വൈകുന്നേരങ്ങളിലെ ഒത്തുകൂടൽ ചിലപ്പോഴെല്ലാം ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറാറുണ്ട്.ആ ഒത്തുകൂടലുകളിൽ പലപ്പോഴും ആനന്ദത്തിനുള്ള വകയുണ്ടാകാറുണ്ട്.പരസ്പരം കളിയാക്കിയും കുറ്റം പറഞ്ഞും ഇണങ്ങിയും പിണങ്ങിയുമുള്ള വൈകുന്നേരങ്ങൾ മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട് .
ആ ഒത്തുകുടലിൽ നിന്നും ഒരുപാട് mechanic കളും ബസിനസ്സ്‌കാരും,പാട്ടുകാരും,എഴുത്തുകാരും ,നടന്മാരും എല്ലാം പിറവി എടുക്കാറുണ്ട് .ചെറിയ ചെറിയ പ്രശ്നങ്ങൾ വണ്ടികളിൽ സംഭവിക്കുമ്പോൾ നേരാക്കുന്ന mechanic ഞങ്ങൾക് ഇടയിൽ ഉണ്ട് .smule ഇൽ പാട്ടുപാടി വൈറലാകാൻ പരിശ്രമിക്കുന്ന പാട്ടുകാരും,musicaly യും ഡബ്‍സ്‍മാഷും ചെയ്ത് ത്രസിപ്പിക്കുന്ന നടന്മാരും പിറവി എടുക്കാറുണ്ട്.സിനിമ സംവിധായകർ ,എഴുത്തുകാർ എല്ലാം ...മൂച്ചിടെ ചോട്ടിലെ ഒത്തുകൂടലിൽ പിറവി എടുക്കുന്ന അപൂർവ ജന്മങ്ങൾ ആണ്.
4×4ഉം BMW, benz തുടങ്ങിയ വലിയ വലിയ മോഹങ്ങൾ ദിനവും അവിടെ കേൾക്കാറുണ്ട് .ഫാമുകൾ തുടങ്ങി ബിസിനസ്സ് തുടങ്ങാനും ഞങ്ങൾക് ആളുകൾ ഉണ്ട് .വെളിച്ചെണ്ണ ,കപ്പലണ്ടി തുടങ്ങിയവ ചർച്ചകളിൽ ഉയർന്ന് കേൾക്കാറുണ്ട്
അത്തരം ഒരു ഒത്തുകൂടലിലാണ്. കൂട്ടത്തിൽ ബോൾഗാട്ടി എന്ന് അറിയപ്പെടുന്നവൻ വളരെ സീരിയസ് ആയിട്ട് പറഞ്ഞത് "നമുക്ക് ഒരു shortfilim എടുത്താലോ".ഒകെ അവന്റെ ആഗ്രഹം എന്നോളം ഞാൻ അടക്കമുള്ള എഴുത്തുകാരും സംവിധായകരും തല പൊക്കിതുടങ്ങി.നമുക്ക് mass പടം എടുക്കാം,ക്ലാസ് എടുക്കാം അങ്ങനെ ഒരുപാട് അഭിപ്രായങ്ങൾ ഉടലെടുത്തു.പക്ഷെ എല്ലാവരും ഒരു തീരുമാനത്തിൽ എത്തി.
LOVE STORY
പക്ഷെ കഥയില്ല. കഥക്ക് എവിടെ പോകും.ആര് എഴുതും ഞാൻ പറഞ്ഞു ഒരു തേപ്പ് കഥ ആയാലോ. പക്ഷെ ആർക്കും വേണ്ട.. ഇത്തരം പ്രതിസദ്ധികളിലാണല്ലോ... യഥാർത്ഥ നായകർ ജനിക്കാർ.കൂട്ടത്തിലെ silent man മിണ്ടാ പൂച്ച..."ഞാൻ കഥ പറയാം നീ സ്ക്രിപ്റ്റ് ആക്കിയ മതി.. "അങ്ങനെ ഞാൻ സമ്മതിച്ചു .കണാരൻ ചങ്ക് കഥ പറഞ്ഞു തുടങ്ങി
"10th ക്ലാസ്സിന്റെ അവസാന കാലഘട്ടം.അല്ല plus one ന് ആലോട്മെന്റിന് വേണ്ടി നെട്ടോട്ടം ഓടുന്ന സമയം.നായകൻ എന്നും കാണാറുള്ള ഒരു പെണ്ണ്. പക്ഷെ അന്ന് അവൻ അവളെ വല്ലാതെ അങ് ഇഷ്ട്ടപ്പെട്ടു.."
നിർത്ത് നീ story നീട്ടി വലിക്കാതെ ചുരുക്കി പറ. ഒകെ "അവർ പരസ്പരം കാണുന്നു.നീണ്ട നാല് വർഷം പലപ്പോഴും സംസാരിക്കുന്നു. പക്ഷെ ഈ നാല് വർഷത്തിൽ ഒരിക്കലും അവർ അവരുടെ പ്രണയം പങ്ക് വെക്കുന്നില്ല....അങ്ങനെ ഇപ്പൊ അവൾ +2കഴിഞ്ഞു അവൻ digree കഴിഞ്ഞു ആ ദിവസം ആദ്യമായി അവൻ അവന്റെ പ്രണയം അവളോട് പറഞ്ഞു .നീ രണ്ട് വർഷം കാത്തിരിക് എന്നും പറഞ്ഞ് അവൻ ജോലിതേടി പോകുന്നു തിരിച്ചു വരുന്നു,കല്യാണം ശുഭം.കഥ തീർന്നു;"
ഞാൻ:എത്ര നടക്കാത്ത സ്വപ്നം മതി നിന്റെ കഥ .കഥകേട്ടവർക് 2 അഭിപ്രായം ഉണ്ടായെങ്കിലും .ഈ കഥയിൽ കുറച്ച് അവിയലും സാമ്പാറും ചേർത്ത് ഞാൻ ഒരു script ആക്കാം എന്ന് പറഞ്ഞു.പിറ്റേ ദിവസം തുടങ്ങട്ടെന്ന് ചോദിച്ചപ്പോൾ.ഇന്നലത്തെ short filim discussion വരെ മറന്ന teams ആണ്.
അങ്ങനെ ഒലിച്ചു പോയ കണാരന്റെ കഥകളിൽഇതും മുങ്ങി ചത്തു .
വൈകുന്നേരങ്ങളിൽ ഇപ്പോഴും പുതിയ കഥ പുരുഷന്മാർ ജനികാറുണ്ട് കൂടുതലും അയസ്സില്ലാതെ ചത്തു പൊങ്ങുന്നു
Sabith koppam
👌👌👌👌
മറുപടിഇല്ലാതാക്കൂ