പറയാൻ മറന്ന പ്രണയം

രാവിലെ പത്രത്തിന്റെ കൂടെ ഒരു വീക്കിലി കൂടെ ഉണ്ടായിരുന്നു.shine അത് എടുത്ത് മറിച്ചു നോക്കി.ഒരുപാട്‌കഥകളും ലേഖനങ്ങളും അതിൽ ഉണ്ടായിരുന്നു.അതിൽ ഒരു കഥ അവന്റെ ശ്രദ്ധയിൽ പെട്ടു" മരണം കൊലപ്പെടുത്തിയ പ്രണയം"പേരിലെ കൗതുകം അവനെ വായിക്കാൻ സന്നദ്ധനാക്കി.അവൻ  വായിച്ചു തുടങ്ങി.

"ഞാൻ ഷാജഹാൻ,
                              പ്രിയപ്പെട്ടവളെ നിനക്ക് സുഖമാണെന്ന് കരുതുന്നു.ഇവിടെ ഈ സ്വർഗത്തിൽ എനിക്കും സുഖം തന്നെയാണ്.ഇന്നലെ ഇവിടെ ഒരു സംഭവം ഉണ്ടായി.അപ്പൊ എനിക് നിന്നെ ഓർമവന്നു.അതാണ് ഞാൻ ഇപ്പൊ നിനക്ക് എഴുതാൻ കാരണം.ഇന്നലെ എനിക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി.അവന്റെ മരണവും അടക്കവും എല്ലാം കഴിഞ്ഞ് ഇന്നലെയാണ് എത്തിയത് .അവനെ അവർ കൊന്നതാണ്.അവൻ സ്നേഹിച്ച പെണ്ണിനെ ജാതി നോക്കാതെ അവൻ കല്യാണം കഴിച്ചു.വിവരം അറിഞ്ഞ അവളുടെ വീട്ടുകാർ അവനെ കൊല്ലുകയായിരുന്നു.അവന്റെ കഥകൾ കേട്ട് എനിക് ഒരുപാട് വിഷമം തോന്നി.വിവാഹത്തിന്റെ മൂന്നാം പക്കം തോട്ടിൽ മിടിപ്പില്ലാത്ത ഒരു മാംസം മാത്രമായി.....

അവന്റെ കഥ കേട്ടപ്പോഴാണ് എനിക് നിന്നെ ഓർമവന്നത്. നമ്മുടെ പ്രണയം ,നമ്മുടെ ജീവിതം ,നമ്മുടെ സ്വപ്നങ്ങൾ.അല്ല ഇതെല്ലാം എന്റെ മാത്രം സ്വപ്നങ്ങൾ അല്ലായിരുന്നോ. നിന്നോട് പറയാൻ എനിക് സാധിച്ചില്ലല്ലോ....അതിനു മുമ്പേ....

സ്വർഗത്തിൽ നിന്നുള്ള ഈ കത്ത് കിട്ടുമ്പോളായിരിക്കും   നീ അറിയുക ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന്

നീ ഓർക്കുന്നുണ്ടോ നമ്മൾ ആദ്യം സംസാരിച്ചത് ഞാൻ ഓർക്കുന്നു.എന്റെ മനസ്സിൽ ഇതിന് മുമ്പ് ഒന്നും തോന്നാത്ത ആ പ്രണയം നിന്നോട് തോന്നിയ ദിവസം ഒരു ഒന്നര വർഷത്തിന് ശേഷമായിരുന്നു.

നീ മറന്ന് കാണും ഞാൻ ഓർമ പെടുത്താം. അന്ന് നീ എന്റെ സുഹൃത്തോ,സഹപാടിയോ ഒന്നും അല്ല.നിത്യവും കാണുന്ന ഒരു നാട്ടുകരി.ഒരിക്കൽ ഒരു ചെറിയ വഴക് നമ്മൾ തമ്മിൽ ഉണ്ടായി നീ ഓർക്കുന്നുണ്ടോ.കാര്യമില്ലാതെ ഞാൻ നിന്നെ പുസ്തകം കൊണ്ട് എറിയുകയും  നീ അതിന്റെ പേരിൽ കരഞ്ഞതും എല്ലാം . അന്ന് നിന്നെ അശ്വസിപ്പിക്കാന് ഞാൻ നിന്നോട് ഒരുപാട് സംസാരിച്ചു.ആ സംസാരം പതിയെ സൗഹൃദത്തിലേക് നീങ്ങി .നിന്നെ കാണാൻ മാത്രം പലപ്പോഴും വഴിയരികിൽ ഞാൻ കാത്ത് നിന്നു.നിനക്കു വേണ്ടി നീ അറിയാതെ പലപ്പോഴും പലരോടും ഞാൻ വഴക്കിട്ടു.ഒടുവിൽ മൂന്നു വർഷത്തെ എന്റെ മാത്രം പ്രണയം.എന്റെ മാത്രം സ്വപ്നം ഞാൻ നിന്നോട് പറയാൻ തീരുമാനിച്ചു.രാത്രി ഞാൻ ഉറങ്ങാൻ കിടന്നു.
ആ ദിവസം സ്വപ്നത്തിൽ ഞാൻ ആ ജീവിതം ഒരു പാട് തവണ കണ്ടു.പക്ഷെ മരണം എന്ന വില്ലൻ എന്നെ ഉറക്കി കളഞ്ഞു.ഒരിക്കലും ഏണിക്കാത്ത ഉറക്കം ആ ഉറക്കകത്തിൽ എന്റെ സ്വപനവും ഉറങ്ങി പോയി......

From :
             പരേതൻ ,
            സ്വർഗം,അഞ്ചാം കവാടം

To,
     ഏഴ്‌ക്ഷരങ്ങളുടെ നാമം
      ഭൂമി, ദൈവത്തിന്റെ സ്വന്തം നാട്

              "

നനഞ്ഞ കണ്ണുകളോടെ shine  അത് താഴെ വെച്ചു.അന്ന് തന്നെ അവൻ അവന്റെ പ്രണയം  അവളോട് പറഞ്ഞു.ഒട്ടും വൈകാതെ തന്നെ...........

By
sabith koppam

അഭിപ്രായങ്ങള്‍