രാത്രി



രാത്രികളെ എന്നും മനുഷ്യൻ പേടിപെടുത്തുന്ന ചിന്തകളുമായാണ് കൂട്ടി ഇണക്കാറ്. രാത്രിയിൽ ഇറങ്ങി നടന്നാൽ പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ ഇറങ്ങി നടന്നാൽ അവിടെ ഒരാളെ കണ്ടു അവൻ അത് കണ്ടു ഇവൻ ഇത് കണ്ടു പേടിച്ചു അങ്ങനെ ഒരുപാട് കെട്ടുകഥകളാൽ വിരിഞ്ഞു മുറുക്കപ്പെട്ട മനസ്സാണ് പലരുടെയും.




പക്ഷേ രാത്രിയെ കുറച്ചുകൂടി ഭംഗിയായി വർണിച്ചിട്ടുണ്ടെൽ അത് പ്രണയിക്കുന്നവർ ആയിരിക്കും(എന്റെ മാത്രം അഭിപ്രായം )നിലാവുള്ള രാത്രിയും നക്ഷത്രങ്ങളുടെ മൊഞ്ചുമെല്ലാം പലരും പല രീതിയിൽ വർണിച്ച് പറയുന്നത് കേൾക്കാൻ സാധിച്ചിട്ടുണ്ട്. "രാത്രിയിലെ നിശ്ശബ്ദദയിൽ വീശുന്ന കാറ്റിന് ഒരു അല്പം മൊഞ്ചു കൂടുതലാണ് "എന്ന് ഉസ്മാനിക്ക പറഞ്ഞു കേട്ടിട്ടുണ്ട്. രാക്കുയിലിന്റെ പാട്ടും ഇരുട്ടിന്റെ ഇന്ദ്രജാലവും പലപ്പോഴും രാത്രിയുടെ രാവിരുട്ടിനെ മനോഹരമാക്കാറുണ്ട്.


ഒരിക്കൽ അപ്പു ഒരു കഥ പറയുകയുണ്ടായി(അസുഖം പ്രായം കൊണ്ട് പരീക്ഷിച്ച കുട്ടി പ്രായത്തിന് ഒത്ത വളർച്ച ഇല്ല)
അവന് ഇരുട്ട് പേടിയാണ് ഒറ്റക്ക് രാത്രി ഇറങ്ങി ഒന്നും നടക്കാറില്ല. ഞാൻ ചോദിച്ചു "എന്താടാ അപ്പു നീ ജീവിക്കുന്നത് 21 ആം നൂറ്റാണ്ടിലാണ്. മനുഷ്യന്റെ രണ്ടു കണ്ണുകൾ കൊണ്ടല്ലാതെ മൂന്നാമത്തെ കണ്ണ് കൊണ്ട് ലോകം കാണുന്ന കാലം. വൈദ്യുതിയും വെളിച്ചവും ഉള്ള കാലം എന്നിട്ടും പേടിയോ..."

പേടി അല്ല ഇക്ക മറിച്ച് എനിക്ക് ചുറ്റുമുള്ളവർ ഭയം കുത്തിനിറച്ചതാണ്. നാലാം വയസ്സിൽ അമ്മയുടെ മടിയിൽ കിടന്നു കേട്ട കഥകൾ മുഴുവനും പേടിപ്പെടുത്തുന്ന പ്രേത കഥകളാണ്. മായനും മർദ്ധയും കുട്ടിച്ചാത്തനും. പേടിയാണെങ്കിലും ഒരിക്കൽ കേട്ടാൽ പിന്നെ അത്തരം കഥകൾ കേൾക്കാൻ മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ഇരിക്കും. മാത്രമല്ല സന്ധ്യ നേരത്ത് വെളിയിൽ ഇറങ്ങരുത്. വെള്ളിയാഴ്ച്ചകളിൽ നാമം ജപിച്ചു കിടക്കണം ഇങ്ങനെ ഒക്കെ കേട്ടാൽ പിന്നെ പേടിക്കില്ലേ...

ഞാൻ പുഞ്ചിരിച്ചു, കാവും മനയും തുടങ്ങി ഒരു പ്രേതാലയത്തിനുള്ള എല്ല അന്തരീക്ഷവും ഉള്ള ഒരു ഇല്ലത്തെ കുട്ടിക്ക് ഇങ്ങനെ ഒകെ തോന്നിയില്ലങ്കില്ലേ  അതിശയം ഒള്ളു. ഒരിക്കൽ അച്ഛനെ ബസ്സ്  സ്റ്റോപ്പിൽ ആക്കി വരുമ്പോൾ പൊന്തയിൽ നിന്നും ഒരു അനക്കം കേട്ട് ടോർച്ച് അപ്പു നീട്ടി പായിച്ചു. ശബ്‌ദം കൂടി കൂടി തന്റെ തന്റെ അടുത്തേക്ക് വരുന്നതായി അവന് തോന്നി, ചങ്കിലെ വെള്ളം വറ്റി ഹൃദയം പെടപെടാന്ന് അടിക്കാൻ തുടങ്ങു. പണ്ട് മുത്തശ്ശി പറഞ്ഞു കൊടുത്ത ഒടിയൻ കഥകൾ മനസ്സിലേക്ക് വന്നപ്പോൾ പിന്നെ ഒരു ഒറ്റ ഓട്ടമായിരുന്നു, തനിക്കു നേരെ വന്നത് എന്താണ് എന്ന് നോക്കാൻ പോലും അവൻ നിന്നില്ലത്രേ ....

ഇരുട്ടിനെ പേടിയുള്ള കാമുകിക്ക് കാമുകൻ പറഞ്ഞു കൊടുക്കുന്ന സ്ഥിരം ക്ളീഷേ സിനിമ ഡയലോഗാണ്
"കാണാൻ പറ്റാത്തതിനെ എന്തിനു പേടിക്കണം കാണാൻ പറ്റുന്നതിന്റെ ഭംഗി അസ്വദിച്ചാൽ പോരെ എന്ന്"
ഒരു എഴുത്തുകാരൻ എന്ന് എന്നെ പറയാൻ മാത്രം എഴുത്തുകൾ ഒന്നും എഴുതിയോ എന്ന് അറിയില്ല എങ്കിലും ഒരു എഴുത്തുകാരൻ എന്ന നിലക്ക് എനിക്ക് എഴുതാൻ ഇഷ്ട്ടമുള്ള സമയം രാത്രിയാണ്. സിറ്റ് ഔട്ട്‌  ഇൽ ഇരുന്ന് നക്ഷത്രങ്ങളെ നോക്കി എഴുതാൻ ഒരു വല്ലാത്ത ഫീലാണ്. രാത്രിയുടെ ഭീകരതയെ മറന്ന് രാത്രിയുടെ ഭംഗി ആസ്വദിക്കൂ. സുര്യനെ കാണാൻ നോമ്പ് നോറ്റ് ഇരിക്കുന്ന ഭൂമിയുടെ കാത്തിരിപ്പാണ് ഓരോ രാത്രിയും. ഓരോ പ്രഭാതവും അവരുടെ കണ്ടു മുട്ടലിന്  സാക്ഷിയാകുന്നു, അതിന് പ്രണയത്തിന്റെയും   വിരഹത്തിന്റെയും ഗന്ധം ഉണ്ട്.നമുക്ക് ആണേൽ ഇരുട്ട് എന്നാൽ ഭയം.

By
Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ