വളരണം ഓരോ നാടും

നമുക്കിടയിൽ ഒരുപാട് കഴിവുള്ളവരുണ്ട്, പാടുന്നവർ, കവിത എഴുതുന്നവർ ,കഥ, ലേഖനം എന്നിവ എഴുതുന്നവർ, സംവിധായകന്മാർ, അഭിനേതാക്കൾ, നന്നായി പ്രസംഗിക്കാൻ താല്പര്യം ഉള്ളവർ. അവർക്ക് പറഞ്ഞു പരിശീലിക്കാൻ ഒരു വേദി ഇല്ലാത്തത് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു. അങ്ങനെ ചുരുക്കിപ്പറഞ്ഞാൽ തന്റെ കഴിവുകൾ ഉത്തേജിപ്പിച്ച് എടുക്കാൻ തക്ക മാർഗം ഇല്ലാതെ ഉറങ്ങികിടക്കുന്നവരാണ് പലരും.

ഓരോ നാട്ടിലും ഒരു കൊച്ചു കൂട്ടായ്മ തുടങ്ങുക. ആ നാട്ടിലെ മുതിർന്നവർ അതിന്റെ രക്ഷാധികാരികളും. ആ കൂട്ടായ്മയുടെ നടത്തിപ്പ് ചെറുപ്പകാർക്കും കൊടുക്കുക. മുതിർന്നവർ അവർക്ക്‌ മാർഗ നിർദ്ദേശങ്ങൾ കൊടുക്കുക, അവസരങ്ങൾ ഒരുക്കി കൊടുക്കുക. ഉറങ്ങി കിടക്കുന്ന ഉണർന്നവരുടെ ഭാവനകൾ താനെ പൊട്ടി മുളച്ചോളും.
    
പക്ഷെ ഇന്ന് പലർക്കും അത്തരം കുട്ടായ്മകളോട് താല്പര്യമില്ല. എല്ലാവരും അവരവരുടെ ജോലികളിൽ തിരക്കിലാണ്. എന്റെ പ്രായകാരോട് ഇതിനെ പറ്റി പറഞ്ഞാൽ അവർ ചിരിക്കും "നിനക്ക്‌ ‌വേറെ പണിയൊന്നുമില്ലേ" എന്ന് ചോദിച്ച് അത് കൊണ്ടാണ് ഞാൻ പറഞ്ഞത് മുതിർന്നവർ കൂടി വേണം ഇതിൽ എന്ന്.

പ്രസംഗിക്കാൻ താല്പര്യം ഉള്ളവൻ പ്രസംഗിച്ച് കൊണ്ട് തന്നെ പരിശീലനം നേടണം. അതിന് ആഴ്ചകളിൽ ഒരു നാൾ കൂടുന്ന മീറ്റിംഗുകളിൽ അവർക്ക് സംസാരിക്കാൻ അവസരം കൊടുക്കുക. മാസത്തിൽ ചെറിയ മത്സരകൾ സംഘടിപ്പിക്കുക. ആ കൂട്ടായ്മയുടെ  കിഴിൽ വിവിധ സേവനങ്ങൾ നടത്തുക.

ഓരോ... നാട്ടിലും കാണും. നമ്മൾ അറിയാത്ത പ്രതിഭാ ശാലികൾ അവരെ പുറം ലോകം തിരിച്ചറിഞ്ഞാൽ അത് നമ്മുടെ നാടിനു തന്നെയാണ് നേട്ടം. അത് കൊണ്ട് അത്തരക്കാരെ പരിപോഷിപ്പിച് എടുക്കൽ നമ്മുടെ കൂടെ കടമയാണ്.

"ഓരോ ഗ്രാമവും സമ്പന്നമാകട്ടെ...
അറിവിന്റെ അക്ഷരത്തിന്റെ വെളിച്ചത്തിൽ....."

Sabith koppam

അഭിപ്രായങ്ങള്‍