ഒരു യാത്ര വിവരണം ഒന്നും ചെയ്യുന്നില്ല അത് ഒകെ sk യും വീരേന്ദ്രകുമാറും ഒകെ കയ്യ് വെച്ച സ്ഥലങ്ങളാണ്.ഞാൻ ഇവിടെ പറയുന്നത് യാത്ര കാട്ടിത്തന്ന ഏതാനും സത്യങ്ങളാണ്.
 കഴിഞ്ഞ 8 ദിവസം ഞാൻ ഇവടെ ഉണ്ടായിരുന്നില്ല,അജ്മീർ ആഗ്ര എന്നിവിടങ്ങളിലേക് ഒരു യാത്ര പോയി.അവിടുത്തെ  കാഴ്ചകൾ ഒകെ നിങ്ങളോട് പറയാൻ നിൽക്കുന്നില്ല ഞാൻ യാത്രയിൽ ഞാൻ പലഭാഗങ്ങളിലായി കണ്ട ഏതാനും കാര്യങ്ങൾ പറയാം.
ട്രൈനിലായിരുന്നു യാത്ര വഴി യിൽ ഉടനീളം കണ്ട രസകരവും കൗതുകവുമായ കാര്യങ്ങൾ ഒപ്പം ഒരുപാട് ചിന്തിപ്പിച്ചതുമായ 2,3 കാര്യങ്ങൾ പറയണം അത്രേ ഒള്ളു.മുഴുവൻ വായിക്കുമെന്ന പ്രതീക്ഷയോടെ …….

ഒരു പാട് സ്ഥലങ്ങളിൽ നാം ഭിക്ഷാടകരെ കണ്ടിട്ടുണ്ട്, കണ്ണില്ലാത്തവർ ,കാലില്ലാത്തവർ, അങ്ങനെ ഒരുപാട് പേരെ നാം ദിവസവും കാണാറുണ്ട് .ഇതിൽ വളരെ ചുരുക്കം പേര് നല്ല തണ്ടും താടിയും ഉണ്ടായിട്ടും പോട്ടെ ഇനി തണ്ടും തടിയും ഇല്ലെങ്കിലുംഅത്യാവശ്യാം നിച്ചു നടക്കാൻ കഴിയുന്നവർ പണിയെടുത്തു ജീവിക്കാൻ പ്രാപ്തി ഉണ്ടായിട്ടും പിച്ച എടുത്തു ജീവിക്കുന്നവർ.  യാത്ര യിൽ ഉടനീളം ഈ രണ്ടു പേരെയും കണ്ടങ്കിലും .മനസ്സ് വല്ലാതെ വേദനിച്ച ഒരു രംഗം ഞാൻ പറയട്ടെ.

ഒരു സ്റ്റേഷനിൽ നിന്നും കേറിയ ആളുകളുടെ കൂട്ടത്തിൽ ഭിക്ഷാടകനാണ് എന്ന് തോന്നിപ്പിക്കുന്ന വേഷവും കാഴ്ചയിൽ പണിയെടുത്തു ജീവിക്കാൻ കഴിവുള്ളവനുമായാ ഒരു ഭിക്ഷാടകൻ എനിക് നേരെ ഭിക്ഷാപത്രം നീട്ടി.വളരെ കൗതുകം എന്നവണ്ണം 2 കാലുകളില്ലാത്ത രണ്ട് വടികളുടെ സഹായത്താൽ നടക്കുന്ന  ഒരു യുവാവ്‌ ഒരു ബക്കറ്റിൽ മോരും വെള്ളം വിൽക്കുന്നു കാലില്ലാ എന്ന് പറഞ്ഞ് പിച്ച എടുക്കുക എല്ലാ മറിച്ച്  തന്നാലാവുന്നത് ചെയ്ത്  കുടുംബം നോക്കുന്നു .ഭിക്ഷകാരനെ നോക്കി ഞാൻ ഒരു നാണയം ഇട്ടു എന്നിട്ട് തന്റെ കുറവുകളെ അതിജീവിച്ച മനുഷ്യനിൽ നിന്നും ഒരു കപ്പ് മോരും വെള്ളം കുടിച്ചു.  നല്ല ആരോഗ്യം ഉണ്ടായിട്ടും ഭിക്ഷാടനത്തിന് ഇറങ്ങിയവനോട് ഒരു പാട് ദേഷ്യം തോന്നിയെങ്കിലും ഒരു നിമിഷത്തേക്ക് എന്റെ ചിന്തകളെ ഉലച്ച ഒരു കാഴ്ച്ച ആയി അത്.

പെട്ടറോളിൻ വില കൂട്ടുന്നത് കക്കൂസ് പണിയനാണ് ന്ന് പറയുന്നത് കേട്ടു .പക്ഷെ ഈ പെട്രോൾ വില 79 കടന്നിട്ടും കക്കൂസുകൾ ആയിട്ടില്ല എന്ന് തോന്നിക്കുന്ന കാഴ്ച ആയിരുന്നു അടുത്തത്.അതിരാവിലെ യാതൊരു ഉളുപ്പും ഇല്ലാതെ railway trackil ഇരുന്ന് കാര്യം സാദിച്ചു പോകുന്ന സഹോദരങ്ങളെ കണ്ടു അവരെ ഞാൻ ഒന്നും പറയുന്നില്ല നമ്മളെ പോലെ ടൈൽസിട്ട യൂറോപ്യൻ closet കൾ ഉള്ള കക്കൂസുകൾ അവർക്കില്ലാത്തത് കൊണ്ടാകാം പക്ഷെ ഞാൻ ചോദിക്കുന്നത്.കക്കൂസ് ഉണ്ടാക്കാൻ പെട്ടറോൾ വില കൂട്ടിയത് എന്ന് പറഞ്ഞവരോടാണ് .ഒരു വീട്ടിൽ രണ്ടും മൂന്നും വണ്ടികൾ കക്കൂസ് ഉണ്ടാക്കാൻ വേണ്ടി നമ്മൾ ഫുൾ ടാങ്ക് അടിച്ചു കൊടുത്തിട്ടും യാത്ര കളിൽ ചിലരെ roadside ഇലും മറ്റുമായി കാര്യം സാധിക്കുന്നത് കാണുമ്പോൾ നിങ്ങൾ ഈ പെട്രോൾ തള്ളിൽ കിട്ടിയ പൈസ എന്തോന്നാ കാണിക്കയുന്നത്  എന്ന് ചോദിച്ചു പോകും🤔

കയ്യ് കുലികളും അഴിമതികളും ഗംബീരാമായി നടക്കുമ്പോൾ.പാവം റെയിൽവേ ജീവനക്കാരും അറിയാതെ അത് വാങ്ങി പോകും .ഒരു മാസം മുമ്പേ reservation നടത്തി നമ്മൾ ചെല്ലുമ്പോൾ ടിക്കറ്റ് എടുക്കാതെ ട്രയിനിൽ കയറി TTR മാർക് കയ്യ് മടക്കുകൾ നൽകി നമ്മുടെ സീറ്റിൽ ഇരിക്കുന്നവരെ  കൗതുകത്തോടെ ഞാൻ നോക്കി കണ്ടു  നാന്നായി ചുടായപ്പോൾ TTR ഒഴിവുള്ള സീറ്റുകളിലേക് ഞങ്ങളെ മാറ്റി.ഉണ്ടാചൊറിന് അവരോടും തന്റെ പണി പോകാതിരിക്കാൻ ഞങ്ങളോടും കൂർ കാട്ടിയല്ലേ പറ്റു.
അപ്പൊ ഇതൊക്കെ കണ്ടപ്പോൾ ചുമ്മാ കുത്തിക്കുറിച്ചു എന്ന് മാത്രം .ഇനി ഒരു 5 കൊല്ലം കഴിഞ്ഞാലും ഇതിലൊന്നും മാറ്റം വരില്ല  ഇത് തുടർന്ന് കൊണ്ടേ ഇരിക്കും

Sabith koppam

അഭിപ്രായങ്ങള്‍