കുരുത്തികുണ്ടിലൂടെ......

ഓരോ വ്യക്തിയുടെയും അസ്തമയവും ഉദയവും അവന്റെ നാടിനെ കുറിച്ചായിരിക്കും. കൊപ്പം ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ ഉള്ള കുരുത്തിക്കുണ്ടാണ് എന്റെ നാട് . ഒരു 13 കൊല്ലം മുമ്പ്  ഞാനും ഒരു വരത്തനായിരുന്നു.പുലശ്ശേരിയിൽ നിന്നും കുരുത്തികുണ്ടിലേക് വരുമ്പോൾ ഈ നാടും ഇവിടത്തുകരും എനിക് അപരിചിതരായിരുന്നു.


ഒരു മൂന്നാം ക്ലാസ്സുകാരന്റെ ഓർമ്മകളിലെ കുട്ടികാലം ഞാൻ ഓർത്തെടുക്കുകയാണ്. കുരുത്തിക്കുണ്ട് എന്ന പേര് തന്നെ എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഞാൻ പലരോടും ചോദിച്ചു എന്താണ് ഈ നാടിന് ഇങ്ങനെ ഒരു പേര് വന്നത്. പലരും പല കഥകൾ പറഞ്ഞു. ചിലർ അറിയില്ല എന്ന് പറഞ്ഞു.
ഒടുക്കം ഒരു കഥ മൂന്നാല് പേര് പറഞ്ഞു, കൂടുതൽ പേര് പറഞ്ഞത് കൊണ്ട് തന്നെ ആ കഥ എനിക്ക് വിശ്വാസയോഗ്യമായി തോന്നി. ഈ പേര് കിട്ടാനുള്ള കാരണം ഇതായിരുന്നു. പണ്ട് മീൻ പിടിക്കാൻ പല നാടുകളിൽ നിന്നും ഇങ്ങോട്ട് ആളുകൾ വന്നിരുന്നു. വന്നവരും ഇവിടത്തുകാരും മീൻ പിടിച്ചിരുന്നത് കുരുത്തി വെച്ചായിരുന്നുവത്രെ. അങ്ങനെ കാലം ഈ നാടിനെ കുരുത്തിക്കുണ്ട് എന്ന് വിളിച്ചു.
ഈ കഥ പലരിൽ നിന്നും ഞാൻ കേട്ടതാണ്. എനിക്കും വലിയ ഉറപ്പൊന്നുമില്ല.കുരുത്തി വെച്ച് മീൻ പിടിച്ചവർ പിന്നീട് കുരുത്തികുണ്ടുകാർ എന്ന് അറിയപ്പെട്ടു



വൈകുന്നേരങ്ങളിൽ ഈ നാടിന് ഒരു പ്രത്യേക സൗന്ദര്യമാണ്.മാപ്പിള തൊടിയും, ചക്കുപറമ്പും എല്ലാം കുരുത്തികുണ്ടിന്റെ കണ്ണുകളാണ്.എനിക് ഒരു അപരിജിതനെ കിട്ടി. മൂപ്പർക്ക്  നമ്മടെ നാടിനെ കുറിച്ച് അറിയണമെന്ന്.



ദൂരെ നിന്ന് വരുന്ന നിങ്ങൾ കൊപ്പം മൃഗാശുപാത്രീടെ അവിടെ ഇറങ്ങി ബാലേട്ടന്റെ കടയിൽ നിന്നും ഒരു ചൂട് ചായയും കുടിച്ച് നടന്നാൽ മതി. നടത്തം ഒന്ന് ഉഷാറാക്കിയാൽ റോഡിന്റെ ഇടതു വശം നിങ്ങളുടെ  കണ്ണുകളെ കൊണ്ട് പോകുന്നത് ഒരു വീട് അതിന് ചുറ്റും ഒരുപാട് തേക്കുകൾ ഉള്ള ഒരു സ്ഥലത്തേക്ക് ആണ്. ഒരു ഫോട്ടോഗ്രാഫർക്കു അവിടെ നല്ല ഒരു ഫ്രെയിം തെളിഞ്ഞു വരും.ഭംഗി ആസ്വാദനം കഴിഞ്ഞാൽ നേരെ നടക്കാം,  പിന്നെ കാണുന്നത് തെക്കുംമുറി ദേശ കമ്മിറ്റി ഓഫീസും കുറച്ച് ഉള്ളിലോട്ട് നോക്കിയാൽ ജ്വാല arts and sports ക്ലബും കാണാം. വഴിയിൽ കാലടിമനയും റോഡിന്റെ ഇരുവശത്തുമായി സ്നേഹനിധികളായ നാട്ടുകാരെയും കാണാം. എല്ലാവരും നല്ല സ്നേഹമുള്ള നാട്ടുകാരാണ് കേട്ടോ...

നിൽക്ക് എങ്ങോട്ടാണ് ധ്യതി പിടിച്ച് പോകുന്നത്. ദേ നോക്ക് ആ കാണുന്നതാണ് ചക്കുപറമ്പിലെ ഞങ്ങളുടെ ഇരിപ്പിടം ആ തെരുട്ടിമാവിനോട് ചേർന്ന് നിൽക്കുന്ന ആ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം. ആരാ പ്പോ.. ആ നിൽക്കുന്നത് .ഞമ്മടെ ചെക്കന്മാരാണ്, അവരെ നമുക്ക് പിന്നെ പരിചയപ്പെടാം. ആ കെട്ടിടത്തിലേക് സൂക്ഷിച്ചു നോക്കിയാൽ രാഷ്ട്രീയ  ചിഹ്നങ്ങൾ കാണാം. ഇനി അങ്ങോട്ട്‌ മുമ്പോട്ട് പോയാൽ രണ്ട് വഴികൾ ഉണ്ട് മാപ്പിള തൊടിയിലേക്കും പിന്നെ നേരെ പോയാൽ കുരുത്തികുണ്ടിന്റെ അതിർത്തി കടന്ന് തൃത്താല കോപ്പത്തേക്കും തേക്കുംമലയിലേക്കും.

ഏതായാലും നമുക്ക് ആദ്യം മാപ്പിളതൊടി വരെ പോകാം. നേരെ വെച്ച് പിടിച്ചാൽ മഴകാലങ്ങളിൽ വെള്ളം റോഡിലേക് വന്ന് ചില സമയങ്ങളിൽ വീടുകളിലേക്ക് വരെ വെള്ളം കേറുന്ന സ്ഥലങ്ങൾ കാണാം. വീടുകൾ പാടങ്ങൾ എല്ലാം നാടിന്റെ പ്രകൃതി ഭംഗി കാണിച്ച് തരും..അയ്യോ.. നേരെ പോകല്ലേ... അത് കോലോ തൊടിയിലേക്കുള്ള വഴിയാണ്. ഈ വളവ് കഴിഞ്ഞാൽ വലതു ഭാഗത്ത് നിന്നും ആദ്യം കാണുന്ന വീടാണ് എന്റെ വീട്.


ഞങ്ങൾ വീട് കെട്ടുമ്പോൾ കുറച്ച് വീടെ ചുറ്റും ഉണ്ടായിരുന്നുള്ളു .ഇപ്പൊ അപ്പുറവും ഇപ്പുറവും ഒക്കെ വീടുകളായി. ഇനി മുമ്പോട്ട് പോകുന്നില്ല, നമ്മൾ അതിന് മുമ്പ് നാട്ടിലെ ഒരു പ്രധാന കാര്യം പറയാം, ഞങ്ങളുടെ നാട്ടിൽ ഒരുപാട് കാറ്ററിങ് സർവീസുകൾ ഉണ്ട്. കൊപ്പതുകാർക് നാട്ടിലെ കാറ്ററിംഗ് കഴിഞ്ഞേ പുറത്തു നിന്ന് ഒള്ളു. അത് ഇവിടുത്തെ ഭക്ഷണം കഴിച്ചവർക്കു  അറിയാം. We one ,spice ,shark ,ocean grand, അങ്ങനെ ഒരുപ്പാട്‌ ഉണ്ട് വഴിയേ എല്ലാവരെയും പരിചയപ്പെടാം.

പറഞ്ഞു പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല.ഈ നാടിനെയും നാട്ടുകാരെയും ഇവിടുത്തെ ആഘോഷങ്ങളെയും കുറിച്ച് എല്ലാം ഒരുപാട് പറയാനുണ്ട്, നേരം ഒരുപാട് വൈകിയത് കൊണ്ട് ഇന്ന് നിങ്ങൾ ഇവിടെ തങ്.

ബാക്കി വരും ദിവസങ്ങളിൽ പറയാം കുരുത്തികുണ്ടിലേ..  വിശേഷങ്ങളുമായി ഞാൻ വീണ്ടും വരും തുടർന്ന് വായിക്കാൻ ഈ blog follow ചെയ്യുക.

Sabith koppam

അഭിപ്രായങ്ങള്‍