ഒരു പെട്രോൾ ബോംബ്...( ശ്രദ്ധ ആകർഷിക്കുക മാത്രം)

ഒരു പെട്രോൾ ബോംബ്...( ശ്രദ്ധ            
                                ആകർഷിക്കുക മാത്രം)

ഇന്നലെ നമ്മുടെ ഭരണാധികാരിയുടെ ജീവിതത്തിലെ ഒരു അവിസ്മരണീയ ദിവസമായിരുന്നു.അത് കൊണ്ട് തന്നെ പ്രജകൾ എന്ത് പറയുന്നു എന്ന് അറിയാൻ ഞാൻ എന്റെ ടോർച്ചും എടുത്ത് പുറത്ത് ഇറങ്ങി.
    ഓരോ... വീട്ടിലും ടെലിവിഷൻ പരമ്പരകളുടെ ബഹളമാണ്. ചില വീടുകളിൽ ഗൃഹനാഥനെ കാത്ത് ഉമ്മറപടിയിൽ ഇരിക്കുന്ന സഹോദരിമാർ.സന്ധ്യ ദീപം തെളിയിച്ച് നാമം ജപിക്കുന്ന കുഞ്ഞനുജന്മാർ മഗ്‌രിബ് നമസ്‌കാര ശേഷം വീടുകളിലേക് തിരിക്കുന്നവർ അങ്ങനെ ഇരുട്ടിന്റെ സ്വസ്ഥതയെ കീറിമുറിക്കുന്ന എന്റെ ടോർച്ചിന്റെ വെട്ടത്തിൽ ഞാൻ നടന്നു.

      എന്റെ നടത്തം അതികം ദൂരം എത്തിയില്ല.ഒരു വീടിന്റെ ഉമ്മറ പടിയിൽ ഒരു അച്ഛനും മോനും സംസാരിച്ചു കൊണ്ടിരിക്കുന്നു.അച്ഛൻ മോനോട് "നീ ഏത് വണ്ടിയാ എടുക്കുന്നത് വല്ല പ്ലാറ്റിനയും എടുത്താൽ മതി. അത് ആകുമ്പോൾ മൈലേജ് ഉണ്ടാകും.പെട്രോൾന് ദിവസവും വില കൂടുകയാണ്". മകൻ പറയുന്നുണ്ട് 150 cc യുടെയും 250cc യുടെയും ഒകെ വണ്ടികൾ പക്ഷെ അച്ഛൻ അച്ഛൻ എണ്ണ വിലയിൽ ഭരണാധികാരികളെ ശാപിക്കുന്നു..ഞാൻ വീണ്ടും നടന്നു

രണ്ടു പേർ ഇടവഴിയിൽ നിന്ന് സംസാരിക്കുന്നു.അവരുടെ പ്രശ്നം കച്ചവടമാണ് നോട്ട് നിരോധനവും gst യും അവരെ തളർത്തിയിരിക്കുന്നു.ബിസിനെസ്സ് മുമ്പോട്ട് കൊണ്ട് പോകാൻ പ്രയാസം പ്രകടിപ്പിക്കുന്നുണ്ട് അവർ.

കള്ള പണം വെളുപ്പിക്കാൻ എന്ന് പറഞ്ഞു തുടങ്ങിയ അങ്കം ഇപ്പൊ ഏകദേശം പാളി ട്ടുണ്ട് എന്നാ കേട്ട്.രാജ്യത്തിന്റെ ഈ പ്രതിസന്ധിയിൽ  ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കുമെന്ന് കരുതുന്നു. രൂപ യുടെ മൂല്യം ഇടിയുമ്പോൾ പ്രജകൾ മുഖത്തോട് മുഖം നോക്കുന്നു.
 
ഇന്ന് സുഹൃത്തിന്റെ കൂടെ പമ്പിൽ കയറിയപ്പോൾ വില 85 ആയിരിക്കുന്നു.നമ്മൾ ധവാന്റെ യും കോഹ്ലിയുടെയും century കൾക് കാത്തു നിൽക്കാതെ പെട്രോൾ century അടികുമോന്ന് നോക്കിയിരിക്കുകയാണ്.

  പണ്ട് ഇന്ധനവില കൂടിയപ്പോൾ കാള വണ്ടി ഇറക്കിയവർ അന്ന് ഉണ്ടായതിനെക്കാൾ വില അധികരിച്ചിട്ടും കാള വണ്ടി കൊണ്ടൊന്നും വരുന്നത് കാണുന്നില്ല.ഇനി അവർക്ക് പെട്രോളിന്റെ കാര്യത്തിൽ വല്ല special consideration ഏയ് എവടെ കക്കൂസ് പണിയുന്നതിന് വേണ്ടി എണ്ണ അടിച്ചു മരിക്കുകയായിരിക്കും.ഏതായാലും നാട് നന്നാവട്ടെ.ഭരണ കൂടാം കണ്ണ് തുറക്കട്ടെ......

Sabith koppam

അഭിപ്രായങ്ങള്‍