ഒരു വലിയ ഉറകത്തിലേക് ഞാൻ ആണ്ടു പോയി ആരോ എന്നെ വിളിച്ചു. ഞാൻ പതിയെ കണ്ണ് തുറന്നു.ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലം.ഒരു വലിയ ഹാൾ.ഞാൻ എന്റെ ചുറ്റും നോക്കി ഒരു പാട് മൃതദേഹങ്ങൾ എനിക് ചുറ്റും കിടക്കുന്നു.ജീവനില്ലാത്ത ആ ശരീരങ്ങൾ എന്നെ ഭയപ്പെടുത്തി.ഇടതും വലതും ശവങ്ങൾ പെട്ടന്നാരോ എന്നെ വിളിക്കുന്നു.ശരീരം കുലുക്കി,കുലുക്കി വിളിക്കുന്നു.പെട്ടന്നാണ് ഞാൻ ആ സ്വപ്നത്തിൽ നിന്നും ഉണർന്നത്.ഉമ്മയായിരുന്നു സമയം 7 കഴിഞ്ഞിട്ടും ഉറങ്ങുന്ന ഒരു പതിവ് ഉണ്ട് എനിക്ക്. അത് കാര്യം ആക്കണ്ട.
2016 june മാസം ഞാൻ കണ്ട ഒരു സ്വപ്നമായിരുന്നു അത്.ഈ സ്വപ്നം എന്നെ വല്ലാതെ വേട്ടയാടി.ഞാൻ എന്റെ ഉമ്മയോടും സുഹൃത്തുക്കളോടും എല്ലാം ഈ ഒരു സ്വപ്‍നത്തെ കുറിച്ച് ചോദിച്ചു..പക്ഷെ അതികം താമസിക്കാതെ ഞാൻ അതിന്റെ പൊരുൾ മനസ്സിലാക്കി.ജീവിതത്തിൽ അതിനു ശേഷം നടന്ന സംഭവവുമായി ഞാൻ അതിനെ വായിച്ച് എടുത്തു എന്ന് വേണം പറയാൻ. 2016 ലെ ഒരു റമളാൻ മാസം .കരുണയിൽ ഞാൻ+2വിൻ പഠിക്കുകയാണ്.17 നോമ്പിന് രാവിലെ മുതൽ 18 നുള്ള നോമ്പാറപ്പിക്കലിനെ കുറിച്ച് വാചാലനായി ഞാൻ എന്റെ വീട്ടിൽ പോയി.
മഗ്‌രിബ് ബാങ്ക് ഉസ്താദ് കൊടുത്തു..പുറത്തു നല്ല മഴയായിരുന്നു.ഈത്തപ്പഴവും. എല്ലാം വെച്ച് ഞാൻ നോമ്പാറന്നു.പതിവ് പോലെ ഉമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ കഴിച്ചു തുടങ്ങി.നാളെ നിങ്ങൾ എന്താച്ച ഉണ്ടാക്കിക്കോ എനിക് സ്കൂളിൽ നോമ്പ് തുറ ഉണ്ടന്ന് ഉമ്മയോട് പറഞ്ഞു.പെട്ടന്ന് അടിവയറ്റിൽ വല്ലാത്ത വേതന.സഹിക്കുന്നതിലും അപ്പുറം ആ വേതന കൂടിയപ്പോൾ ഉമ്മ ഉപ്പയോട് പറഞ്ഞു.ഒരു വണ്ടി പോലും കിട്ടാനില്ല നോമ്പ് ആയത് കൊണ്ട് ഓട്ടോ കാരെല്ലാം തിരക്കിലാണ് അപ്പോഴേക്കും ഞാൻ നിലത്തു കിടന്ന് ഉരുളാൻ തുടങ്ങി. കണ്ണിൽ നിന്നും വെള്ളം വരെ വന്ന് തുടങ്ങി.ഇടക്ക് ഒകെ വയർ വേതന ഉണ്ടാകുമെങ്കിലും ഇത്രയും ആദ്യമായിട്ടാണ്. അങ്ങനെ ഓട്ടോ ഒകെ കിട്ടി.കൊപ്പം ഷിഫ ഹോസ്പിറ്റലിൽ ഞാൻ എത്തി.അവിടെ ചെന്നപ്പോൾ ഡ്യൂട്ടി ഡോക്ടറെ ഉണ്ടായിരുന്നുള്ളു .അങ്ങനെ അദ്ദേഹത്തിന്റെ നീണ്ട പരിശോധനക് ശേഷം appendix ആണോ സംശയം ഉണ്ട് scan ചെയ്ത നോക്കണം ഞാൻ മൗലനായിലേക് ഒരു എഴുത്ത് തരാം .വേതനക് തൽകാലം നമുക്ക് injection എടുക്കാം. അങ്ങനെ ആ രാത്രി തന്നെ പെരിന്തല്മണ്ണയിലേക്കും ഇടക് എന്നെ തണുപ്പിക്കാൻ നേരിയ മഴയും ഉണ്ടായിരുന്നു
ഏകദേശനം 11.30 യോടെ ഞങ്ങൾ മൗലാനയിൽ എത്തി. ചീറി പാഞ്ഞു വന്ന ഞങ്ങളുടെ വണ്ടി നേരെ casuality യിലേക് .ആ doctor അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചോദിച്ചു. വേതന ഉള്ള.വയറിൽ അമർത്തി എന്നെ ക്ഷമ വീണ്ടും വീണ്ടും പരീക്ഷിച്ചു.ശേഷം scaning roomil. ഒരു തരം പശ ദേഹത്ത് തേച്ച് വേതന ഉള്ള ഭാഗം ഇങ്ങനെ എന്തോ വെച്ച് ഒരതി .അവസാനം രോഗം സ്ഥിതികരിച്ചു.appendix മരുന്ന് കഴിച്ച് മാറ്റേണ്ട സ്റ്റേജ് എല്ലാം കഴിഞ്ഞു almost ഫൈനൽ സ്റ്റേജിലാണ് .എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്യണമെന്നും നിർദ്ദേശിച്ചു.ഒട്ടും prepare അല്ലാത്തത് കൊണ്ട് അപ്പൊ രാവിലെ വരാം എന്ന് പറഞ്ഞ് .അവിടന്ന് മടങ്ങി .ശേഷം വീട്ടിൽ സുഗ ഉറക്കം.രാവിലെ 6 മണിക് Thrissur ദയ ഹോസ്പിറ്റലിൽ പോയി.സ്കാനിങ് എല്ലാം കഴിഞ്ഞു ആ ഡോക്ടറും ഓപ്പറേഷൻ പെട്ടന്ന് വേണമെന്ന് പറഞ്ഞു.
അങ്ങനെ രാവിലെ 9 ന് ഓപ്പറേഷൻ fix ചെയ്തു. ചെക്കപ്പുകൾ എല്ലാം തിമിർത്തു നടക്കുന്നു.അപ്പോഴാണ് ഒരു പുതിയ വില്ലന്റെ കടന്ന് വരവ്.sugar ചെക്ക് ചെയ്തപ്പോൾ നോർമൽ അല്ല അങ്ങനെ ഇല്ലാത്ത പുതിയ അവതാരം വന്നു അത് കാരണം ഒന്നുകൂടി സമയം ദീർക്കിപ്പിച്ചു.പക്ഷെ പിന്നീട് ചെക്ക് ചെയ്തപ്പോൾ എല്ലാം നോർമൽ പെട്ടന്ന് അവൻ എവിടന്ന് വന്നു എന്ന് ഇക്ക് ഇപ്പോഴും അറിയില്ല.എത്ര മണിക്കാണ് പിന്നെ ഓപ്പറേഷൻ നടന്നത് എന്ന് എനിക് ഓർമയില്ല.സമയമായി എനിക് അവർ പച്ച നിറത്തിൽ ഒരു വസ്ത്രം തന്നു ഞാൻ അങ്ങനെ opertion theater ഇൽ തയ്യാറയു കിടന്നു.മാസ്‌ക് ദരിച്ച ഡോക്ടർസ്. എന്നോട് ഒരുപാട് സംസാരിച്ചു . Anesthesia എടുത്തു പിന്നെ ഒന്നും ഓർമയില്ല എല്ലാം കഴിഞ്ഞ് എന്നെ icu വിലേക് കൊണ്ട് പോകുന്നത് ഒക്കെ ചെറുതായിട്ട് ഓർമ യുണ്ട്
ഇനിയാണ് നമ്മൾ കണ്ട ആ സ്വപ്നം വരുന്നത് പക്ഷെ അത് പറയും മുമ്പ് ഇപ്പൊ ബാങ്ക് കൊടുത്തുകാണും ശെരിക്കും പറഞ്ഞാൽ ഇപ്പൊ ഞാൻ സ്കൂളിൽ നോമ്പ് തുറയിൽ സജീവമാകണ്ട ഒരാൾ ആണ്.പക്ഷെ നിർഭാഗ്യകരം. സുഹൃത്തുക്കൾ എല്ലാം ബിരിയാണിയും മറ്റും കഴിക്കുമ്പോൾ കഴിഞ്ഞാൽ6,7 മണിക്കൂറായി ഞാൻ ബോധമില്ലാത്തതെ കിടക്കുകയാണ്.അത് പോട്ടെ. അങ്ങനെ കൃത്യസമയം ഓർമയില്ല പതിയെ കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ പണ്ട് ഏതോ സിനിമയിൽ കണ്ടപോലെ മുഖത്ത് ഒരു ഇതും പിന്നെ സ്ക്രീനിൽ മുകളിലൊട്ടും താഴോട്ടും ഒരു സാധനം പോകുന്നു.ആകെ പേടിച്ച് വിറച്ച് പനി ഒകെ പിടിച്ചു അത് കാരണം ആ set up ഒകെ കണ്ടപ്പോൾ എനിക് എന്തോ വലിയ രോഗമുള്ള പോലെ യാണ് എനിക് തോന്നിയത്. ചുരുക്കി പറയാം രണ്ട് ഭാഗത്തേക് നോക്കിയപോൾ. പല തരം അസുഖവുമായി വന്ന രോഗികൾ.ചിലർ ഉണർന്നിരിക്കുന്നു ചിലർ അബോധവസ്ഥയിലും അപ്പോഴാണ് എനിക് എന്റെ സ്വപ്നം ഓർമ വന്നത് സ്വപനത്തിൽ എന്റെ ഇടം വലം ജീവനില്ലാത്ത ശരീരങ്ങൾ ആണെങ്കിൽ ഇവിടെ ജീവനുള്ള ശരീരങ്ങളാണ്. ഒരു വ്യത്യാസം ഇവർ ജീവൻ വേണ്ടി പൊരുതുന്നു.അവർ നഷ്ടപ്പെട്ട ജീവനെ ഓർത്ത് ഇരിക്കുന്നു
ഓപ്പറേഷൻ ഇടയിൽ അത് പൊട്ടുകയും.പഴുപ്പും എല്ലാം കാരണം ഒരു ഒരുഴ്ചയിൽ കൂടുതൽ അവിടെ നിക്കേണ്ടി വന്നു. വയറിന്റെ side ഇൽ ഒരു ഹോളിട്ടുകൊണ്ട് പഴുപ്പ് അതിലൂടെ പുറത്തേക് കളഞ്ഞു ഒരു പാത്രത്തിലേക്ക്. ആ അതൊരു വിധി
ഏതായാലും.ഈ അസുഖത്തിന്റെ പേരിൽ കിട്ടിയ rest time എന്നെ ആകെ മാറ്റി സ്ഥിരം സ്വപ്നങ്ങളിൽ ഞാൻ കണ്ടിരുന്ന ഒരു രാജാവും രാജകുമാരിയും എല്ലാം എന്റെ തന്നെ ഭാവനയിൽ ഞാൻ എന്റെ letter bird ലെക് ആക്കി.ഞാൻ എഴുതിയ ആദ്യ കഥ.മലമുകളിലെ വെള്ളാരം കണ്ണിന്റെ തബസ്സ്
ഇപ്പൊ2018 ഒരു റമളാൻ മാസവും പോരാത്തതിന് june മാസം വന്നതി.2016 ലെ ആ സ്വപ്‍നത്തെ ഞാൻ ഇപ്പൊ ഓർമിക്കുന്നത് എന്റെ ആദ്യ കഥ യുടെ പേരിലാണ്
Sabith koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ