ഏതോ ഒരു നാട്ടിൽ ഏതോ ഒരു പുഴയിൽ നീന്തിയും കളിച്ചും ഉല്ലസിച്ചു നടക്കുകയായിരുന്നു ഞാൻ. എന്റെ അമ്മയെക്കാൾ എനിക്ക് ഇഷ്ട്ടം എന്റെ പുഴയെ ആയിരുന്നു. കാരണം അവിടെ എനിക്ക് എത്ര ദൂരം വേണേൽ പോകാം എന്ത് വേണമെങ്കിലും ചെയ്യാം. എന്നാൽ അമ്മക്ക് അത് ഒന്നും ഇഷ്ട്ടമല്ലായിരുന്നു. അമ്മ എപ്പോഴും പുഴകടവിൽ കുളിക്കാൻ വരുന്നവരേ ചൂണ്ടി പറയും "ആ കുളിക്കുന്നവരെ സൂക്ഷിക്കണം അവർ മനുഷ്യരാണ് ബുദ്ധിയുള്ളവർ, കൂർമബുദ്ധിയും സൂക്ഷ്മബുദ്ധിയും കുരുട്ട് ബുദ്ധിയും ഉള്ളവർ. അവർ നമ്മളെ കണ്ടാൽ പിടിച്ചു തിന്നും”.
അമ്മ പറഞ്ഞ ഒരു കാര്യവും ഞാൻ കേട്ടില്ല. ആ ദിവസം വരെ അപ്പുവിനെ കാണാതായ ആ ദിവസം വരെ. ഞാനും അവനും അമ്മയുടെ വാക്കുകൾ കേൾക്കാതെ പുഴകടവിൽ കുളിക്കുന്നവരുടെ അടുത്തേക്ക് പോയി
മാളു: അമ്മേ..ദാ മീനുകൾ
അമ്മ: മാളു നീ വേഗം കുളിച്ച് കേറാൻ നോക്ക്.
അവരുടെ സംസാരവും കേട്ട് അവരുടെ കാലിനടിയിലൂടെ പോകുമ്പോൾ ഞങ്ങൾ അറിഞ്ഞില്ല, അവർ ഞങ്ങളെ പിടിക്കുമെന്ന്. ഞാൻ അമ്മ നോക്കുന്നുണ്ടോന്ന് നോക്കാൻ തിരിഞ്ഞപ്പോഴേക്കും അപ്പുവിനെ അവർ ഒരു വെള്ളതുണികൊണ്ട് കോരിയെടുത്തിരുന്നു. അവിടെനിന്ന് എങ്ങനെ രക്ഷപ്പെട്ടത് എന്ന്... എനിക്ക് ഓർക്കാൻ പോലും വയ്യ.
അമ്മ മനുഷ്യരെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നു. മീനുകളെ ഭക്ഷിക്കുന്നവർ, കുന്നും മലയും മാന്തി വീട് വെക്കുന്നവർ, പുഴ മലിനമാകുന്നവർ...,പാറ്റി ഇറങ്ങിയ മീൻകുഞ്ഞുങ്ങൾ രോഗം വന്ന് ചത്ത് പൊന്താൻ ഈ മനുഷ്യർ അത്രേ കാരണം. അവർ പുഴയിലേക്ക് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൊടുന്നു തള്ളിയിട്ടാണ് എന്ന എല്ലാവരും പറയുന്നത്.
ഒരു ദിവസം പുഴയുടെ ഒഴുക്ക് കൂടി ഭയങ്കര ശക്തി എന്താണെന്നോ എന്ത് കൊണ്ടാണെന്നോ ഒന്നും അറിയില്ല. വെള്ളം കലങ്ങി മറിഞ്ഞു ഒഴുക്കി! പുഴ പുഴയുടെ അതിർത്ഥിയും കടന്ന് ഒഴുക്കി. പുഴക്കപ്പുറമുള്ള കര ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്തത് കൊണ്ട് കാഴ്‍ചകൾ കണ്ട് ഞാൻ അങ്ങനെ പോയി.
എന്റെ യാത്ര ചെന്ന് എത്തിയത് ഒരു വീട്ടിൽ ആയിരുന്നു ആ വീടിന്റെ പകുതിക്ക് വെള്ളം നിറഞ്ഞിരുന്നു. മൂന്ന് ദിവസം ഞാൻ അവിടെ തങ്ങി. പെട്ടെന്ന് വെള്ളം വറ്റാൻ തുടങ്ങി. ഞാൻ വെള്ളം ഇല്ലാതെ അവിടെ കിടന്ന് ചാകുമെന്ന് ഉറപ്പിച്ച സമയത്തായിരുന്നു. ആരോ വന്ന് എന്നെ എടുത്ത് ഒരു കിണറ്റിൽ ഇട്ടത്. ആറു അടിക്ക് അപ്പുറം പോകാൻ പറ്റാത്ത ആ കിണറ്റിൽ, അമ്മയെക്കാൾ വലിയ ഒരു തടവറ ഞാൻ അനുഭവിച്ചു.
അവിടെ എനിക്ക് പുതിയ കൂട്ടുകാരെ കിട്ടി. അവര് വഴി ആ നാട്ടിൽ വന്ന പ്രളയത്തെ കുറിച്ച് അറിഞ്ഞു. അമ്മ പറഞ്ഞ ജീവൻ എടുക്കുന്ന മനുഷ്യർക്ക് പുറമെ ജീവൻ രക്ഷിക്കുന്ന മനുഷ്യരെ കണ്ടു. വെള്ളം എടുക്കാൻ വരുന്നവർ എന്നും ഞങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും ഇട്ടു തരുമായിരുന്നു. പുഴകടവിൽ പരദൂഷണം പറഞ്ഞ് കുളിക്കുന്നവരെക്കാൾ സ്നേഹമുള്ള ഒരുപാട് പേരെ കണ്ടു. ജയിലിൽ അകപ്പെട്ട ജയിൽ പുള്ളിയെ പോലെ കിണറിൽ ഇരുന്ന് ഞാൻ ചിന്തിച്ചു.
“ഉം ഞാൻ നന്നായി തടിച്ചു കൊഴുത്തിരിക്കുന്നു ജയിലിൽ പോയ ഗോവിന്ദ ചാമിയെ പോലെ..ഹാഹാ”.
ഞാൻ ഇങ്ങോട്ട് വന്നിട്ട് ഒരു വർഷമായി. മഴ വീണ്ടും ശക്തിയിൽ പെയ്തു തുടങ്ങി പാടവും തോടും നിറഞ്ഞ് ഒഴുകാൻ തുടങ്ങി. അന്നത്തെ പോലെ വീണ്ടും പുഴ കരകവിഞ്ഞു ഒഴുക്കാൻ തുടങ്ങി. പുഴ കിണറിനും മുകളിൽ ഒഴുകി തുടങ്ങിയപ്പോൾ ഞാൻ അവിടെനിന്ന് രക്ഷപ്പെട്ടു. എന്റെ അമ്മയെ തിരഞ് ആ പഴയ സ്ഥലം ലക്ഷ്യമാക്കി നീന്തി, എന്റെ ആളുകളിൽ പകുതിയോളം പേര് കാണാൻ ഇല്ല ഇപ്പോ കൂടെ ഉള്ളവരിൽ പലരും പല സ്ഥലങ്ങളിൽ നിന്നും ഒഴുകി വന്നവർ ആയിരുന്നു.
അവരോട് ഞാൻ ഉറക്കെ പറഞ്ഞു മനുഷ്യൻ സ്നേഹമുള്ളവൻ ആണെന്ന്.. പക്ഷേ ആരും കേട്ടില്ല.
ഒരു ദിവസം ആരോ എന്നെ വീണ്ടും പിടിച്ചു. ഇത്തവണ രക്ഷിക്കാൻ ആയിരുന്നില്ല ഭക്ഷിക്കാൻ ആയിരുന്നു. അന്നേരം ഞാൻ ചിന്തിച്ചു മനുഷ്യൻ ദൈവത്തിന് പറ്റിയ ഒരു വലിയ തെറ്റ് ആണോ, അതോ അവരാണോ ശരിക്കും ദൈവം. എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുന്നവൻ ദൈവം മരണം എന്ന സത്യത്തെ ചാർത്തി തരുന്നതും ദൈവം...അങ്ങനെ എങ്കിൽ നിങ്ങൾ ആണോ ദൈവം. അല്ലയോ…മനുഷ്യ സത്യത്തിൽ നിങ്ങൾ ആരാണ്…….?
Sabith koppam

Tnx
മറുപടിഇല്ലാതാക്കൂPoli
മറുപടിഇല്ലാതാക്കൂPoli
മറുപടിഇല്ലാതാക്കൂPoli
മറുപടിഇല്ലാതാക്കൂTnx
ഇല്ലാതാക്കൂഅല്ലയോ മനുഷ്യാ,,, നീ ശരിക്കുമൊരു എഴുത്തുകാരൻ തന്നെയാട്ടോ...😍👌
മറുപടിഇല്ലാതാക്കൂSherikkum
ഇല്ലാതാക്കൂAl bheekaram😍
മറുപടിഇല്ലാതാക്കൂSuper😊😊
മറുപടിഇല്ലാതാക്കൂMachaa polli
മറുപടിഇല്ലാതാക്കൂMachaa polli
മറുപടിഇല്ലാതാക്കൂകട്ടുറുമ്പിന്റെ എഴുത്തുക്കാരൻ
മറുപടിഇല്ലാതാക്കൂEe comment itta alude pere onn velippeduthamo
ഇല്ലാതാക്കൂSabith.. nice...
മറുപടിഇല്ലാതാക്കൂ