Indian football and indian cricket

ഇന്ത്യൻ ക്രിക്കറ്റ് ആയാലും, ഇന്ത്യൻ ഫുട്ബോൾ ആയാലും രണ്ടും ഇന്ത്യയുടെ നേട്ടങ്ങളാണ് . ക്രിക്കറ്റ് ടീം ജയിക്കുന്നതും മുന്നേറുന്നതും എല്ലാം നമ്മൾ കരഘോഷത്തോടെ  ആഘോഷിച്ചതാണ്. സച്ചിനും,സേവാഗും,ഗാംഗുലിയും എല്ലാം നമ്മെ വിസ്മയിപ്പിച്ചവരാണ് . പലപ്പോഴും പലയിടങ്ങളിൽ നിന്നും കേൾക്കുന്ന ഒരു കാര്യമായിരുന്നു.ഇന്ത്യ ഫുട്ബോളിനെ പിന്തുണക്കുന്നില്ല. ക്രിക്കറ്റിൽ മാത്രം ഒതുങ്ങിക്കൂടുന്നു. ഫുട്ബോളിനു വേണ്ട കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല എന്നൊക്കെ. ഒരുപാട് വിവാദങ്ങൾക്കു മുമ്പിൽ നാം പിടിച്ച് നിന്നിട്ടുമുണ്ട്‌. isl പോലുള്ളവ ഇന്ത്യൻ ഫുട്ബോളിന്റെ മാറ്റുകൂട്ടി. ഓരോ ഇന്ത്യകാരന്റെയും അത് പോലെ... ഓരോ ഫുട്ബാൾ പ്രേമിയുടെയും ആഗ്രഹമാണ് ഇന്ത്യ world cup കളിക്കുക എന്നത്. ഒരു നാൾ അത് സംഭവിക്കുക തന്നെ ചെയ്യും

വിവാദങ്ങൾക്കു പൊതുവെ ചെവി കൊടുക്കറില്ലങ്കിലും ഇന്ന് രാവിലെ കണ്ട പത്രത്തിൽ അക്ഷരം പ്രതി അതാണോ... സംഭവിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വാർത്ത കണ്ടു. Equality എല്ല കായിക ഇനങ്ങൾക്കും വേണം ട്ടോ....

ഇന്നലെ നമ്മൾ സാഫ് കപ്പിൽ ഫൈനൽ കടന്നിരുന്നു. സെമിഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് നമ്മൾ ഫൈനലിൽ കടന്നു. പക്ഷെ അതിന്റെ പത്രവാർത്ത കൊടുത്തത് കണ്ടപ്പോഴേ.... ഞാൻ കേട്ട വിവാദങ്ങൾ അറിയാതെ ഓർമ്മ വന്നു  ആ പത്ര വാർത്ത ഇതിന്റെ കൂടെ വെക്കാം.ഏതായാലും ഒരു ഫൈനൽ പ്രവേശനം ഒരു ചെറിയ കോളത്തിൽ ഒതുക്കിയത് ശരിയായില്ല.

അഭിപ്രായങ്ങള്‍