(കഥാപാത്രം സത്യമാണെങ്കിലും കഥാ പശ്ചാത്തലവും ചില വിശദീകരണവും തികച്ചും സാങ്കല്പികം മാത്രമാണ്)
വല്ലപ്പുഴയിൽ നിന്ന് പട്ടാമ്പിയിലേക്കുള്ള ഒരു ബസ്സ് യാത്രയിലാണ് ഞാൻ ആ മനുഷ്യനെ കാണുന്നത്. ഏത് സ്റ്റോപ്പിൽ നിന്ന് കേറി എന്ന് ഓർമ്മയില്ല. തിരക്കിനിടയിൽ കേട്ട ഉച്ചത്തിൽ ഉള്ള പാട്ടുകളാണ് അയാളിലേക്ക് എന്നെ കൊണ്ട് എത്തിച്ചത്. ആരാണ് ഈ തിരക്കിൽ പാട്ട് ഒക്കെ വെച്ച് ഇരിക്കുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് അദ്ദേഹം റേഡിയോ കേൾക്കുകയാണെന്ന് മനസ്സിലായത്.
ജയറാം ചിത്രം മാർകോണി മത്തായി യിലെ മത്തായിക്ക് റേഡിയോട് ഉള്ള അടുപ്പം ആ ചിത്രത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. കുളിക്കാൻ പോകുമ്പോൾ വരെ റേഡിയോ വെച്ച് പോകുന്ന മത്തായിയെ ആ സിനിമയിൽ ഞാൻ കണ്ടതാണ്. ഇതും അത് പോലെ ഒരു വട്ടാണ് ന്നാ കരുതിയത്.
തിരക്കിനിടയിൽ ചുവന്ന ഷർട്ടും ആ കഷണ്ടി തലയും ഞാൻ നോക്കി വച്ചിരുന്നു. ബസ്സ് സ്റ്റന്റിൽ എത്തിയ ഉടനെ ഞാൻ ആദ്യം തിരഞ്ഞത് ആ മൂപ്പരെ ആയിരുന്നു. പക്ഷേ അദ്ദേഹത്തെ എനിക്ക് പിന്തുടരാൻ കഴിഞ്ഞില്ല. കുറച്ചു നേരം ഇരുന്നിട്ട് പോകാം എന്ന് വിചാരിച്ച് ബസ്സ് സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണ് വീണ്ടും ആ കഥാപാത്രം എന്റെ മുന്നിലേക്ക് വന്നത്. മുറുക്കി ചോപ്പിച്ച പല്ല് കൊണ്ട് ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് എന്റെ തൊട്ട് അടുത്ത് വന്നിരുന്നു.
റേഡിയോടെ ശബ്ദം ഒന്നും കൂടെ കൂട്ടി അങ്ങേര് അവിടെ ഇരുന്നു. എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്ന് അറിയാതെ ഇരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുന്നത് ."ശബ്ദം കുറക്കണോ കുട്ടി ന്ന്".
വേണ്ടാന്ന് പറഞ്ഞ് ഞാൻ എന്റെ ഇയർ ഫോൺ എടുത്ത് ചെവിയിൽ വെച്ച് പാട്ട് കേട്ടിരുന്നു..അദ്ദേഹം വീണ്ടും എന്നെ ഒരു തോണ്ട് തോണ്ടിട്ട് ചോദിച്ചു.
“എല്ലാം ഒറ്റക്ക്ന്നുള്ള ചിന്തയാണല്ലോ മോന്". ഉടനെ ഞാൻ ചോദിച്ചു അത് എന്താ ഇങ്ങൾ അങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. മോൻ ഇപ്പോ കേൾക്കുന്നത് എന്ത് ആണേലും അത് മോന് മാത്രം അല്ലേ ഉപകാരപ്പെടുന്നുള്ളു, വേറെ ആർക്കും ഉപകാരപ്പെടുന്നില്ലല്ലോ. തനിക്ക് മാത്രം മതി, ബാക്കിയുള്ളവർക്ക് ഒന്നും വേണ്ടാന്ന് തോന്നിട്ടാണോ ഇങ്ങനെ ചെയ്യുന്നത് എന്ന ഞാൻ ഉദ്ദേശിച്ചത്.
കിളി പോയ ഒരെണ്ണത്തിനെ ആണല്ലോ ദൈവമേ കണ്ടത് എന്ന ഭാവത്തിൽ ഒരു വളിഞ്ഞ ചിരി പാസ്സാക്കിട്ട് ഞാൻ പറഞ്ഞു, മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകണ്ടല്ലോ എന്ന് കരുതി ട്ടാണ് ഞാൻ....അല്ല ഈ തോന്നൽ കൊണ്ട് ആണോ ഇങ്ങൾ ഉച്ചത്തിൽ റേഡിയോ വെച്ച് നടക്കുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അങ്ങേരുടെ മുഖം പെട്ടെന്ന് മാറുന്നത് ഞാൻ ശ്രദ്ധിച്ചു.
“മോനെ അങ്ങനെ വേണമെങ്കിൽ പറയാം എനിക്ക് നിന്നോട്. ഞാൻ എന്ത് കേൾക്കുന്നുണ്ടെങ്കിലും അത് ഒരു അറിവ് ആണെങ്കിൽ അത് എന്റെ ചുറ്റുമുള്ളവർക്കും കിട്ടിക്കോട്ടെ എന്ന് കരുതിട്ടാണ് എന്ന് പറഞ്ഞ് എനിക്ക് ഒഴിവാകാം. പക്ഷേ ഇതും പിടിച്ചുള്ള ഈ നടത്തം അത് എനിക്ക് ഒരു ശീലമായി പോയി.
അരക്ക് തളർന്ന് കിടക്കുന്ന ഒരു അമ്മ ഉണ്ട്. രാവിലെ എണീറ്റാൽ റേഡിയോ വെക്കും. സംസാരശേഷി ഒക്കെ നഷ്ടപ്പെട്ടത് കൊണ്ട് ആ വീട്ടിൽ സംസാരിക്കുന്ന രണ്ട് ഉപകരണങ്ങൾ ആണുള്ളത്. ഒന്ന് ഞാനും പിന്നെ ആ റേഡിയോയും. ഇതിലെ പരിപാടികളുടെ സമയം നോക്കിയാണ് ഞാൻ അമ്മക്ക് മരുന്ന് കൊടുത്തിരുന്നത്. സഹായത്തിന് ആരുമില്ലാത്തത് കൊണ്ട് ദൂരെ ഒന്നും പണിക്ക് പോവാൻ പറ്റിയിരുന്നില്ല. വീടിന്റെ തൊട്ട് അടുത്തുള്ള തോട്ടത്തിൽ ആയിരുന്നു പണി. വീട്ടിൽ ഉച്ചത്തിൽ റേഡിയോ വെച്ചിട്ട് ഞാൻ പണിക്ക് പോകും. മരുന്നിന്റെ സമയമായാൽ "ഗാനസല്ലാപം" തുടങ്ങും എന്ന് മനസ്സിലിട്ട് പണി തുടങ്ങും....ഗാനസല്ലാപം തുടങ്ങിയാൽ ഞാൻ ഓടി ചെന്ന് മരുന്ന് കൊടുക്കും. രണ്ട് മാസം മുമ്പ് അമ്മ മരിച്ചു. പക്ഷേ ഇന്നും ഈ റേഡിയോടെ ശബ്ദം കേൾക്കുമ്പോൾ അമ്മ കൂടെ ഉള്ള പോലെയാണ്. ഗാനസല്ലാപത്തിന്റെ സമയങ്ങളിൽ ഓർമ്മയില്ലാതെ പണി നിർത്തി ഞാൻ വീട്ടിലേക്ക് ഓടും. അമ്മയില്ലാത്ത കട്ടിൽ കാണുമ്പോൾ പൊട്ടി കരഞ്ഞു പോകും."
ഒറ്റക്ക് ഒരു വീട്ടിൽ കഴിയുന്നത് അത് അമ്മയുടെ കൂടെ ആണെങ്കിലും, റേഡിയോടെ കൂടെ ആണെങ്കിലും രണ്ടിന്റെയും പ്രശ്നം നല്ല വണ്ണം അറിയുന്നത് കൊണ്ടാണോ എന്തോ.... ന്റെ കണ്ണ് നിറഞ്ഞു!
പെട്ടെന്ന് അദ്ദേഹം ബസ്സ് വരുന്നുണ്ട്ന്ന് പറഞ്ഞ് എണീറ്റ് പോയി. ശബ്ദത്തിൽ റേഡിയോയും വെച്ച് പോകുന്ന അദ്ദേഹത്തെ ചുറ്റുമുള്ളവർ നോക്കി ചിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കഥ അറിയുന്ന എനിക്ക് അന്ന് അവിടെ ചെയ്യാൻ കഴിയുന്ന കാര്യം കണ്ണ് തുടക്കുക എന്നത് മാത്രമായിരുന്നു. പേരോ നാടോ വീടോ ഒന്നും ചോദിക്കാൻ പറ്റിയില്ലാ.. പക്ഷേ ഇന്നും ഏത് ഒരു ആൾക്കൂട്ടത്തിലും ഞാൻ ആ മനുഷ്യനെ തിരയാറുണ്ട്.
“ഒറ്റപ്പെടലിന്റെ യഥാർത്ഥ വേദന പഠിപ്പിച്ചു തന്ന ആ മനുഷ്യനെ….”
By
Sabith koppam

റേഡിയോ കഥ ഇഷ്ടമായി. ചെറുപ്പത്തിൽ രഞ്ജിനി എന്ന ചലചിത്രഗാന പരിപാടിയും തുടർ നാടകങ്ങളും കേൾക്കാൻ കാത്തിരുന്ന ദിനങ്ങൾ ഓർമയിലെത്തി.
മറുപടിഇല്ലാതാക്കൂപാവം ആ ചേട്ടൻ.
മറുപടിഇല്ലാതാക്കൂഒരു അഗ്രിഗേറ്റർ എത്തിയിട്ടുണ്ട്. പോയി നോക്കൂ.
മനസ്സിലായി ലാQ
ഇല്ലാതാക്കൂ