Police chat show



ഒരു കോളേജ് ഓഡിറ്റോറിയം വേദിയിൽ പ്രധാന അധ്യാപകനും യൂണിയൻ ഭാരവാഹികളും,പ്രിൻസിപ്പാൾ രണ്ട് വാക്ക് സംസാരിക്കുന്നു


"പ്രിയപ്പെട്ട വിദ്യാർഥികളെ നമ്മുടെ കോളേജ് ഇന്ന് ഒരു പുതിയ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. നമുക്ക് അറിയാം നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വിലയിരുത്തിയാൽ അതിൽ അധികവും ശെരിയായ രീതിയിൽ ഇടപെട്ട് നേരയാക്കുന്നത് നാട്ടിലെ പോലീസ് കാരാണ്. അവരെ പുച്ഛിച്ചും അവരുടെ വാക്കുകൾ കേൾക്കാതെയുമാണ് നമ്മൾ ഓരോരുത്തരും നിയമം തെറ്റിച്ച് വണ്ടി കൊണ്ട് റോഡിൽ ഇറങ്ങുന്നത്. അവരുടെ ജീവിതം അവർ നിങ്ങൾക്ക് പറഞ്ഞു തരും, വരുന്ന 5 ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാമിന്റെ ഉദ്ദേശവും അത് തന്നെയാണ്. പോലീസുകാരും  വിദ്യാർഥികളും തമ്മിൽ ഒരു ഇന്ററാക്ഷൻ "police chat show" ഇന്ന് നമ്മുടെ അഥിതി സബ്  ഇൻസ്‌പെക്ടർ ഇക്ബാൽ മുഹമ്മദ് ആണ്.


കോളേജ് ചെയർമാൻ: സുഹൃത്തുക്കളെ,ഈ പരിപാടി ഒരിക്കലും ഒരു വൺ മാൻ ഷോ അല്ല. നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം സർ അതിന് മറുപടി പറയുന്നതാണ്. പൊലീസുകാരെ കുറിച്ചും വിദ്യാർഥികളെ കുറിച്ചുമുള്ള തെറ്റിധാരണകൾ മാറാൻ ഇത് സഹായിക്കട്ടെ, കേരളത്തിലെ എല്ലാ കോളേജുകളില്ലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കട്ടെ..

സബ് ഇൻസ്‌പെക്ടർ: ഏറ്റവും ബഹുമാനവും ആദരവും നിർഞ്ഞ യാക്കൂബ് സർ, വേദിയിൽ ഇരിക്കുന്ന മറ്റു വിശിഷ്ട്ട വ്യക്തികളെ ഞാൻ ഇക്ബാൽ സബ് ഇൻസ്‌പെക്ടർ  ഇക്ബാൽ മുഹമ്മദ് ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾ ഓരോരുത്തരുടെയും മുഖം ശ്രദ്ധിക്കുകയായിരുന്നു. എനിക്ക് സുപരിചിതമായ ഒരുപാട് മുഖങ്ങൾ ഇവിടെ എനിക്ക് കാണാൻ പറ്റി. ഹെൽമറ്റ്, ലൈസൻസ് എന്നൊക്കെ പറഞ്ഞ് ഞാൻ ഒരുപാട് തവണ പൊക്കിയ മഹാന്മാർ ഉണ്ട് ഇവിടെ. ഓക്കേ സന്തോഷം ഇങ്ങനെ ഒരു പരിപാടിക്ക് എന്നെ വിളിച്ചതിന്.

ആരാണ് എന്നോട് ആദ്യം ചോദ്യം ചോദിക്കുന്നത്. എന്നിട്ട് ഞാൻ പറഞ്ഞു തുടങ്ങാം.

സലിം: സർ പൊതുവെ ജനങ്ങൾക്കിടയിൽ പൊലീസുകാരെ  കുറിച്ചുള്ള അഭിപ്രായം എന്താണ്?.
ഇക്ബാൽ: ഒരു പോലീസുകാരനോട് തന്നെ ഇത് ചോദിച്ചത് നന്നായി(ചിരിക്കുന്നു). ഞങ്ങളെ കുറിച്ച് നല്ല അഭിപ്രായം തന്നെ അല്ലെ ജനമൈത്രി ആടാ കുട്ടാ(വീണ്ടും ചിരിക്കുന്നു).

ഓക്കേ ഇനി ഞാൻ കുറച്ചു കാര്യങ്ങൾ പറയാം. ഈ അടുത്ത് നടന്ന ഒരു സംഭവമാണ് നിങ്ങൾ പത്രത്തിൽ ഒക്കെ വായിച്ചു കാണും. ഒരു 21 കാരനെ ഒരു സംഘ    മദ്യപാനികൾ കൂടി തലക്ക് അടിച്ചു കൊന്നു. അതിനുള്ള കാരണം ഇതായിരുന്നു. സമ്മതം ഇല്ലാതെ തൊടിയിൽ കേറി വെള്ളം എടുത്ത് മദ്യപിക്കാൻ തുടങ്ങി അതിനെ ചോദ്യം ചെയ്ത അച്ഛൻ അവരെ പറഞ്ഞു വിട്ടു. പിന്നീട് അവർ മാരകായുധങ്ങളുമായി വന്ന് മകനെ അച്ഛന്റെ മുമ്പിലിട്ട് തല്ലി കൊല്ലുകയായിരുന്നു. ഇത്തരത്തിൽ അധപതിച്ചു പോവുകയാണ് നമ്മുടെ നാട് .
ഇവരിൽ നിന്ന് എല്ലാം നിങ്ങടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് ഞങ്ങൾ പോലീസുകാർ. നിങ്ങൾ എത്ര മോശം അഭിപ്രായങ്ങൾ ഞങ്ങളെ കുറിച്ച് പറഞ്ഞാലും ഞങ്ങൾ ഞങ്ങളുടെ ഡ്യൂട്ടി ചെയ്യും.

എന്റെ ആദ്യ പോസ്റ്റിങ് കിട്ടിയ അന്ന് ആ നാട്ടിൽ ഒരു കൊലപാതകം നടന്നു. അന്ന് അത് inquest ചെയ്യാൻ ഞാനും പോയി. ഞങ്ങൾ ചെന്നപ്പോൾ മുന്നിൽ ഒരു കണ്ണ് കാണാത്ത കുട്ടി ഇരിക്കുന്നു. ഒരു ഒറ്റമുറി വീടാണ് കട്ടിലിൽ അച്ഛൻ മരിച്ചു കിടക്കുയാണ്. അച്ഛന്റെ കഴുത്തിൽ ചങ്ങല വലിഞ്ഞു മുറുകിയിരുന്നു. ആ ചങ്ങലയുടെ അറ്റം ആ കുട്ടിയുടെ കാലിൽ കെട്ടിയിരിക്കുന്നു. ശെരിക്കും നടന്നത് ഇതാണ്. കണ്ണ് കാണാത്ത കുട്ടി മുറിവിട്ട് വെളിയിൽ പോകാതിരിക്കാൻ സ്ഥിരമായി ആ അച്ഛൻ ചങ്ങലക്ക് ഇടുമായിരുന്നു. അന്ന് ഉച്ചക്ക് ഉറങ്ങാൻ നേരം കുട്ടിയുടെ കാലിൽ ചങ്ങല ഇട്ട് കൊടുത്ത അച്ഛൻ മോനോട് മുറിയിൽ കളിക്കാൻ പറഞ്ഞു കളിയുടെ ഇടയിൽ ഉറങ്ങി കിടക്കുന്ന അച്ഛന്റെ കഴുത്തിൽ ചങ്ങല കുടിങ്ങിയതും വലിഞ്ഞു മുറിക്കിയതും ഒന്നും കുട്ടി അറിഞ്ഞിട്ടില്ല, അപ്പുറത്തെ ചേച്ചി വരുന്നത് വരെ. അപ്പോഴേക്കും ശ്വാസം മുട്ടി അച്ഛൻ മരിച്ചിരുന്നു. അന്ന് ആ കുട്ടിയുടെ പേരിൽ മനപ്പൂർവം അല്ലാത്ത   നരഹത്യക്ക് കേസ് എടുക്കേണ്ടി വന്നു. പിന്നെ ചെറിയ കുട്ടി അല്ല  കൊന്നത് മറ്റാരോ ആണ് എന്നൊക്കെ പറഞ്ഞ് കേസ് തള്ളി പോയി. പക്ഷെ അന്ന് ആ കുട്ടിയെ അറസ്റ്റ് ചെയ്യുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ ആയിരുന്നു. ഞാൻ ഇത് നിങ്ങളോട് പറയാനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഞങ്ങൾ പോലീസുകാർക്കും സങ്കടംവും ദേഷ്യവും നിസ്സഹായവസ്ഥയും ഒക്കെ ഉണ്ട്. കഞ്ചാവ് അടിച്ച മകൻ അമ്മയെ തുണ്ടം തുണ്ടമാക്കിയ അമ്മയുടെ മുഖം കാണുമ്പോഴും പോലീസുകാരൻ ഗൗരവത്തോടെ ഡ്യൂട്ടി ചെയ്യുന്നത് ഉള്ളിൽ ഒരു വിങ്ങൽ ബാക്കി വെച്ചിട്ടാണ്.

ഇസ്മായിൽ: സർ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ  കൊച്ചു കേരളത്തിൽ ആണല്ലോ ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ പോരായ്മ  അല്ല, പിന്നെ എന്താണ് യഥാർത്ഥ പ്രശ്നം.

ഇക്ബാൽ: (interesting) വിദ്യാഭ്യാസം ഉണ്ട് എന്ന് കരുതി മനുഷ്യൻ തെറ്റ് ചെയ്യില്ല എന്ന് പറയാൻ പറ്റില്ല. പക്ഷെ ഒരു പരിധി വരെ കുറക്കാ. തിരുത്തേണ്ടത് വിദ്യാഭ്യാസ രീതിയെ ആണ്. ആവശ്യമില്ലാത്ത ഒരുപാട് കോണിഷ്ട്ട് പിടിച്ച സാധനങ്ങൾ നിങ്ങളെ പഠിപ്പിച്ചു  നിങ്ങളെ സപ്പ്ളികളിൽ തളച്ചിടുന്നതിന് പകരം ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം. സ്നേഹം, ദയ, വാത്സല്യം, കരുണ എന്നിവ നല്ലവരെ ചൂണ്ടി കാട്ടി പഠിപ്പിക്കുക. അമ്മയോടും സ്വന്തം പെങ്ങളോടും കാണിക്കുന്ന ബഹുമാനവും ആദരവും മറ്റുള്ളവരുടെ അമ്മമാരോടും അനിയത്തിമാരോടും കാണിക്കാൻ പറയുക. സോഷ്യൽ  റെസ്പോണ്സിബിലിറ്റി തുടങ്ങിയവ സിലബസിൽ കൊണ്ട് വരുക.

പിന്നെ വിദ്യാഭ്യാസം ഉണ്ടായിട്ട് മനുഷ്യൻ നന്നാവുമായിരുന്നേൽ ഡോക്ടർമാരുടെ അപകട മരണങ്ങളുടെ അളവ് ഇത്ര വർധിക്കില്ലായിരുന്നു. കാരണം അവർക്ക് അറിയാം ഹെൽമറ്റ് ഇടാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുമുള്ള യാത്രയുടെ മരണ വർധന. എന്നാലും അവരും ഇത് തന്നെ ചെയ്യുന്നു. ഈ പറയുന്ന ഞാനും പോലീസ് ആകുന്നതിനു മുമ്പ് അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. ചെറിയ അശ്രദ്ധ കൊണ്ട് കൂടെപ്പിറപ്പിനെ നഷ്ട്ടപെട്ടപ്പോൾ  ഞാനും മാറി.

ഓക്കേ ഒരു ചോദ്യം കൂടിയാകാം, പിന്നെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് നിങ്ങൾ പൂർണമായും ഒഴിവാക്കണം

പ്രദീപ് സർ: സർ രാഷ്ട്രീയ നേതാക്കന്മാർക്ക് വേണ്ടി തെരുവിലിറങ്ങുന്ന വിദ്യാർഥികളെ കുറിച്ചും അണികളെ കുറിച്ചും എന്താണ് പറയാനുള്ളത് .

ഇക്ബാൽ: ശുദ്ധ മണ്ടത്തരം വലിയ സിനിമ ഡയലോഗ് ഒക്കെ പറയാം ബസ്സിന്‌ കല്ലെറിഞ്ഞും പോസ്റ്റർ ഒട്ടിച്ചും നടക്കുന്ന കേരളത്തിലെ പിള്ളേര് എന്നൊക്കെ. ഒരു കേസിൽ അകത്ത് പോയാൽ മതി പിന്നെ അതിന്റെ പുറകെ നടക്കാനെ നേരം ഉണ്ടാകു. അല്ല ഇതൊക്കെ ചെയ്തിട്ട് നിങ്ങൾ എന്ത്‌ നേടി, അണികൾ പരസ്പ്പരം വെട്ടി ചാകും നേതാക്കന്മാർ ഫ്ലെക്സിൽ ചിരിച്ചും ഇരിക്കും

പണ്ട് ഉപ്പ പറഞ്ഞതാണ് ഒരു കർഷകന്റെ കൃഷിയിടത്തിൽ കയറി മുദ്രവാക്യം വിളിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി
"നിനക്ക് ഒക്കെ അനീതിക്കും, അക്രമത്തിനും എതിരെ വാ തുറക്കാൻ കയ്യിൽ ഒരു കൊടിയും ഏറ്റ് പിടിച്ച് മുഷ്ടിചുരുട്ടി വിളിക്കാൻ നാല് കൈകളും വേണം, എന്നാൽ എനിക്ക് ശബ്ദം ഉയർത്താൻ നിറംമങ്ങിയ കൊടിയോ മുഷ്ട്ടി ചുരുട്ടിയ കൈകളോ.. വേണ്ടാ"

ഏത് കാര്യം ചെയ്യുമ്പോഴും ആലോചിക്കുക രണ്ടു ഭാഗത്ത് നിന്നും എന്നിട്ട് പ്രതികരിക്കുക നിങ്ങളുടെ അധ്യാപകരുടെ ഭാഷയിൽ പറഞ്ഞാൽ First Respond Then React.
OK thank you ,;

UUC: ഇത്രയും നേരം നമ്മളോട് സംവദിച്ച ഇക്ബാൽ സാറിന് നന്ദി , ഇത്തരം പ്രോഗ്രാമുകൾ ഇനിയും നടക്കട്ടെ. വിദ്യാർഥികൾ നാല് ചുവരുകൾക്കിടയിലും അച്ചടിച്ച പുസ്തകത്തിൽ നിന്നും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി പറയുന്നു.

(കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്)
By
Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ