വിഷം കലരാത്ത പ്രളയം

മ്മ് മ്മ്... ഈ മൂളൽ കേട്ട് ഞെട്ടണ്ടാ ഇത് ഞാനാണ് ലില്ലി ഒരു കൊതുക് ആണ്. ഒരു മീറ്റിംഗിന് പോവുകയാണ്. ജനറൽ ബോഡി മീറ്റിംഗിന്റെ വിഷയം ഇതാണ്. "മനുഷ്യ കരങ്ങളാൽ മരിച്ചു വീഴുന്ന ഞങ്ങളുടെ സഹോദരങ്ങൾ". നിങ്ങൾ മനുഷ്യർക്ക് മാത്രം മതിയോ.. സംഘടനെയെയും, ചട്ടങ്ങളും ഒക്കെ ഞങ്ങൾക്കും വേണ്ടേ...


ഈ അടുത്ത് ഒരു പ്രദേശത്ത് മുഴുവൻ പനി പടർന്ന് പിടിച്ചു. അതിന്റെ ഭാഗമായി ഒരുപ്പാട്‌ മനുഷ്യ ജീവൻ പൊലിഞ്ഞു. അതിന് പിന്നിൽ കൊതുക് കളുടെ കറുത്ത കൈകൾ ആണെന്ന് എല്ല പത്രങ്ങളിലും വന്നു. ശേഷം ആ പ്രദേശത്തു മുഴുവൻ മാരകമായ വിഷ പുക കടത്തി വിട്ട് ഞങ്ങളിൽ ചിലരെ നിങ്ങൾ കൊന്നു. അതിൽ എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു പിന്നീട് നിങ്ങൾ ആ പനിയുടെ ഉറവിടം കണ്ടത്തി. അതിലെ പ്രതി പട്ടികയിൽ ഞങ്ങൾ അല്ലായിരുന്നു.
മാനനഷ്ട കേസുകൾ കൊടുക്കുകയും നഷ്ടപരിഹാരം വാങ്ങുകയും ചെയ്യുന്ന  നിങ്ങൾ ഒരിക്കലും ഞങ്ങളെ തേടി വന്നില്ല അനീതി....


മീറ്റിങ് ആരംഭിച്ചു പ്രസിഡന്റ് ഡെങ്കി സുരാജ്‌ അധ്യക്ഷ പ്രസംഗം നടത്തി. സംഘടന മക്കളായ ഞങ്ങളുടെ പ്രശ്നങ്ങൾ കേട്ടു. മകന്റെയും മകളുടെ യും ക്ഷേമത്തിനും നന്മക്കും വേണ്ടി 'അമ്മ(ASSOCIATION OF MOSQUITO MORAL ACTION) ഒരുപാട് പരിപാടികൾ ആഹ്വാനം ചെയ്തു. ഇനി അനുഭവങ്ങൾ പറയുന്നതിനുള്ള അവസരമാണ് പലരും പല അനുഭവങ്ങൾ പറഞ്ഞു. കുട്ടികളെ കടിക്കേണ്ടി വന്ന ചില കുട്ടികളില്ലാത്ത കൊതുക് കൾ സങ്കടം പറഞ്ഞുമാനസാന്തരപെട്ടു. എന്റെ ഊഴം എത്തി ഞാനും ഒട്ടും മടിച്ചില്ല എന്റെ അനുഭവം പങ്കുവെക്കാൻ  തുടങ്ങി.

   " എന്റെ സുഹൃത്തുക്കളെ മറ്റു കുടുംബാംഗങ്ങളെ.... നിങ്ങൾക്കറിയാം ഒരു വർഷം മുമ്പ് നമ്മുടെ ജനറൽ ബോഡിയിൽ പങ്കെടുക്കുമ്പോൾ എന്റെ ഇടവും വലവും എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവരുടെ അസാന്നിധ്യം എന്നെ വിഷമിപ്പിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഒരു ആറുമാസം മുമ്പ് ഒരു പ്രദേശത്ത്  ഭക്ഷണം തേടി പോയ എന്റെ ഉറ്റവർ വിഷപ്പുക ശ്വസിച്ചു മരിക്കുകയായിരുന്നു. അതിൻ കാരണക്കാരായ ആ പഞ്ചായത്തിലെ ഓരോ വീട്ടിലും അന്ന് മുതൽ ഞാൻ ഒരുത്തനെയും നേരെ കിടന്ന് ഉറങ്ങാൻ ഞാൻ സമ്മതിച്ചിട്ടില്ല. അത്തരത്തിൽ ഒരു പ്രതികാര ദാഹവുമായി ഞാൻ ചെന്ന ഒരു വീട്ടിലെ കഥ പറയാം.

അത് ഒരു ആഗസ്റ്റ് മാസമായിരുന്നു. മൂളി പാട്ടും പാടി അരവിന്ദന്റെ മുത്ത മോന്റെ ചന്തിക്ക് കടിക്കാൻ ഒരുങ്ങിയപ്പോഴാണ് ആ ശബ്ദം കേട്ടത്. "ജില്ലയിൽ മുഴുവൻ റെഡ്  അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. ഏതാനും നിമിഷത്തിന് അകം ഡാം തുറന്ന് വിടും, ആളുകൾ ഉയർന്ന സ്ഥലങ്ങളിലേക്കോ... അല്ലങ്കിൽ തൊട്ടടുത്ത ക്യാമ്പുകളിലേക്കോ...മാറുക."

അരവിന്ദന്റെ അച്ഛൻ കണാരൻ ഇത് കേട്ട് ഉണർന്നു. വീട്ടുകാരോട് ഉറങ്ങി കൊളു ഇങ്ങോട്ട് ഒന്നും വെള്ളം വരില്ല എന്ന് പറഞ്ഞ് കിടന്ന് ഉറങ്ങി. ഞാൻ ഓരോരുത്തരുടെയായി... ചോര കുടിച്ചു തുടങ്ങി. പെട്ടന്ന് ഒരു ശബ്ദവും മറ്റും വെള്ളം കുത്തി ഒലിച്ച് അരവിന്ദന്റെ വീട്ടിലേക്കു. വീട് പകുതി മുങ്ങി. ഏതൊക്കെയോ.. ചെറുപ്പക്കാർ ഞങ്ങളെ ക്യാമ്പിൽ  എത്തിച്ചു. അരവിന്ദന്റെ മോന്റെ ശരീരത്തിൽ ഞാനും പിടിച്ച് തൂങ്ങി... ചിറക് നനഞ്ഞത് കൊണ്ട് നേരവണ്ണം പറക്കാൻ പറ്റില്ലല്ലോ...


പണ്ടൊക്കെ മുസ്ലിം സുഹൃത്തിനോട് കൂട്ട് കൂടിവന്നാൽ കുളിക്കാതെ പൂജാ മുറിയിൽ കേറ്റിയിരുന്നില്ല അമ്മുമ്മ, ഈ രംഗം ഒരുപ്പാട് ഞാൻ കണ്ടിട്ടുമുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ കാഴ്ചകൾ ആയിരുന്നു ക്യാമ്പിൽ മുഴുവൻ. മുസ്തഫയും രാമനും ഒരു പാത്രത്തിൽ നിന്ന് ഷെയർ ചെയ്ത് കഴിക്കുന്നു. ഏതോ.. നാട്ടിൽ നിന്നും ഏതോ ജാതിക്കാർ അയക്കുന്നത് ഉപയോഗിക്കുന്നു ഭക്ഷിക്കുന്നു. അവിടെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ഒരു ഒറ്റ മുദ്രവാക്യം അതി ജീവനം....

ഒരു കൊതുക് എന്ന നിലക്ക് എനിക് ഒരുപാട്  ശരീരങ്ങൾ ഉണ്ടായിരുന്നു ചോര കുടിക്കാൻ. എന്നാൽ ഞാൻ അതിന് മുതിർന്നില്ല. പട്ട് മെത്തയിൽ കിടന്നിരുന്ന കുരിയാക്കോസും കടത്തിണ്ണയിൽ കിടക്കുന്ന ഉണ്ണിമാനും അന്ന് കിടന്നത് ഗവണ്മെന്റ് സ്കൂളിലെ തറയിലാണ്. അവിടെ തിരിച്ചു പിടിക്കണം അതിജീവനം എന്ന അവരുടെ ഒറ്റകെട്ടായ പ്രവർത്തനം കണ്ട് ഞാൻ അന്താളിച്ചു. ആ ആഗസ്റ്റ് മാസം തന്ന അനുഭവം ചെറുത് ഒന്നും അല്ലായിരുന്നു.


ഇന്ന് ഈ കഴിഞ്ഞ ദീപാവലക്ക്  അരവിന്ദനെയും കുടുംബത്തെയും വീണ്ടും കണ്ട് മുട്ടി. വാടക വീട്ടിലാണവർ            
 മറ്റുള്ളവർ ആഘോഷിക്കുമ്പോൾ അവർ പുതിയ വീട് ഉണ്ടാക്കുന്ന പൈസക്ക് വേണ്ടി ഓടുന്നു. സർക്കാർ അതിനുള്ള ഫണ്ട് സ്വരൂപിക്കുന്ന തിരക്കിലാണ്"

എന്റെ വാക്കുകൾ കേട്ട് എല്ലാവരും കയ്യടിച്ചു രണ്ട് പേർ ഒഴിച്ച് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു വന്ന ഡൽഹിയിലെ കൊതുകും ജോലി തേടിവന്ന ബംഗാളി കൊതുകും കയ്യടിച്ചില്ല അവർ പറഞ്ഞത് 
ഇതായിരുന്നു   ......     

               "അവർ കോടി കണക്കിന് രൂപ യുടെ പ്രതിമകൾ ഉണ്ടാക്കി നമ്മളെ പറ്റിക്കുന്നു. മനുഷ്യരാന്ന് തെറ്റിദ്ധരിച്ച് നമ്മൾ ചോര കുടിക്കാൻ പോകും .എന്നാൽ അവരോ.. മനുഷ്യരുടെ ചോരയിൽ കോടികളുടെ പ്രതിമ സൃഷ്ടിച്ച് പൊങ്ങച്ചം കാണിച്ചു നടക്കുന്നു"



By
Sabith koppam

അഭിപ്രായങ്ങള്‍