ജീവിതം

നാം കണ്ടുമുട്ടിയ കാലം മുതൽ ഞാൻ നിന്നെ തിരയുകയായിരുന്നു. എന്റെ ഫേസ്ബുക്കിൽ, whatsapp ഇൽ, ഇൻസ്റ്റഗരമിൽ പക്ഷെ തിരച്ചിലുകൾ എല്ലാം  വിഫലമായിരുന്നു. അവസാനം നിന്നെ ഞാൻ കണ്ടെത്തിയത് എന്റെ ഡയറിയിലെ കുത്തി കുറിക്കലുകളിൽ നിന്നാണ്. അതിലെ ഓരോ പേജിലും ഉണ്ടായിരുന്നു നീ. നീ ആയിരുന്നു അതിൽ മുഴുവൻ. അതിലെ അക്ഷരങ്ങൾക്ക് നിന്റെ കഥകളെ പറയാൻ ഉണ്ടായിരുന്നുള്ളു. ആരാണ് നീ.  നീ അതേ എന്റെ ജീവിതം .ദൈവം ജീവിതം എന്ന നിന്നെ എന്റെ കൈയിലേക്ക് പിടിച്ച് ഏല്പിക്കുമ്പോൾ ഒന്നേ പറഞ്ഞുള്ളു. സൂക്ഷിച്ചു നോക്കണം, കൈ വിട്ടാൽ പിന്നെ നിന്റെ കൈപ്പിടിയിൽ ഒതുക്കാൻ കുറച്ച്‌ അധികം നീ കഷ്ടപ്പെടേണ്ടിവരും. ദൈവം നിനക്കൊപ്പം രണ്ട് സമ്മാനങ്ങൾ തന്നു, ചിരിപ്പിക്കുന്ന ജനനവും കരയിപ്പിക്കുന്ന മരണവും. രണ്ടും ഒരുകണക്കിന് കോമാളികളാണ്.

വളർന്ന് വരുന്ന എന്നെ നോക്കി ആദ്യം നീ പറഞ്ഞു കൈകാലുകൾ നിലത്തിട്ട് അടിക്കാൻ, പിന്നെ നീ ഇരിക്കാൻ പറഞ്ഞു, പിന്നെ നീ നടക്കാൻ പറഞ്ഞു.പിന്നെ നീ പറഞ്ഞതെല്ലാം ഞാൻ ചെയ്തു.എനിക് പരീക്ഷണങ്ങൾ തന്നു, വിജയപരാജയങ്ങൾ തന്നു. ഞാൻ ജനിക്കും മുമ്പേ നിന്നെ പ്രണയിച്ചവരോട് ഞാൻ ചോദിക്കാറുണ്ട് നീ അവർക്കു സമാധാനം നൽകാറുണ്ടോ എന്ന് അവർ കൈമലത്തും.

ഇന്ന് ഈ ഉമ്മറപടിയിൽ ഇരുന്ന് നിന്നെ കുറിച്ച് എഴുതുമ്പോൾ എന്റെ മനസ്സ് മന്ത്രിക്കുന്നു, നിന്നെ സമൂഹത്തിന്റെ മുമ്പിൽ തെറ്റുകാരനാക്കി ചിത്രീകരിക്കാൻ അതിന് വലിയ പണിയില്ല കാരണം, ലോകത്തെ മുഴുവൻ ജനങ്ങളിൽ 90 % ആളുകൾക്കും നീ ദുരിതവും സന്തോഷവും കൊടുത്തിട്ടുണ്ട് കൂടുതലും ദുരിതം .ഒന്നിൽ മാത്രം നീ നീതി പുലർത്തി മരണം എന്ന പ്രപഞ്ച  സത്യം. അതും അതിന്റെ സുഖവും  നീ തുല്യമായി വീതിച്ചു. ജീവിതമേ നീ ഇനിയും എന്താ നന്നാവത്തെ.

നീ കാണുന്ന ഈ ലോകം നിന്നെ കാണുന്നില്ല കാരണം തൂണിലും തുരുമ്പിലും നിന്നെ നോക്കാൻ ആരുമില്ല. പക്ഷെ മനുഷ്യനായ എനിക് മുകളിൽ  ദൈവം എന്ന വിശ്വാസവും, ജനനവും മരണവും കാണിച്ചു തരുന്ന സത്യങ്ങളും, നരകം സ്വർഗം എന്ന അത്ഭുതങ്ങളും ഉണ്ട്. തെറ്റുചെയ്താൽ നരകം നല്ലത് ചെയ്താൽ സ്വർഗം. ഇത്രയും പ്രതിസന്ധികളെ എല്ലാം സൂക്ഷമമായി അഭിമുഖികരിക്കുമ്പോൾ നീ നിന്റെ  ജീവിത പ്രതിസന്ധികൾ തന്ന് എന്നെ വീർപ്പുമുട്ടുക്കുന്നു.

ജീവിക്കണേൽ  ദൈവത്തിനെ പോലെ ജീവിക്കണം. കുറച്ച് അഹങ്കാരം  ആണ് എന്നെ സംബന്ധിച്ചെടുത്തോളം, എങ്കിലും ആരെയും ഭയപ്പെടേണ്ട ആജ്ഞാപിച്ചും കഴിയാം മനുഷ്യൻ മരണഭയവും സ്വർഗ്ഗ നരക ചിന്തകൾ കൊണ്ട് എന്നെ നിത്യവും പൂജിക്കുകയും ചെയ്യും

Sabith koppam

അഭിപ്രായങ്ങള്‍