രോഗിയുടെ കഥ ,പ്രണയകഥ

ഒരു ഡോക്ടറുടെ വീട് അത്യാവശ്യം രോഗികളുമുണ്ട്. കണ്ണട ക്ക് ഒരു വാലും കുടവയറും ഒകെ യുള്ള ഒരു ചുള്ളൻ ഡോക്ടറാണ്. പൂമുഖത്തെ നടുവിലെ ജനൽതുറന്ന് കുഞ്ഞിക്കണ്ണൻ ടോക്കൻ കൊടുക്കുന്നുണ്ട്.

      Docter:  രാവുണ്ണി ഇനിപുറത്ത്            ആളുണ്ടോ.
       രാവുണ്ണി: ഇല്ല. ആ ഒരാൾ ഉണ്ട്.
         Docter: കേറിവരാൻ പറ...

ഒരു ചെറുപ്പക്കാരൻ കാണാൻ കാണാൻ വല്ലിയെ രസമൊന്നുമില്ലേലും തരക്കേടില്ല. അല്പം മീശയും താടിയും ഒകെ യുള്ള ഒരു ചുള്ളൻ.

    Docter:   എന്താ അസുഖം?
     രോഗി:    ഉറക്കം ഒട്ടുമില്ല ഭയങ്കര          ക്ഷീണവും കുഴക്കവും ഒകെ ഉണ്ട്.

     Docter: ആട്ടെ എന്താ പേര്
     രോഗി : ആഷിക്ക് വയസ്സ് 21 സ്ഥലം       കോളിയുർ.

ഡോക്ടർ stethoscope എടുത്ത് വെച്ച് കുറെ പരിശോധിച്ചു പിന്നെ രണ്ട് കണ്ണുകളിലേക്കും സൂക്ഷിച്ചു നോക്കി. വാതുറന്ന് tourch അടിച്ചു നോക്കി. കുറെ നേരം ചിന്തിച്ചിട്ട് ഒറ്റ കുത്തിവരയലാണ് ലിസ്റ്റിൽ.
  Ashik:  ഇത് കഴിച്ചാൽ അസുഖം മാറുമോ....
 Docter :  മാറാതെ പിന്നെ.ഒരു മൂന്ന് ദിവസം       ഇത് കഴിച്ചിട്ട് വാ നന്നായി      ഉറങ്ങണം.നിന്റെ കണ്ണൊക്കെ ഉള്ളിലോട്ട്      പോയിരിക്കുന്നു.മുടി ഒകെ ഇപ്പോഴേ      കോഴിഞ്ഞുതുടങ്ങി
Ashiq:  ശ്രദ്ധിക്കാം.
Docter:   ഈ ചെറുപ്പത്തിൽ ഇത്ര മാത്രം       ടെൻഷൻ അടിക്കാൻ നിനക്ക് ഏതാ ഇത്ര വലിയ പ്രശ്നം.

ആഷിക്:    ഡിഗ്രി യും പാസ്സായി ജോലി തേടി നടക്കുന്നവർക്ക് ടെൻഷൻ ഇല്ലാതിരിക്കുമോ...ഡോക്ടറെ....
സത്യം പറഞ്ഞാൽ ടെൻഷൻ തുടങ്ങിയത്10 ൽ പഠിക്കുമ്പോഴാണ്.ന്ന് വെച്ചാൽ അപ്പോളാണ് ഇതിന്റെ starting. ആദ്യമായിട്ടൊന്നുമല്ല കണ്ണാടിയിൽ നോക്കുന്നത് പക്ഷെ ഞാൻ അന്ന് നോക്കിയത് വേറെ ഒരു കാരണം കൊണ്ടാണ്. കൂട്ടുകാർ എല്ലാം പ്രണയലഹരിയിൽ നടക്കുന്നത് കണ്ടപ്പോൾ എനിക്കും തോന്നി ഒരു പ്രണയ മോഹം.ഒരു കൊച്ചുമോഹം അത്രമാത്രം.എന്റെ കഴച്ചപ്പാടുകൾക്ക് ഒത്ത ഒരു കുട്ടിയെ ഞാൻ കണ്ടത്തി  ഇഷ്ട്ടം പറഞ്ഞു... അവൾ നന്നായി എന്നെ കളിയാക്കി മുഖത്തിന്റെ ഭംഗി കുറവും കുരുവും അങ്ങനെ മൊത്തത്തിൽ അങ് ആക്കി.ഇങ്ങനെ ഒക്കെ അവൾ പറയുമെന്ന് എനിക്ക് അറിയാമായിരുന്നു കാരണം എനിക്ക് മുമ്പേ അവളോട് പ്രണയം പറഞ്ഞവർക്ക് ഇതിലും പരമായ മറുപടി ആയിരുന്നു. അത് കൊണ്ട് ഞാൻ prepared ആയിരുന്നു. അന്ന് മുതൽ കണ്ണാടി നോക്കൽ  ശീലമാക്കി.മുഖത്ത് വരുന്ന ഓരോ കുരുവിനെയും ഞാൻ അറിഞ്ഞു തന്നെ പ്രാകി. അങ്ങനെ 10 ഉം കഴിഞ്ഞ്+2 എത്തി .അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഞാൻ അനിയത്തി പ്രാവ് കണ്ടു.ആ ഒരു സിനിമയുടെ ഹാങ്ങോവർ ആണോ എന്തോ പ്രണയം എനിക്ക് ആന്ന് വിചിത്രമായി തോന്നി .അന്ന് വൈകുന്നേരം റൊട്ടിൽ പിടികത്തിണ്ണയിൽ ഇരിക്കുമ്പോൾ  ഞാൻ എന്നും കാണുന്ന ഒരു പെണ്കുട്ടി എന്നും എന്നെ കണ്ടാൽ ചിരിക്കുന്ന ഒരു പെണ്കുട്ടി അന്നും എന്നെ നോക്കി ചിരിച്ചു. പക്ഷെ ഇപ്പൊ അവൾ  ചിരിച്ചപ്പോൾ അറിയാണ്ട് ഒരു ഇഷ്ട്ടം തോന്നി. എന്റെ മനസ്സ് പറഞ്ഞു"ടാ പോയി പറയടാ ഇഷ്ട്ടാന്ന്,അവൾക്ക് നിന്നോട് എന്തോ ഉണ്ട്" എന്നൊക്കെ പക്ഷെ എനിക്ക് പേടി ആയിരുന്നു ഇനി മറ്റവളെ പോലെ കണ്ണാടി നോക്കിപ്പിക്കുമൊന്ന് കരുതി.

ഇഷ്ട്ടം ഒന്നും പറഞ്ഞില്ല പകരം നല്ലൊരു സൗഹൃദം ഉടലെടുത്തു ആ സൗഹൃദം. എന്റെ ഡിഗ്രീ രണ്ടാം വർഷം വരെ നീണ്ടു.ഒരു ദിവസം അവൾക്ക്  വേറെ ഒരാളെ ഇഷ്ട്ടമാണെന്ന് ഞാൻ അറിഞ്ഞു. സങ്കടം ഒന്നും തോന്നിലാ കാരണം ഇഷ്ട്ടം അത് തുറന്നു പറയാൻ ഉള്ളതാണ് അത് പറഞ്ഞില്ല... പിന്നെ ഉള്ള ഈ ഒന്നര വർഷം  പല പ്രശ്നങ്ങളായി തള്ളി നീക്കി. ഇപ്പൊ എന്റെ ഉറക്കം കളയുന്നത് മറ്റാരോ... ആണ്. കണ്ണടച്ചാൽ കാണുന്നത് രണ്ടു കണ്ണുകളാണ് .അറിയില്ല അത് ആരുടേതാണെന്ന് പക്ഷെ ആ കണ്ണുകൾ എന്നെ നിരന്തരം വേട്ടയാടുന്നു .

Docter:   "അപ്പൊ അസുഖം പ്രണയമാണ്
Ashik:     ആയിരിക്കാം പക്ഷെ.
Docter :  എടാ പ്രേമം ഒരു തരം എന്താ പറയ ഈ പൂവിനകത്തെ തേൻ പോലെയാണ് പൂമ്പാറ്റ വന്ന് കുടിക്കുമ്പോഴാണ് പൂവ് അറിയുന്നത് തന്നിൽ മധുരമുള്ള തേൻ ഉണ്ടായിരുന്നു എന്ന്.അത് കൊണ്ട് നീ മരുന്നൊക്കെ വലിച്ചെറിഞ് ചുറ്റും ഒന്ന് നോക്ക്. പ്രണയം ഒരു കയറിൽ കെട്ടിയപോലെ എല്ലാവരുടെ തലക്ക് മുകളിൽ പാറി നടക്കുന്നത് കാണാം .അവിടെ നീ ഒന്ന് പരിശ്രമിച്ചാൽ നിനക്ക് കാണാം നിന്നെ മാത്രം നോക്കുന്ന രണ്ടുകണ്ണുകൾ .നിന്നെ ഉറക്കം കെടുത്തുന്ന കണ്ണുകൾ.

Ashiq:  നമ്മൾ അറിയാതെ നമ്മളെ       സ്നേഹിക്കുന്നവരും ഉണ്ടാകും ല്ലേ..
Docter:  തീർച്ചയായും അത് നമ്മൾ കണ്ടെത്തണം എന്നു മാത്രം.

രോഗിയും goodbye പറഞ്ഞു. രോഗി നടക്കുന്ന തിന്റെ കുടെ അദ്ദേഹത്തിന്റെ തലക്ക് മുകളിൽ എന്നെ കെട്ടിവലിച്ചു പോകുന്നു.അപ്പൊ.. ഞാൻ ആണോ പ്രണയം🥴


By
Sabith koppam

അഭിപ്രായങ്ങള്‍