പത്നി

തന്റെ ജോലി കഴിഞ്ഞ ലോഗേഷ് ആത്യാവശ്യം സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോയി. നല്ല മഴയാണ്. കോളിംഗ് ബെൽ അടിച്ചിട്ടും മീനാക്ഷി വാതിൽ തുറന്നില്ല. വാതിലിനടുത്തു കൂടുതൽ നേരം നിൽക്കാതെ lock തുറന്നു വാതിൽ lock ചെയ്തിട്ടുണ്ടായിരുന്നില്ല. വാതിൽ തുറന്നതും രക്തത്തിൽ കുളിച്ചു കിടക്കുന്ന മീനാക്ഷിയെ കണ്ട് ലോഗേഷ് ഞെട്ടി അവൻ അവളുടെ അടുത്തേക് ഓടി ചെന്നു. അവളെ മടിയിൽ കിടത്തി ഒരുപാട് വിളിച്ചു അവൾ ഉണർന്നില്ല. ലോഗേഷ് ഉച്ചത്തിൽ കരഞ്ഞു ആളുകൾ കൂടി. ശേഷം ഹോസ്പിറ്റൽ പോസ്റ്റ്മോട്ടം അവസാനം ദഹിപ്പിക്കലും കഴിഞ്ഞു. ഇന്ന് പോലീസ് enquiary ക്കു വേണ്ടി ലോഗേഷ് നെ പോലീസ് സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചിരിക്കുകയാണ്. സ്റ്റേഷൻ ബെഞ്ചിൽ ഇരിക്കുന്ന ലോഗേഷ് മീനാക്ഷിയേയും അവരുടെ വിവാഹവും എല്ലാം പതിയെ ഓർത്തു....
   
    തന്റെ കോളേജ് പഠനമെല്ലാം കഴിഞ് എറണാംകുളത്തു ജോലി കിട്ടിയ അന്നാണ് അവൻ ആദ്യമായി മീനാക്ഷിയെ കാണുന്നത്. തന്റെ ഓഫീസിന് താഴെ ഉള്ള പാരലൽ കോളേജിൽ ആയിരുന്നു അവൾ പഠിച്ചിരുന്നത്. അമ്മക്ക് സുഖമില്ല ഇനി ഒറ്റത്തടിയായി നടകണ്ട എന്നൊക്കെ പറഞ്ഞു അമ്മ എനിക്ക് പെണ്ണ് ആലോചിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഞാനും അമ്മയും കാണാൻപോയത് ഇവളെ ആയിരുന്നു. നല്ല ഒതുക്കവും എല്ലാരോടും നല്ല രീതിയിൽ പെരുമാറാനും കഴിയുന്ന കുട്ടിയാണെന്നാണ് അമ്മ അവളെ കുറിച്ച് പറയാറുള്ളത്. എനിക്കും ആ അഭിപ്രായം തന്നെ ആയിരുന്നു. അങ്ങനെ ഒരു നല്ല മുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹം കഴിഞു. വിവാഹ ശേഷം ഉള്ള ആറ് മാസം വീട്ടിലും കുടുംബത്തിലും നല്ല സന്തോഷ നാളുകളായിരുന്നു. പക്ഷെ കുറച്ചുനാളുകൾക്ക് ശേഷം അമ്മ മരിച്ചു... പിന്നെ ഞാൻ അവളേം കൂട്ടി ഇങ് ബാംഗ്ലൂരിലേക്ക് പോന്നു. ശേഷമുള്ള 3 കൊല്ലം ഞങ്ങൾ വലിയ സുഖത്തിലായിരുന്നില്ല. വിവാഹം കഴിഞ് ഇത്ര കാലമായിട്ടും അവളെ നാട്ടിലേക്കും, അവളുടെ അമ്മയുടെ അടുത്തേക്കും വിടാത്തതിലുള്ള ദേഷ്യവും അമർഷവും അതിലുണ്ടായിരിക്കാം. "Mr logesh, സാർ അകത്തേക്ക് വിളിക്കുന്നു"പെട്ടന്നാണ് ലോഗേഷ് ആലോചനയിൽ നിന്നും ഉണർന്നത്.
അതെ ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത്, എന്റെ ഭാര്യയെ കൊന്ന കേസിനെ സംബന്ധിച്ചാണ്. എന്നെ കണ്ടതും, S I പറഞ്ഞു "പാല് കൊടുത്ത കൈക്കു കൊത്തിയാൽ കൊല്ലുക തന്നെ വേണം ലോഗേഷ് "ഞാൻ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും 2 കോൺസ്ട്രബിൾ മാർ പ്രേതിയെ കൊണ്ട് വന്നു. ഒരു നിമിഷം ഞാൻ അവർക്ക് നേരെ ende കാണിച്ചപ്പോൾ S I പിടിച്ചു മാറ്റി.
 
    ഒരു തല മുതൽ ഒരു തല വരെ തെളിവുകൾ കാണിച്ചുകൊണ്ട് എന്നോട് ചോദിച്ചു "എന്തിനു നീ നിന്റെ ഭാര്യയെ കൊന്നു "അവരുടെ ചോദ്യത്തിന് ഞാൻ അല്ല എന്ന മറുപടി പറഞ് ഒഴിഞ് മാറാൻ എനിക്ക് കഴിയുമായിരുന്നില്ല. അതെ ഞാൻ തന്നെ യാണ് കൊന്നത്. ഒരച്ഛനാകുക എന്ന  എന്റെ 3വർഷത്തെ കാത്തിരിപ്പാണ് അവൾ എന്നെ വഞ്ചിച്ചതും അതിലാണ്. സൗഹൃദങ്ങളുടെ ബലത്തിൽ കഴിഞ്ഞ 3കൊല്ലമായി എനിക്ക് ജനിക്കേണ്ട കുഞ്ഞുങ്ങളെ കൊല്ലുകയായിരുന്നു. വളരെ വെഴുകി യാണ് ഞാൻ ഈ കാര്യം അറിഞ്ഞത്. അതും എന്റെ ഒരു Dr സുഹൃത്തു മുഗേനയാണ്. ഇതിനെല്ലാം കൂട്ട് നിന്നത് കാമുകനും. ഇന്ന് അവൾ ജീവിച്ചിരുന്നെങ്കിൽ അവൾ അവന്റെ കൂടെ അങ്ങ് മുംബൈയിലായിരിക്കും. അവൾ ചെയ്ത കുറ്റം ഓർത്തപ്പോൾ എന്റെ കൊലപാതകം എനിക്കൊരു പുണ്ണ്യ കർമ്മ മായിട്ടാണ് തോന്നിയത്  sir.. എന്റെ മറുപടി അവർക് ഒരു ചിരി പടർത്തിയെങ്കിലും ഇന്ന് ഞാൻ ജീവ പര്യന്തം  അനുഭവിക്കുന്ന ഒരു  പ്രതിയാണ്. അതെ എന്റെ ഭാര്യയേ കൊന്ന പ്രതി...
By
Sabith koppam

അഭിപ്രായങ്ങള്‍