സന്ധ്യ സമയത്ത് റെയിൽവേ സ്റ്റേഷന്റെ പുറകിലെ കോളനിയിൽ നിന്നും ഒരു നാടോടിയുടെ ഗാനങ്ങൾ കേൾക്കാം... ടാർപായ കൊണ്ട് മേഞ്ഞ കുടിലിൽ അവൻ ഉപ്പുപ്പയുടെ കഥകൾ കേൾക്കുകയായിരുന്നു. ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ അവൻ ഉപ്പുപ്പ പറയുന്ന കഥകളും കേട്ട് കഞ്ഞി കുടിച്ചു. കല്ല് ചേറി കളയാത്ത ആ കഞ്ഞി ഓരോ വട്ടം വായയിലേക്കു വെക്കുമ്പോഴും പല്ലിൽ തട്ടുന്ന മണി കല്ലുകൾ അവൻ മുഖം ചുളിച്ച് ഇറക്കുകയായിരുന്നു.
ഉപ്പുപ്പ: "ദരിദ്ര കുടുംബത്തിലെ ദരിദ്രനായ കേളുവിന്റെയും ദാക്ഷായണിയുടെയും മകനായിരുന്നു അവൻ. ഒരു ദിവസം പാടത്ത് പണി എടുക്കുന്നതിന് ഇടയിൽ കേളു കുഴഞ്ഞു വീണ് മരിച്ചു .ദാക്ഷായണി മകനെ കൊണ്ട് വേറെ ഒരു നാട്ടിലേക്ക് പോയി....
ഒരു വലിയ മഹാന്റെ ദർഗ പ്രാർത്ഥനയും ഭിക്ഷാടനവും ഭക്തിയും കണ്ട് അവൻ ചുറ്റും നോക്കി. 'അമ്മ മകനോട് നന്നായി പ്രാർത്ഥിക്കാൻ പറഞ്ഞു, കണ്ണടച്ച് പ്രാർത്ഥിക്കാൻ. നല്ലത് വരാൻ അവൻ പ്രാർത്ഥിച്ചില്ല, മറിച്ച് പട്ടിണിയില്ലാതെ കഴിയാൻ അവൻ പ്രാർത്ഥിച്ചു. കണ്ണു ചിമ്മി തുറന്നപ്പോൾ തൊട്ടരികിൽ ഉണ്ടായിരുന്ന ദേവിയെ കാണാൻ ഇല്ല അമ്മയെ... അവൻ പേടിച്ചു ദർഗ മുഴുവൻ ഓടി തിരഞ്ഞു തന്റെ അമ്മയെ ..അമ്മയെ കണ്ടില്ല. വിശന്നപ്പോൾ അവൻ ഉറക്കെ കരഞ്ഞു. അവിടെ വരുന്ന ഭക്തർക്ക് നേരെ കൈ നീട്ടുന്ന കുട്ടികളെ കണ്ടപ്പോൾ അവനും കൈ നീട്ടി.... ദൈവത്തിന്റെ ഈ വിചിത്രരൂപങ്ങൾക്ക് നേരെ ഭക്തർ പണം നീട്ടി എന്നിട്ട് ഉറക്കെ പ്രാർത്ഥിച്ചു" എന്റെ നേരെ കൈ നീട്ടിയവരെ ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടില്ല ദൈവമേ... എനിക്ക് സമ്പത്തും ഐശ്വര്യവും വാരി കോരി തരണേ തമ്പുരാനെ..."
തിക്കിലും തിരക്കിലും പെട്ട അവൻ പേടിച്ച് പെട്ടന്ന് ഏതോ.. ഒരു കയ്യിൽ മുറുകെ പിടിച്ചു. തിരക്ക് ഒഴിഞ്ഞപ്പോൾ അവന് മനസ്സിലായി ഏതോ മക്കൾ ഉപേക്ഷിച്ച വൃദ്ധന്റെ കയ്യിലാണ് പിടിച്ചത് എന്ന് ആ വൃദ്ധന്റെ കയ്യ് പിടിച്ചു അവൻ പുതിയ ജീവിതം തുടങ്ങി. അവൻ അയാളെ ഉപ്പുപ്പ എന്ന് വിളിച്ചു".
കഥ പൂർത്തിയാകും മുമ്പേ ഉപ്പുപ്പ ഉറങ്ങി ....
ഉപ്പുപ്പ പറയുന്നത് തന്റെ കഥയാണെന്ന് അറിഞ്ഞിട്ടും അവൻ അത് കേട്ട് കഞ്ഞി കുടിച്ചു.
ആൽ മരച്ചുവട്ടിൽ ഇരുന്ന് സേട്ടു പാപ്പാ ഇങ്ങനെ പാടി....
"പാൽ നിലാവിലും ഒരു നൊമ്പരം...
പാതിരകിളി എന്തിനീ മൗനം....
സാഗരം മനസ്സിലുണ്ടങ്കിലും...
കരയുവാൻ ഞങ്ങളിൽ കണ്ണുനീർ ഇല്ലാ....."
ഒരു പകൽ മുഴുവൻ മനുഷ്യന്റെ തെമ്മാടിത്തരം കണ്ട് കണ്ണ് കടഞ്ഞ് രാത്രിയുടെ മറവിൽ ഒളിച്ച സൂര്യൻ, നഗരത്തിന്റെ ഉച്ചിയിൽ വീണ്ടും ഉദിച്ചു നിന്നു...
രാവിലെ ഒരു ചാക്കുമായി എന്റെ നായകൻ ഇറങ്ങി. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാൽ കിട്ടുന്നതാണ് ആകെ വരുമാനം.
ആൽ മരത്തിന്റെ ചുവട്ടിലെ മൂന്ന് ചിത്രങ്ങൾ മൂന്ന് ദൈവങ്ങൾ വ്യത്യസ്ഥ മതങ്ങളിലെ അതിന്റെ മുമ്പിൽ പോയി മൂന്ന് പേര്ക്കും കൂടി 50 പൈസ ഇട്ട് എന്റെ നായകൻ നടന്നു നീങ്ങി.... സേട്ടു പാപ്പ വീണ്ടും പാടി
"കുറി വരച്ചാലും കുരിശു വരാച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും....
കാണുന്നതും ഒന്ന് കേൾക്കുന്നതും
ഒന്ന് കരുണമായനാം ദൈവമൊന്ന് ദൈവമൊന്ന് "
തിരക്ക് ഒഴിഞ്ഞ പ്ലാറ്റ് ഫോമിൽ മലർന്ന് കിടന്ന് അവൻ തന്റെ കുടുംബത്തെ ഓർത്തു അച്ഛൻ അമ്മ ബന്ധുക്കൾ, പക്ഷെ ഓർമ്മകൾ ദർഗയിൽ കൈ പിടിച്ച വൃദ്ധന്റെ മുമ്പിൽ വന്ന് നിൽക്കും. അവൻ എപ്പോഴും ആലോചിക്കും അന്ന് 'അമ്മ പണം ഇട്ട് പ്രാർത്ഥിച്ച ദൈവം ഇന്ന് ഞാൻ പണമിട്ട ദൈവം ഉപ്പുപ്പ കുമ്പിടുന്ന ദൈവം ഇവരൊന്നും എന്താ പ്രാർത്ഥനക്ക് ഉത്തരം നൽകാത്തത്... ചോദ്യം ഉപ്പുപ്പയിൽ ഉത്തരം അതിലും സിമ്പിൾ ആയിരുന്നു....
"നമ്മൾ ഒകെ സർക്കാരിന് കാശ് ടാക്സ് കൊടുക്കുന്നുണ്ട്, ആ ടാക്സിൽ പകരം നല്ല റോഡ് നല്ല പാർപ്പിടം ഇതൊക്കെ നമുക്ക് കിട്ടുന്നുണ്ടോ... ഇല്ലാ ഈ പുറമ്പോക്ക് ഭൂമിയിൽ നിന്ന് നമ്മളെ അവർ ഇറക്കി വിടാത്തത് അവർ കാണാഞ്ഞിട്ടാണോ.. അല്ല.. ഒരു രീതിയിൽ അല്ലങ്കിൽ മറ്റൊരു രീതിയിൽ നമ്മളെ പരിഗണിക്കുന്നുണ്ട്. നിന്റെ 'അമ്മ നിന്നെ ഉപേക്ഷിച്ചപ്പോൾ ദൈവം എന്നെ നിന്റെ മുമ്പിൽ എത്തിച്ചില്ലേ, അതുപോലെ നിന്നെ എന്റെയും. അന്ന് മുതൽ ഇന്നുവരെ കല്ലുള്ള ഭക്ഷണം കഴിച്ചാലും ഞാനും നീയും പട്ടിണി കിടന്നിട്ടുണ്ടോ..."
ഉപ്പുപ്പാടെ മുഖത്ത് ഒരു മുത്തം കൊടുത്തിട്ട് നടന്നു നീങ്ങുമ്പോൾ അവൻ ദൈവത്തിനെ സ്തുതിച്ചു.
റെയിൽവേയുടെ പ്ലാറ്റ് ഫോമിൽ നിന്നും അവൻ ലോകം കണ്ട് പഠിച്ചു. യാത്രക്കാരായ വിദ്യാർത്ഥികളിൽ നിന്നും അവരോട് കൂട്ട് കൂടി അക്ഷരങ്ങൾ പഠിച്ചു.. അവൻ വായിച്ചു ഓരോ.. ബോർഡും
"കു.. ടി. വെ...ള്ളം കുടിവെള്ളം റയിൽവേ സ്റ്റേഷൻ അങ്ങനെ ഓരോന്ന് ഓരോന്ന്..
കണ്ണു നിറക്കാൻ ഇടക്ക് അവൻ കണ്ടിരുന്ന കാഴ്ചകൾ ആയിരുന്നു അവന്റെ മനസ്സിനെ കരയിപ്പിച്ചിരുന്നത് 'അമ്മ കുഞ്ഞിനെ ചോർ ഊട്ടുന്നതും, മകനെ പുതു വസ്ത്രം അണിയിച്ച് സ്‌കൂളിൽ വിടുന്നത് എല്ലാം... അവന്റെ മനസ്സിനെ കുത്തി നോവിച്ചു. നിറഞ്ഞ കണ്ണുകളോടെ ഓടി പോയി ആൽചുവട്ടിൽ കിടക്കുമ്പോൾ സേട്ടു പാപ്പാ പാടി
"എന്നമ്മേ... ഒന്ന് കാണാൻ
എത്ര നാളായി ഞാൻ കൊതിച്ചു...
ഈ മടിയിൽ വീണുറങ്ങാൻ...
എത്ര രാ..വിൽ ഞാൻ നിനച്ചു."
അവൻ വളർന്നു അവന്റെ വളർച്ച കാണാൻ ഉപ്പുപ്പ കാത്തു നിന്നില്ല.. ഉപ്പുപ്പ തോറ്റ് പോയവരുടെ കഥകൾ പറയുമ്പോൾ അവസാനം അവൻ പറയാറുണ്ട് ഈ കഥ എഴുതിയാൾ അവനെ പിന്തുടർന്നിരുന്നങ്കിൽ.. തോറ്റു പോയവന്റെ ഉയർത്തെഴുന്നേൽപ്പു കൂടി എഴുതമായിരുന്നു എന്ന്.
10 ,20 വർഷങ്ങൾക്ക് ശേഷം റെയിൽവേ സ്റ്റേഷന്റെ പുറകിൽ ഒരു വലിയ മാൾ വന്നു. മര കൊമ്പുകളിൽ പുതിയ കിളി കുഞ്ഞുങ്ങൾ കൂട് കൂട്ടി. എന്റെ നായകനെയും കോളനിയെയും നമാവശേഷമാക്കിയ ആ മാൾ പണിതവനെ തേടി ഞാനും പോയി... എന്റെ നായകനെ ഞാൻ ഒരു വില്ലനായി അവിടെ കണ്ടു. ഉപ്പുപ്പയുടെ കാല ശേഷം നല്ലതും ചീത്തയും വേർതിരിച്ചു പറഞ്ഞു കൊടുക്കാൻ അവന് അരുമില്ലായിരുന്നു. ചിരട്ടു അറ്റ പട്ടം മറ്റു കഥകൾക്ക് പുറകെ പാറി പോയി..
ഞാൻ എന്റെ യാത്ര തുടർന്നു ഒടുക്കം ആ ദർഗയിലും എത്തി. പ്രാർത്ഥിച്ചു എല്ലാം കഴിഞ്ഞു പോരുമ്പോൾ രണ്ടു കാഴ്ച്ചകൾ കാട്ടി തന്നു മക്കളില്ലാത്ത 'അമ്മ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, തിരക്കിൽ പെട്ട് മകനെ കാണാതെ വിഷമിക്കുന്ന അമ്മയെയും പെട്ടന്ന് ഞാൻ എന്റെ നായകന്റെ അമ്മയെ കുറിച്ച് ഓർത്തു....
ദൈവത്തിന്റെ വികൃതികളെ പരിഹസിച്ച് ഞാൻ നടന്നു നീങ്ങി....
Sabith koppam
👍 nannyide
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂ