നമ്മുടെ confidence level പറ്റ കുറയാറുണ്ട് ചില സമയങ്ങളിൽ . എഴുതാൻ ഇരിക്കുമ്പോഴോ...അല്ലേൽ മറ്റുകാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം.ആ സമയങ്ങളിൽ മനസ്സിലേക് വരുന്ന ചിന്തയാണ് ഞാൻ എന്ന പക്ഷി ഒറ്റക്ക് ആണെന്നും, തീർത്തും ഒറ്റപ്പെടുന്നു എന്നുമെല്ലാം. പലയിടത്ത് നിന്നും നമുക്ക് അനുഭവപ്പെട്ട ആ ഏകാന്തതയാണ് അതിന് കാരണം. ഒരു പ്രശ്നം മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നിസ്സഹായനാകാം.പക്ഷെ അന്നേരവും അവർക്ക് അവരുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ പലരുമുണ്ട് . അത്തരം പ്രശ്നം നമുക്ക് സംഭവിച്ചാൽ ആരുണ്ടാകും എന്ന ചിന്ത അവിടെ തുടങ്ങും.
ഒറ്റപ്പടുത്തിയിട്ടുണ്ട് പലരും ദൈവം അടക്കം.പക്ഷെ അന്നേരം ഞാൻ ഈ പ്രതിസന്ധിയെ മറികടക്കാൻ ചെയ്യുന്ന കാര്യം .ഞാൻ ആലോചിക്കും ,എന്റെ ജീവിതം ,എന്റെ കുടുംബം,എന്റെ കൂട്ടുകാർ ഇവരെ ഒകെ കുറിച്ച് ഓർക്കുമ്പോൾ എനിക് ഒരുപാട് പെരുള്ളതായി എനിക് തോന്നാറുണ്ട് കാര്യത്തിനോട് അടുക്കുമ്പോൾ ഇവർ ഉണ്ടാകുമോ എന്ന് പോലും അറിയില്ല എങ്കിലും ഞാൻ അങ്ങനെ വിശ്വസിക്കും ആ വിശ്വാസം എന്റെ ജീവിതത്തിൽ ഉടനീളം പലയിടത്തും രക്ഷിച്ചിട്ടുണ്ട് താനും
വഴിയിൽ ആരോ ചുരുട്ടി ഇട്ടിരുന്ന ഒരു പേജ് ,ആരുടേയോ ഒരു dairy കുറിപ്പാണ് ഇത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലക് ഇതിലെ വരികളിൽ തോന്നിയ ആകാംഷ എന്നെ ഇതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാൻ പ്രെരിപ്പിച്ചു. എന്റെ ഔദ്യോഗിക പദവിയുടെ സ്വധീനം വെച്ച് ഒരുപാട് ഞാൻ തിരഞ്ഞു.
ആ അന്ന്വേഷണം എങ്ങും എത്തിയില്ല ഒടുവിൽ ഒരു മിസ്സിങ് കേസ് എനിക് വന്നും ആ വീട്ടിൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പ് ഒരു ഡയറിയിൽ ആയിരുന്നു .ആ ഡയറി യുടെ dec 28 2017 ലെ ഒരു page കാണുന്നില്ല ചിന്തിയിട്ടപോലെ .ഞാൻ എന്റെ പേഴ്‌സിൽ വെച്ച ആ പേജ് എടുത്തു അതിലെ date നോക്കി,handwriting നോക്കി. dec28 2017 handwriting same. ഒടുവിൽ ആ വാക്കുകളുടെ ഉടമയെ ഞാൻ മനസ്സിലാക്കി.
ഡിഗ്രി drop out ആയി താൻ ഇനി എന്ത് എന്ന് ചിന്തിച്ചു നടക്കുന്ന ഒരു പെണ്കുട്ടി ,പേര്. യാമിലി... എഴുത്തുകളോടുള്ള അവരുടെ പ്രിയം... അവരെ ഒരു എഴുത്തുകാരിയാക്കി. ജനനി എന്ന തൂലിക നാമത്തിൽ അവളെ പുറം ലോകം അറിഞ്ഞു തുടങ്ങി.... അവൾ പല മാസിക കളിലും എഴുതിയിരുന്നു.... അതിൽ ഒരു മാസികയിൽ എഴുതിയ ലേഖനം വൻ വിവാദങ്ങൾക് കാരണമായി. ശേഷം അവർ ഒന്നും എഴുതിട്ടില്ല.....
അവർ തീർത്തും ഒറ്റപ്പെട്ടു........ ഇത്രയും ഞാൻ അവളെ കുറിച്ച് കണ്ടത്തി. അവളെ കണ്ടത്തുക എന്നത് എനിക് എന്റെ കൂടി ആവശ്യമായി തോന്നി ....ഞാൻ പലയിടത്തും അവളെ തേടിപോയി.ഒരു എഴുത്ത് കാരി ആയത് കൊണ്ട് തന്നെ മീഡിയ അവളെ കണ്ടതുന്നത് വരെ അന്തിച്ചർച്ചകളിൽ മുഖ്യവിഷയമാക്കി.പലരും പല തവണ അവളെ കുറിച്ച് അസഭ്യം പറഞ്ഞു...മാസങ്ങളുടെ കുത്തൊഴുക്കിൽ 7 മാസം കടന്ന് പോയി... തെളിയിക്കപ്പെടാത്ത കേസുകളിലേക് അതും തള്ളപ്പെട്ടു..
വർഷങ്ങൾക്കു ശേഷം ഞാൻ ഒരു മസികയിലെ തലക്കെട്ട് ശ്രദ്ധിച്ചു "എന്നെ കണ്ടതാനും അവർക്ക് ആയില്ല എന്ന്" ഞങ്ങൾ പൊലീസുകാർക്ക് കണ്ടുപിടിക്കാൻ കഴിയാത്ത പല case കളും അവർ കുത്തിപൊക്കി. അത് ദീപാർട്മെന്റിന് ഒരു തലവേദനയായി. .... പിന്നീട് നേരിട്ട് കണ്ടു അവരുടെ details മറ്റും എടുക്കുന്ന ഭാഗമായി.....പിന്നീട് അവർ ഞങ്ങളുടെ പല ചീത്തപെരുകളും മാറ്റി അവരുടെ ലേഖനങ്ങളിൽ ....ഞങ്ങൾ നല്ലവരയിരുന്നു . ആ ബന്ധം സൗഹ്രദമായി.പിന്നീട് അവർ എന്റെ ഭാര്യയും ആയി..ഒരുനാൾ അവൾ എന്റെ പേഴ്‌സിൽ നിന്നും ഒരു പേജ് എടുത്ത് എന്നോട് ചോദിച്ചു നിങ്ങൾക്ക് ഇത് എവിടന്നു കിട്ടി.ഇത് എന്റെ ഡയറി യുടെ പേജ് ആണല്ലോ.ഞാൻ ഒന്ന് പകച്ചു . അവളോട് ചോദിച്ചു അപ്പൊ സുമേ.. നീയാണോ യാമിനി... എന്ന ജനനി........
"Sir now the case is over"
Well done mr anoop
Acp anoop you can go now"
Dgp യുടെ ഈ വാക്കുകൾക് നന്ദി ..അതിലുപരി നന്ദി യാമിലി നന്ദി ജനനി..
ഇന്ന് സുമ എന്ന തൂലിക നാമത്തിൽ അവൾ എന്റെ ഭാര്യയായി ജീവിക്കുന്നു....
By sabith koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ