സ്വാപ്നങ്ങൾക് പുറകെ കൂട്ടിന് ഓടാൻ ഒരു ചെങ്ങായി....

നമുക്ക് എല്ലാവർക്കും  കാണും ഒരുപാട് സ്വപ്നങ്ങൾ. ആ സ്വാപനങ്ങൾക് പുറകെ നമ്മൾ ഓടാറുണ്ട് കയ്യെത്തും ദൂരത്ത് അല്ലങ്കിലും.

വൈകുന്നേരങ്ങളിൽ  ഒത്തുകൂടലിൽ ഞാൻ എന്റെ ചെങ്ങായിനോട് പറയാറുണ്ട്. നമുക്ക് എന്തെലൊക്കെ തുടങ്ങണം എന്ന് അവൻ ഒന്ന് പുഞ്ചിരിക്കും. എനിക്ക് ഇവിടം വിട്ട് പോയി പുറത്ത് എന്തേലും തുടങ്ങാൻ ആണ് ഇഷ്ട്ടം അവൻ പിന്നെ അങ്ങനെ ഒന്നുമില്ല.
വൈകുന്നേരം മദീന ബേക്കറിയിൽ പോയി ഒരു നാരങ്ങ വെള്ളം കുടിക്കൽ രണ്ടാൾക്കും പതിവാണ്. നാരങ്ങവെള്ളം അല്ലേൽ ഒരു നന്നാരി സർബത്ത് ഇതാണ് ഞങ്ങടെ ഇഷ്ട്ടപാനിയം. അത് കുടിച്ച്  ആ തെരുട്ടി മാവിൻ ചുവട്ടിൽ ഇരുന്ന് ഞങ്ങൾ സ്വപ്‌നം കാണും നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടേൽ പിന്നെ ഒപ്പംകൂടിയ ഒരു സ്വാപ്നം ആണ് bullet അതിനെ കുറിച്ച് ഞങ്ങൾ പറയും.ബിസിനസ്സ് നെ കുറിച്ച് പറയുമ്പോൾ അവൻ  ഒന്നേ പറയാൻ ഒള്ളു ഫാം അതാണ് അവന്റെ ഒരു dream. സ്വപ്നങ്ങൾ തീർന്നില്ല വണ്ടികൾ ഒരുപാട് ഉണ്ടങ്കിൽ ഇക്ക് താർ വാങ്ങണം അത് പറയുമ്പോൾ ഓൻ പറയും പൂരം ഒകെ തുടങ്ങിട്ട് വാങ്ങിയ പോരെ  .അതാവുമ്പോൾ ഒരു10 ,30 രൂപകുള്ളിൽ കിട്ടുമെന്ന്.ഓൻ പറഞ്ഞ് ചിരിക്കും.
ആഗതൻ സിനിമ കണ്ടപ്പോൾ  ഉള്ളിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒരു മുന്തിരി തോട്ടം വേണം അതിനോട് ചേർന്ന് ഒരു കൊച്ചു വീടും ആ മുന്തിരി തോട്ടത്തിൽ ഇരുന്ന് പുതിയ സ്വപ്നങ്ങൾ കണ്ട് തുടങ്ങണം.

സ്വപ്നങ്ങളിൽ ഏറ്റവും കോമഡി ഞാൻ എഴുതുന്ന എഴുത്തുകൾ ഞാൻ കുത്തിക്കുറിക്കുന്ന വരികൾ ഇവ എല്ലാം പുസ്തകം ആക്കണം അല്ലേൽ ഒരു  പത്രത്തിൽക് അയചു കൊടുക്കണം എന്നൊക്കെ പറയും ആ പറച്ചിൽ മാത്രം ബാക്കി അവസാനം എന്റെ തന്നെ sabithkoppamblogspot.in  ഇടും അല്ലേൽ fb യിൽ ഇടും അതിൽ കിട്ടുന്ന like ലും comment ലും നമ്മൾ തൃപ്തി പെടും.

സ്വപ്നം കാണാൻ ആർക്കും പൈസ കോടുകണ്ടാല്ലോ... അതോണ്ട് നമ്മൾ കണ്ടു കൊണ്ടേ ഇരിക്കും. അവിടെ പോലീസും വാക്കിലും ഒകെ നമ്മളാണ്

സ്വപ്നം കാണാൻ  കൂട്ടിന് ഒരു ചെങ്ങായി യും ഉണ്ടല്ലോ  പിന്നെ എനിക് കണ്ടുടെ
http://sabithkoppam.blogspot.in/?m=1

Sabith Koppam

അഭിപ്രായങ്ങള്‍