Part 3
ആദ്യ രണ്ട് ബ്ലോഗിലൂടെ ഞാൻ എന്റെ നാടിനെ ഏകദേശം വരച്ചു കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബ്ലോഗ് വായിച്ച എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ കണ്ടു. സന്തോഷം,. മതസൗഹാർദ്ദവും ഗ്രാമീണ ഭംഗിയും പറഞ്ഞു തുടങ്ങിയ രണ്ട് ബ്ലോഗിലും ഞാൻ രാഷ്ട്രീയം പറഞ്ഞിട്ടില്ല, പക്ഷെ ഏതോ രാഷട്രീയ നിറം പിടിപ്പിച്ച അഭിപ്രായം കണ്ടു. മറ്റു വായനക്കാരെ ചൊടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഒഴിവാക്കിയാൽ സന്തോഷം. കണ്ടത് കൊണ്ട് പറഞ്ഞുന്ന് മാത്രം.
ബ്ലോഗ് വായിച്ച ഒരു സുഹൃത്ത് നാട്ടിലേക്കു വന്നു. അവൻ അതിനു മുമ്പ് വന്നിട്ടുണ്ടങ്കിലും ഞാൻ ചുമ്മാ ചോദിച്ചു "എങ്ങനെ ഉണ്ട് എന്റെ നാട്".
"നിന്റെ നാട് നിന്റെ ബ്ലോഗിൽ ഞാൻ അത്ഭുതത്തോടെ കണ്ടു അത് സുന്ദരം പക്ഷെ ഇതിന് വാക്കുകളിൽ കാണുന്ന ഭംഗിയില്ല.". എന്തോ അവന്റെ ആ മറുപടി എനിക് അങ് പിടിച്ചില്ല.
"ഡാ നിങ്ങടെ പ്രധാന ആഘോഷങ്ങളും ഉത്സവങ്ങൾ ഒക്കെ പറയഡാ .... "അവന്റെ ആ ചോദ്യം എന്റെ വാടിയ മുഖം ഒന്ന് ഉണർത്തി. ആഘോഷങ്ങൾ ഇപ്പോ എന്താ.. പൂരം നബിദിനം... ക്രിസ്മസ്... അങ്ങനെ പോണു എന്ന് പറയാൻ തോന്നിയില്ല. പകരം
"ആഘോഷങ്ങൾ, ഇവിടുത്തെ ആഘോഷങ്ങൾ എല്ലാം എനിക്ക് പുതുമ നൽകുന്നതായിരുന്നു. കാരണം ഞാൻ ആഘോഷിച്ചിരുന്ന പൂരവും നബിദിനത്തിനും ഒക്കെ അപ്പുറത്ത് ഈ നാട്ടിൽ ഒരു പ്രത്യേക ആഘോഷം ഉണ്ടായിരുന്നു. സമ്മർ ഫെസ്റ്റ്ഉം ഓണാഘോഷവും.
വർഷം കൃത്യമായി ഓർക്കുന്നില്ല. ഒരു ദിവസം വീട്ടിൽ ഒരു നോട്ടീസ് കൊണ്ട് ഒരു പയ്യൻ വന്നു. അതിൽ നാട്ടിൽ ആദ്യമായി ഒരു ഓണാഘോഷ പരിപാടി നടക്കുന്നു എന്നായിരുന്നു. എന്റെ ഓർമ്മ ശെരിയാണെങ്കിൽ ഒരു ചെറിയ പെരുന്നാൾ ടൈമിലാണന്ന് തോന്നുന്നു. ആ ആഘോഷത്തിന് മുന്നോടിയായി ഒരു ഘോഷയാത്ര ഒക്കെ ഉണ്ടായിരുന്നു.
മഹാബലിയും, പുലികളിയും ഇടക്ക് ഇടയിൽ ഞങ്ങളുടെ ദഫും ഒക്കെയുള്ള ഒരു ഘോഷയാത്ര .. അങ്ങനെ ആദ്യ ഓണാഘോഷപരിപാടിക്ക് തുടക്കമായി.
പൂക്കളമത്സരവും അതിന് സമ്മാനമായി ഒരു ചാക്ക് അരിയും എല്ലാം ഇപ്പോഴും ഓർമ്മയുണ്ട്. പൂക്കളം ഇടാൻ മൂന്ന് ടീം ആണെന്ന് തോന്നുന്നു. മാപ്പിള തൊടി,ചക്കുപറമ്പു, കോലോതൊടി.. അങ്ങനെ ഈ പ്രദേശവാസികൾ മൂന്ന് ടീം ആയാണ് പൂക്കളം ഇട്ടത്.
പിന്നെ ഉച്ചക്ക് ശേഷം ബലൂൺ ചവിട്ടി പൊട്ടിക്കൽ ഉറിയടി വടംവലി... അങ്ങനെ ഒത്തിരിയുണ്ടായിരുന്നു.
പിന്നെ ഞങ്ങൾക്ക് മെയ് മാസത്തിൽ സമ്മർഫെസ്റ്റ് എന്ന ഒരു പരിപാടി ഉണ്ടാക്കാറുണ്ട്.
നാട്ടിലെ കൊച്ചു കുട്ടികളുടെ കലാപരിപാടികൾ ആണ്. പാട്ടും ഡാൻസും മോണോആക്റ്റും നാടകവും എല്ലാമുള്ള ഒരു ആഘോഷം. 10 ലും +2 വിലും വിജയിച്ചവരെ അനുമോദിക്കലും എല്ലാം ഉണ്ട്. അന്ന് കിച്ചൻ മ്യൂസിക്ന് കൂട്ടുകാരോടപ്പം സ്റ്റേജ്ൽ കയറിയത് ഓർത്ത് പോവുകയാണ്. കരിമ്പനപട്ട വെട്ടി അത് ഗിത്താറായി ഉപയോഗിച്ചത് ഒക്കെ എല്ലാം ചെറുപ്പത്തിലെ ഓരോ.. കോപ്രായങ്ങൾ.
ആദ്യത്തെ വർഷത്തെ ആ ഒരു രസം പിന്നെ കിട്ടിട്ടില്ല ട്ടോ" എന്തായാലും ഇത്തവണ ഞാൻ വരും" ഇടക്ക് കേറി അവൻ പറഞ്ഞു." എയ്യ് ഇത്തവണ ഓണപരിപാടികൾ ഒന്നു ഉണ്ടായിട്ടില്ല മാത്രമല്ല കഴിഞ്ഞ തവണ സമ്മർ ഫെസ്റ്റും ഉണ്ടായിട്ടില്ല. അപ്പോ ഇനി ഉണ്ടാകുമോ... ഇക്ക് അറീല ഉണ്ടങ്കിൽ ഞാൻ വിളിക്കാം.
എന്റെ മറുപടിക്ക് അവന്റെ പ്രതികരണം ഇതായിരുന്നു. "ഡാ ഈ പ്രാവശ്യം ഓണത്തിന് പ്രളയമായിരുന്നല്ലോ... സമ്മർ ഫെസ്റ്റിനും എന്തേലും പ്രശ്നം ഉണ്ടായി കാണും. എന്തായാലും ഉണ്ടാകുമെന്ന് വിചാരിക്കഡാ ...
എന്റെ നാട്ടിൽ നിന്ന് നിങ്ങടെ നാടിനെ വ്യത്യസ്തമാകുന്നത് ഈ പരിപാടികൾ ഒക്കെയാണ്. കഴിവുള്ളവരെ പരിപ്പോഷിപ്പിക്കാൻ നിങ്ങടെ നാട്ടുകാർ ഒരു വേദി ഒരുക്കുന്നില്ലെ... അതാണ് നിങ്ങടെ നാടിന്റെ പ്ലസ് പോയിന്റ്."
അവസാനം ഒരു നല്ലവാക്ക് പറഞ്ഞത് കൊണ്ട് ഞാൻ അവനു ഒരു നാരങ്ങ വെള്ളം കൊടുത്ത് യാത്രയാക്കി.
ഒരു വിശ്രമം എപ്പോഴും നല്ലതാണ് എല്ലാം വീണ്ടും തുടങ്ങാൻ ഭംഗിയിലും പ്രൗഡിയിലും എന്ന ആരുടെയോ വാക്കോടെ.....
നിങ്ങടെ സ്വന്തം സാബിത്ത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ