രണ്ടാം ഭാഗം(കുരുത്തികുണ്ടിലൂടെ)
രാവിലെ ഒരു ഫോൺ കോളിലൂടെ എന്റെ അതിഥി അദ്ദേഹം നാട്ടിലേക്ക് പോവുകയാണെന്ന് എന്നെ അറിയിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് അദ്ദേഹത്തെ കൊണ്ട് വിടാൻ ഞാൻ പോയി.. എന്റെ നാടിനെ കുറിച്ച് കൂടുതൽ പറയാൻ പറ്റാത്തതിന്റെ വിഷമം എന്റെ മുഖത്ത് കണ്ടിട്ടാവണം വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു "നീ മറ്റേ റോഡിലൂടെ പോയാൽ തൃത്താല കൊപ്പം എത്തുമെന്ന് അല്ലെ പറഞ്ഞത് നമുക്ക് ആ വഴി പോകാം അതാകുമ്പോ... നിന്റെ നാടിന്റെ ബാക്കി കൂടെ എനിക്ക് കേൾക്കാമല്ലോ"..
അങ്ങനെ ചക്കുപറമ്പിലെ നിന്നും right എടുത്ത് ഞാൻ പതിയെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. നാടിനെ കുറിച്ച് പറയാൻ ഒരുപ്പാട് ഉണ്ട്, പക്ഷെ എന്തു പറയണം എങ്ങനെ പറയണം എന്ന എന്റെ ആലോചന കണ്ടിട്ടാകണം അദ്ദേഹം എന്നോട് ചോദിച്ചു." ഈ നാട്ടിൽ നിനക്ക് ഇഷ്ടപ്പെട്ടത് എന്താണ്?". ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു" അങ്ങനെ ചോദിച്ചാൽ എന്താ ഞാൻ പറയുന്നില്ല കാണിച്ചു തരാം. എന്റെ വേഗത ഞാൻ അല്പം കൂട്ടി. ആ സ്ഥലം എത്തി കുരുത്തിക്കുണ്ട് മദ്രസയും പള്ളിയും കഴിഞ്ഞ് ഇറക്കം ഇറങ്ങി. റോഡിനോട് ചേർന്നുള്ള ആ പോസ്റ്റിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു."ദാ ഇതാണ് ഈ സ്ഥലമാണ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. പാടങ്ങളുടെ നടുവിലൂടെയുള്ള ഈ റോഡും റോഡിനോട് ചേർന്ന് ഒഴുകുന്ന ഈ തോടും ഈ പാടങ്ങൾക് നടുവിൽ നിൽക്കുന്ന ആ ആലും എല്ലാം ദാ ഇവിടെ ഇരുന്ന് ഒരു കണ്ണടച്ച് ദീർഘശ്വാസം വിട്ട് കണ്ണ് തുറന്ന് നോക്കിയാൽ കിട്ടുന്ന ഫീൽ ഒന്നും ഒരു കുന്നിന്റെ മുകളിൽ കയറിയാലും കിട്ടില്ല..
ഞാൻ അത് പറഞ്ഞ് തീർന്നപ്പോൾ കണ്ട കാഴ്ച്ച അതിലും മനോഹരമായിരുന്നു. എന്റെ കായംകുളത്തു കാരൻ ചെങ്ങായി.. ഞാൻ പറഞ്ഞപ്പോലെ ദീർഘശ്വാസം എടുത്ത് കണ്ണ് തുറന്ന് നോക്കുന്നു. നിത്യവും ഇതിലൂടെ പോകുന്ന എന്റെ നാട്ടുകാർ ചിലപ്പോൾ ഇത് പരീക്ഷിച്ചു കാണില്ല. പ്രകൃതിയെ സ്നേഹിക്കുമ്പോൾ അതിന്റെ ഹൃദയത്തിൽ ചുംബിച്ചു വേണം ചെയ്യാൻ.
ഞങ്ങൾ യാത്ര വീണ്ടും തുടങ്ങി. രാവിലെ ആയത് കൊണ്ട് തന്നെ മദ്രസ വിട്ട് കുട്ടികൾ വീട്ടിലേക്കു മടങ്ങുന്ന സമയമായിരുന്നു. അന്നേരം അദ്ദേഹം എന്നോട് ചോദിച്ചു. നീ നബിദിനത്തിൽ ഒക്കെ പാട്ട് പാടാറുണ്ടോ..?.
ഞാൻ ഒന്ന് ചിരിച്ചു അല്ലാണ്ട് ഒന്നും പറഞ്ഞില്ല. ചെറിയ കുട്ടികളുടെ പാട്ട് ഒക്കെ കേൾക്കാൻ നല്ല രസമായിരിക്കും. തൊപ്പിയിട്ട് പുഞ്ചിരിച്ചു പാടി തുടങ്ങി ഇടക്ക് പാട്ട് മറന്ന് പോകുമ്പോൾ തപ്പി പിടിച്ച് നിൽക്കുന്നതുമെല്ലാം. ഇന്ന് ഈ പ്രായത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും ആ നാളുകളാണ്.
റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റോഡിലെ കുണ്ടുകുഴികളെ സ്മരിച്ചു കൊണ്ട്. ഞങ്ങൾ അകത്തേക്ക് നടന്നു. അദ്ദേഹവുമായി ഒരുപാട് സംസാരിച്ചു. നമ്മുടെ നാട്ടിൽ നിന്നും കിട്ടിയ നല്ല അനുഭവങ്ങളും അദ്ദേഹം പറഞ്ഞു.പോകുമ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു."നിങ്ങടെ നാട്ടിൽ നിങ്ങൾ എന്തേലും തുടങ്ങണം നിങ്ങൾക്കായി ഒരു ഇടം നിങ്ങൾ ഉണ്ടാക്കണം. മുതിർന്നവരും ഇളയവരും എല്ലാം അടങ്ങുന്ന ഒരു കൂട്ടായ്മ. "ആ വാക്കുകൾക് നേരെ ഒന്നും മിണ്ടാൻ എനിക്ക് കഴിഞ്ഞില്ല.
തിരിച്ചു നാട്ടിലേക്കുള്ള യാത്രയിൽ എന്റെ ചിന്ത മുഴുവൻ അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. ഇടക്ക് എപ്പോഴാ... എന്റെ മനസ്സ് എന്റെ ബാല്യത്തിലേക് പോയി..
പണ്ട് എന്റെ വീട് പണി നടന്നോണ്ടിരിക്കുന്ന സമയത്ത് വല്ലിമ്മാന്റെ കൂടെ വല്ലിപാക്കുള്ള കഞ്ഞിയുമായി ഞാൻ വരാറുണ്ടായിരുന്നു. കുരുത്തികുണ്ടിലേ ആദ്യ ഓർമകളാണ്.തേക്കാത്ത പണി നടക്കുന്ന വീട്ടിൽ അടുക്കളയിൽ വാർത്തിട്ട ആ തിണ്ടിൽ ഇരുന്ന് വല്ലിപ്പാന്റെ കൂടെ കഞ്ഞി കുടിച്ച ബാല്യം. ചീനമുളകും കഞ്ഞിയും നല്ല കോമ്പിനേഷൻ ആണ്
ആ സമയത്ത് വല്ലിപ്പാന്റെ കൂടെ സൊറ പറഞ്ഞിരിക്കാനും ഒരു പാട് കഥാ പാത്രങ്ങളുണ്ട് (എല്ലാവരും വരും blog കളിൽ പരിചയപ്പെടാം)
(തുടരും)
ഈ ബ്ലോഗ് follow ചെയ്യുക നാട്ടിലെ വിശേഷങ്ങളും എന്റെ അനുഭവങ്ങളും എന്റെ ബാല്യ കാല ഓർമ്മകളുമായി ഞാൻ വരും
-Sabith Koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ