അവളിടം

 ഈ ഇടയായിട്ട് നിനക്ക് ഭക്തി ഇച്ചിരി  കൂടുന്നുണ്ട് പെണ്ണേ.. 

കൂടാണ്ട്  പിന്നെ , ഞാൻ ഇവടെ ടെൻഷൻ അടിക്കുന്നത് എനിക്ക് അല്ലേ അറിയൂ .. 

എന്താ ഇപ്പോ ഇത്ര ടെൻഷൻ അടിക്കാൻ 

 പ്രണയിക്കാൻ  അറിയില്ലെന്നും പറഞ്ഞു നടന്ന  ഞാൻ ഇപ്പോ ഇങ്ങളെ  പ്രമിക്കല്ലേ .. 

അതാണോ , നീ ഒരു കാര്യം ചെയ്യോ ?

എന്താണ് ..

കാദർക്കാന്റെ  അടുത്ത് പോയി എനിക്ക് ഒരാളെ ഈഷട്ടണ് പറ 

ന്റെ അള്ളോ എന്നിട്ട് വേണം ന്നേ മൂപ്പര് വായുവിൽ നിർത്താൻ  ഇങ്ങൾ ഒന്ന് പോയേ .. 

എന്തായാലും നമ്മൾ ഒരു ദിവസം  ഒന്നിക്കണ്ടേ ,.. 

എനിക്ക് തോന്നുന്നില്ല . 

അതെന്തേ 

ഇന്നലെ   ആ ഷംന ന്നോട് പറയ " എടി  സുൽഫത്തേ  ആനക്ക് തോന്നുന്നുണ്ടോ ആബിയെ ആനക്ക് കിട്ടുമെന്ന് "ന്ന് . ഞാൻ പറഞ്ഞു കിട്ടുന്നൊക്കെ അപ്പോ അവൾ പറയ . അതിന് നിങ്ങൾ രണ്ടാളും മാത്രം തീരുമാനിച്ച മതിയോ ബാക്കിയുള്ളോര്  സമ്മായിക്കൊന്ന് . ഇങ്ങൾ പറ സമ്മതിക്കോ .. 

സമ്മതിപ്പികണം, 

നടക്കോ .. 

ഇല്ലേൽ  നമ്മക്ക് പിരിയ .. 

അയീന്റെ ദൂഷ്ട്ടാ എന്ത് സിമ്പിൾ ആയിട്ടാ  പിരിയാന്ന് പറയുന്നേ, ഈ ഇടയായിട്ട് ഇങ്ങൾക്ക് ഒരു സ്നേഹവുമില്ലാട്ടോ .. 

സ്നേഹമില്ലാഞ്ഞിട്ട് അല്ല പെണ്ണേ . യാഥാർത്യങ്ങൾ  നമ്മൾ ഉൾകൊണ്ടേ പറ്റൂ .. കടൽ പിളർന്നാലും പർവതങ്ങൾ  തകർന്നാലും  നമ്മൾ ഒരുമിച്ച് നിക്കും എന്നിട്ടും കടൽ ശാന്തമിയില്ലെങ്കിൽ  പർവതങ്ങൾ  ഭീതി വിതക്കുന്നുണ്ടെങ്കിൽ  നമുക്ക്  മുമ്പിലുള്ള അവസാന വഴി അതെ ഒള്ളു .. പിരിയുവാൻ  പൂതി പൂത്തിട്ടല്ല  അതാണ് സത്യം പച്ചയായ സത്യം .

നോവുന്നുണ്ടോ നിനക്ക് 

ഉം

എന്ന ഞാൻ ഒരു കഥ പറഞ്ഞു  തരം . ഒരിടത്ത് ഒരിടത്ത്  രണ്ട് കമിതാക്കൾ ഉണ്ടായിരുന്നു . ഹൃദയം  കൊതിച്ചെങ്കിലും  അവർക്ക് ചുറ്റുമുള്ളവർ ആ കൊതി മുറിച്ചു കളഞ്ഞു .

എന്നിട്ടോ .. 

കാലം ഒരുപാട് കടന്ന് പോയി 

എത്രത്തോളം .. 

കുഞ്ഞു ലക്ഷ്മിക്ക്  എഴുപതും  വറീദിന്  എഴുപത്തിനാലും ആവുന്നവരെ 

ആ പ്രായത്തിൽ  എന്താണ് സംഭവിച്ചത് .. 

രണ്ടു പേരും ജീവിതത്തിൽ തനിച്ചായപ്പോൾ  ഇറങ്ങി നടന്നു  എങ്ങോട്ട്  എന്നില്ലാതെ പരസ്പ്പരം തിരഞ്ഞു നടന്നു . 

എന്നിട്ട് ആവര് കണ്ട് മുട്ടിയോ 

ഉം കണ്ടു  .. 

ബാക്കി പറ 

ഏതോ ഒരു  നാട്ടിൽ ഒരു വഴിയോരത്ത്  ഒരു  വൃദ്ധയെ കണ്ടു....

കുഞ്ഞു ലക്ഷ്മിയാണെന്ന് കരുതി വറീദ്  ഓടി ചെന്ന് 

അത് അവര് ആയിരുന്നോ ?

ഉം,അവരായിരുന്നു പക്ഷേ  വറീദ്നെ കണ്ടതും അവര് തളർന്ന് വീണു , ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ട് മുട്ടിയിട്ട് ഒന്ന് മിണ്ടാൻ  പോലും  കഴിയാതെ അവര് കൺമുന്നിൽ തളർന്ന് വീണപ്പോൾ  ആയാളുടെ ഉള്ള് വല്ലാതെ പിടഞ്ഞു . വറീദ് നോട് ഒന്ന് കുശലം ചോദിക്കാൻ പോലും നിക്കാതെ  കുഞ്ഞു ലക്ഷ്മി യാത്ര പോയി . "

അയ്യേ നീ എന്തിനാ കാരയുന്നേ .. 

ഒന്നുല്ലാ 

എന്ന ഞാൻ പോട്ടെ .. 

ഹാ പോയിക്കോ .. നാളെ ഞാൻ  ഉമ്മാനെ  കൂട്ടിവരുമ്പോ  ആ കറുപ്പ് ചുരിദാറിട്ട് നിക്ക് ട്ടോ .. 

ഇങ്ങൾ സീരിയസ് ആയിട്ട് പറയാണോ .. 

ഇനിയും കാത്തിരിക്കാൻ  എനിക്ക്  പറ്റില്ല  പെണ്ണേ 

എന്ന ഒരു നാരങ്ങ വെള്ളം കുടിച്ച് പിരിയാലെ (അവൾ ചിരിച്ച് കൊണ്ട് )" ചേട്ടാ രണ്ടു നാരങ്ങ വെള്ളം ഐസിട്ടത് "



അഭിപ്രായങ്ങള്‍