സൂര്യന് പോലും ഉണർന്ന് വ രുന്നെ ഒള്ളു പതിയെ ഞാൻ കടവിലേക്ക് നിങ്ങി, മണൽ കോരാനുള്ള തയ്യാറെടുപ്പിൽ. ഒരു കത്ത് കണ്ടു നിളയുടെ തീരത്ത് "അതൊരു മരണ മൊഴിയായിരിന്നു നിളയുടെ "പതിയെ ഞാൻ അത് തുറന്ന് വായിച്ചു

                    "ഞാൻ നിളാനദി ഞാൻ ആനമലയിൽ നിന്ന് ഉത്ഭവിച്ച് അറബി കടലിൽ ലയിക്കുന്നു. പല നൂറ്റാണ്ടുകളിലായി ഇവിടുത്തുകാർ എന്റെ ജീവനീരിലാണ് കഴിയുന്നത് .ഞാൻ ഇവർക്ക് ഇവരുടെ ഉണങ്ങിയ വയലുകൾക്ക് മൃഗങ്ങൾക്ക് കുഞ്ഞുങ്ങൾക്കും ദാഹജലം നൽകി ഇന്ന് ഇവരുടെ തന്നെ ചെയ്തിമൂലം എന്റെ ത്രസിപ്പിക്കുന്ന യൗവനം വാർദ്ധക്യത്തിലാണ് .ഇന്നെല്ലങ്കിൽ നാളെ ഞാൻ മരിക്കും .ഞാൻ വെറുമൊരു ഓർമയാക്കും എനിക്ക് ഒരു പാട് മക്കളും പേരമക്കളും ഉണ്ട് അവരെല്ലാവരും ഇന്ന് ചവറു കുണ്ടായി എന്നെ കാണാൻ ശ്രമിക്കുന്നു .ഈ അവസ്ഥയിൽ ഞാൻ വിശമിക്കുന്നില്ല കാരണം �� ഇവിടത്തുകാർ മാനംമുട്ടെ വളർന്നത് ഞാൻ കാരണമാണ് വരുന്ന തലമുറയ്ക്ക് മുന്നിൽ നിങ്ങളെന്നെ പരിചയപ്പെടുത്തു ഞങ്ങൾക്ക് ഒരു നദിയുണ്ടായിരിന്നു എന്നെല്ലാം പക്ഷേ അവർക്ക് അത് കേവലം അമ്മയില്ലാതെ വളർന്ന കുട്ടിക്ക് മുലപ്പാലും അമ്മയും എങ്ങനെയാണോ അതിന് സമാനമാണ്"

        " ഓർമകളെ നീ എന്നെ കുത്തിനോവിക്കുന്നു"
കത്ത് വായിച്ചതും എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ പഠിച്ച നിളയും ഞാൻ കണ്ട നിളയും ഇല്ലാതാകാൻ പോകുന്നു നിളയുടെ മടിയിൽ വളർന്ന ഒരുത്തനും അമ്മയെ മറക്കാനാവില്ല
പ്രത്യകിച്ച് ഓരോ എഴുത്തക്കാരനും
നിളയുടെ പ്രണയം അതു എഴുത്തുക്കാരാലും കവികളാലും പ്രശംസിക്കപ്പെട്ടതാണ്.
നിളയെ മറക്കരുത് അവളെ കൊല്ലരുത്
ഇനി വരുന്ന തലമുറക്കും അവൾ അമ്മയാവേണ്ടവളാണ്.

by

     sabith koppam

#savenila

അഭിപ്രായങ്ങള്‍