ഉടുത്ത് ഒരുങ്ങി ഇന്ന് സ്കൂളിലേക് പോകുന്ന കുഞാനുജന്മാർക് ഒരു പുതുപുലരിയാണ് .
ഒരു സ്കൂൾ തുറക്കുന്ന ദിവസത്തിൽ കാണുന്ന പതിവുകാഴ്ചകളാണ് പുതിയ ബാഗും കയ്യിൽ ബലൂണും മധുരപലഹാരങ്ങളുമായി സ്കൂളിലേക് പോകുന്ന കുരുന്നുകൾ ,പരീക്ഷ എഴുതി ജയിച് പുതിയ ക്ലാസ്സിലേക് ഇരിക്കുന്നവന്റെ സന്തോഷം,തോറ്റത് കാരണം തൻ്റെ പഴയ ക്ലാസ്സിൽ ഇരിക്കുന്നവന്റെ നിസ്സഹായതയും, പുതിയ കൂട്ടുകാരുമായി വജാലരാകുന്നവരും ഈ വർഷം ഫുൾ A+ വാങ്ങണമെന്ന ഉറപ്പിച്ചു വന്നവരും അങ്ങനെ ഒരുപാട് കാണാം നമുക്ക് അവിടെ
ഇവിടെ ഞാൻ എന്റെ കുട്ടികാലം ഓർത്തപോകുകയാണ് .14വർഷം പുറകിലോട്ടൊരു തിരിഞ്ഞുനോട്ടം.എന്റെ ഓർമശ്ശേരിയാണെങ്കിൽ 2003 ജൂണിലാണ് ഞൻ LKG യിൽ ചേരുന്നത് സ്കൂളിൽ പോകാൻ യൂണിഫോമും ബാഗും കുടയും എല്ലാം വെടിക്കണം .
ഒരു ദിവസം ഉപ്പുപ്പാ എന്നെ ബാഗ് വാങ്ങാൻ കൊണ്ടുപോയി .കടക്കാരൻ ഒരുപാട് ബാഗ് എനിക് മുമ്പിൽ നിരത്തി പക്ഷെ എന്റെ മനസിൽ ടീവിയിൽ അന്ന് വന്നിരുന്ന ഒരു പരസ്യമായിരുന്നു "SCOOBE DAY!യെൻ ചങ്ങാതി ".ഈ പരസ്യം അന്ന് ഞങ്ങളുടെ ഇടയിൽ ഒരു വലിയ ഓളമാണ് ഉണ്ടാക്കിയത് .അതിൽ കുട്ടികളെ രക്ഷിക്കുന്ന തേനിച്ചയെ കണ്ട് കണ്ണ് മഞ്ഞളിച്ച ഞാൻ കടകരനോട് ഒറ്റശ്വാസത്തിൽ scoobeeday എന്ന് പറഞ്ഞു ബാഗ് pack ചെയ്യുന്ന മാമൻ ബാഗ് മാത്രം എനിക് തന്നു .ഞാൻ പരസ്യത്തിലെ തേനിച്ചയെ ചോദിച്ചു അയാൾ അതൊന്നും ഇവിടെ ഇല്ല അത് പരസ്യമല്ലേ മോനെ എന്ന് പറഞ്ഞു .ഞാൻ കടയിൽ കിടന്ന് കരഞ്ഞു അത് കിട്ടിയേ പോകു എന്ന മട്ടിൽ ആകെ സീനക്കി. ഉപ്പുപ്പാ ആവുന്നത്രെ എന്നെ വിട്ടിലേക് കൊണ്ടുപോകാൻ ശ്രമിച്ചു അവസാനം ഉപ്പുപ്പാ ഒരു നല്ല തോക്കും പിന്നെ പോറട്ടയും ബീഫും വാങ്ങിത്തന്നു എന്റെ കരച്ചിൽ എങ്ങോട്ട് പോയി എന്ന് പോലും എനിക് അറിലാ (ഇമ്മാതിരി പരസ്യം മേലാൽ അവാർത്ഥികരുത്)
Met യിലാണ് ഞാൻ പഠിച്ചത് അന്ന് met പുലാശ്ശേരിയിൽ ആയിരുന്നു.എന്റെ തറവാട്ടിൽ നിന്നും കുറച്ചുനടന്നാമതി .അങ്ങനെ ആ ദിവസം വന്നതി നേരത്തെ എണീറ്റ് പോകാന് റെഡിയായി ഉമ്മാന്റെ കയ്യും പിടിച്ച ഞാൻ സ്കൂളിലേക് നടന്നു .ചിരിച്ചുകൊണ്ട് പോയ ഞാൻ കേറിചെന്നത് കാരഞ്ഞുകൊണ്ടിരിക്കുന്ന ഒരുപാട് മുഖങ്ങകിടയിലേക്കാണ് .പെട്ടന്ന് ഒരു കയ്യ് എന്നെ പിടിച്ചു കവിളിൽ ഒരു കുഞ്ഞുനുള്ള് തന്നുകൊണ്ടു ചോദിച്ചു മോന്റെ പേര് പറ ഞാൻ"അബ്ദുൽ സാബിത്ത് " ടീച്ചർ കയ്യിൽ മിട്ടായി തന്ന് ബെഞ്ചിൽ ഇരുത്തി .അതാണ് ഞങ്ങളുടെ രുക്മിണി ടീച്ചർ .പെട്ടന്ന് ഉമ്മാനെ കാണാനില്ല .ഞാൻ ഒത്തിരി വിഷമിച്ചു എല്ലാരും കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞുപോയി പെട്ടന്ന് ദൂരെ എന്നെ നോക്കി നിൽക്കുന്ന എന്റെ ഉമ്മാനെ ഞാൻ കണ്ടു അപ്പോൾ എനിക് ഉണ്ടായത് വല്ലാത്ത ഫീലായിരുന്നു .ആ ഒരു അനുഭവം ഞാൻ പങ്കുവെച്ചത് എന്നെ പോലെ ഒരുപാട്പേര് നാളെ ഉണ്ടാകും അവരുടെ കരച്ചിൽ മാറ്റാനും ആരെങ്കിലും കാണും ഏത് ഒരു കുട്ടിയുടെ യും മറക്കാനാവാത്ത ദിവസമാണ് ആദ്യ സ്കൂൾ പ്രവേശനം
All the best to all new Comer's
By :sabith koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ