അമ്മ വെച്ചു ഉണ്ടാക്കിയ ചൂട് ചോറും സാമ്പാറും പപ്പടവും ബേഷായി കഴിച്ച് പാലും വെളുക്കാൻ ലേശം ബദാമും അണ്ടിപ്പരിപ്പും പിന്നെ മുടികൊഴിച്ചലിനു ആയുർവേദത്തിൽ ഒരു പൊടികൈ. എല്ലാത്തിനും ശേഷം ഹാളിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തം, തലയിൽ എണ്ണ പിടിക്കാൻ ആണ് ട്ടോ.. തമാശ സിനിമ ഇറങ്ങിയതിൽ പിന്നെ പെൺകുട്ടികൾ തലമുടിയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച നടത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.
ഒരു മണിക്കൂറിന് ശേഷം ചൂട് വെള്ളത്തിൽ ഒരു അസ്സൽ കുളിയും, എന്നിട്ടെ ഞാൻ കിടക്കാൻ പോകു. എന്നത്തേയും പോലെ ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ള ഒരു പിടി കഥകളുമായി അവൻ അന്നും വന്നു. വന്നാൽ പിന്നെ ചില ദിവസങ്ങളിൽ സൂര്യൻ ജനാലയിൽ മുട്ടിയാലും പോകാറില്ല.
ഓരോ രാത്രികളിലും വ്യത്യസ്തമായ കഥകൾ കൊണ്ട് അവൻ എന്നെ സമീപിക്കും. എന്നെ സംബന്ധിച്ച് രാത്രിയിലെ ഒരു കെട്ട് കഥ മാത്രമായിരുന്നു അത്. അവൻ എന്നും എന്നോട് ചോദിക്കാറുണ്ട് “എന്നെങ്കിലും ഒരു ദിവസം നിനക്ക് എന്നെ സത്യമാക്കിക്കുടെ” എന്ന്. നിരന്തരമുള്ള അവന്റെ ശല്യം കാരണം അവന്റെ ഒരു കഥ ഞാൻ സത്യമാക്കി കൊടുത്തു, പതിനായിരങ്ങളെ ശ്രോദ്ധാക്കളാക്കി ഒരു പ്രസംഗം മുട്ട് വിറക്കാതെ ശബ്ദം ഇടറാതെ. അന്നേരം എന്റെ ഉറ്റ സുഹൃത്ത് ഒരു status ഇട്ടു "he fulfilled his dream".
അന്നാണ് എല്ലാ രാത്രികളിലും കെട്ടുകഥകൾ കൊണ്ട് വരുന്നവനെ ഞാൻ മനസ്സിലാക്കിയത്. സത്യത്തിൽ കെട്ടുകഥകൾ അല്ലായിരുന്നു അത്. എന്റെ മനസ്സിന്റെ കുമ്പസാരമായിരുന്നു. എന്റെ ഉറക്കം കെടുത്തിയവൻ എന്റെ സ്വപ്നങ്ങളുടെ പ്രതിനിധി ആയിരുന്നു.
ആന്ന് തന്നെ ഞാൻ എന്റെ ഡയറി മറിച്ചു നോക്കി. അതിൽ ഓരോ ദിവസവും ഞാൻ എഴുതി വെച്ച കാര്യങ്ങൾ വായിച്ചു നോക്കി. അതിൽ പറയാതെ പറഞ്ഞവയാണ് ഞാൻ രാത്രിയിൽ സ്വപ്നം കണ്ടിരുന്നത്.
ചില സ്വപ്നങ്ങൾ നമ്മളെ വെറുതെ പറഞ്ഞു പറ്റിക്കും. അത് അങ്ങനെയാണ് നമ്മുക്ക് നമ്മളെ വിശ്വാസം ഇല്ലെങ്കിലും നമ്മടെ മനസ്സിന് നമ്മളെ ഒടുക്കത്തെ വിശ്വാസം ആയിരിക്കും. ആ വിശ്വാസത്തിന് മുമ്പിൽ നമ്മൾ തോൽക്കുമ്പോഴാണ് ഓരോ സ്വപ്നവും സത്യമാകുന്നത്.
അവൻ അവസാനം പറഞ്ഞ കെട്ടുകഥയാണ് അല്ല സത്യമാണ് ഇന്നെന്റെ കൂടെ ഈ കതിർമണ്ഡപത്തിൽ ഇരിക്കുന്നത്. ഇനി പാലും ബദാമും കഴിക്കേണ്ടി വരില്ല. കാരണം എന്നെ മനസ്സിലാക്കിയ എന്റെ മനസ്സ് വെളുത്താൽ പോരെ. പെണ്ണ് കിട്ടിയ സ്ഥിതിക്ക് ആയുർവേദത്തിൽ ഉള്ള പൊടികൈയും വേണ്ട. അല്ലേലും ഈ തലമുടിയിൽ ഒക്കെ എന്തിരിക്കുന്നു.
മനസ്സിന്റെ വലുപ്പം കാരണം ആണെന്ന് തോന്നുന്നു അവന്റെ കഥകൾക്ക് ഇപ്പോ ഒരു അല്പ്പം കട്ടി കൂടിയിരിക്കുന്നു. കുടുംബം വീട് ജോലി കുട്ടികളുടെ പഠിപ്പ് അങ്ങനെ അങ്ങനെ...
എന്തൊക്കെ ആണേലും അവനെ പ്രതീക്ഷിച്ചാണ് എന്റെ കൺപീലികൾ എന്നെ ഉറക്കത്തിലേക്ക് ക്ഷണിക്കാറ്….
By
Sabith koppam

സ്വപ്നങ്ങളുടെ രാജകുമാരൻ... കൊള്ളാം കേട്ടോ😍👌
മറുപടിഇല്ലാതാക്കൂഎന്തായാലും inspiration ഉണ്ട് .Good luck .....
മറുപടിഇല്ലാതാക്കൂSupper iniyum ezhuthanam
മറുപടിഇല്ലാതാക്കൂGod bless uuuu
Supper iniyum ezhuthanam
മറുപടിഇല്ലാതാക്കൂGod bless uuuu
Polichuu good story👌👌
മറുപടിഇല്ലാതാക്കൂ