുട്ടികളോട് ചോദിക്കുവാണേൽ ഒരു കുഞ്ഞു പോലും ഭൂമിയിൽ ജനിക്കുകയില്ലാർന്നു

അഭിപ്രായങ്ങള്‍