ആതിര നിലാവ്

ആലപ്പുഴയിൽ interview കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ നിൽക്കുകയാണ് ശ്യാം. Railway സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ  ട്രെയിൻ കാത്ത് നിൽക്കുകയാണ് .ഇടക്ക് വീശുന്ന തണുത്ത കാറ്റിൽ അവൻ കുളിര് കൊണ്ടു. അവൻ ചുറ്റും നോക്കി സന്ധ്യ നേരത്ത് കൂടിനു ചുറ്റും കൂട്ടം കൂടുന്ന കോഴികുഞ്ഞുങ്ങളെ പോലെ ഇടക്ക് വന്ന ട്രെയിനിന് ചുറ്റും അവർ കലപിലകൂട്ടി നിന്നു.ആ ട്രെയിൻ സ്റ്റേഷൻ വിട്ടതോടെ platform വീണ്ടും നിശബ്ദമായി  അതിൽ announcement നല്ല ഉച്ചത്തിൽ കേൾക്കാമായിരുന്നു.

ഉറക്കം വരാതിരിക്കാൻ കയ്യിൽ ഉണ്ടായിരുന്ന  പത്രം വായിച്ചിരുന്നു .ഇടക്ക് എപ്പോഴോ ഒരു പെണ്ണും തന്റെ തൊട്ട് അപ്പുറത്ത് വന്നിരുന്നിരുന്നു. എന്റെ കയ്യിലെ ചരടും കയ്യിലെ മോതിരവും എല്ലാം നോക്കുന്നുണ്ട് എന്നെ മൊത്തത്തിൽ വീക്ഷിക്കുന്നു പക്ഷെ എന്റെ മുഖത്ത് നോക്കി തനിക്ക് ആൾ മറിയതാകാം എന്ന രീതിയിൽ വീണ്ടും ഇരിക്കുന്നു.
പെട്ടന്ന് എന്നോട്”ശ്യാം അല്ലേ..?”

ഞാൻ:അതെ, അവൾ വീണ്ടും തുടർന്നു” ഡാ ഇത് ഞാനാ ആതിര “

ആതിര പ്രീഡിഗ്രി കാലഘട്ടത്തിൽ കോളേജിന്റെ   വരാന്തകളിലും ക്ലാസ് മുറികളിലും  കൈ പിടിച്ചു നടന്ന നമ്മളെ ഒരു ശക്തിക്കും പിരിക്കാൻ കഴിയില്ല എന്ന് ഒരു മന്ത്രം പോലെ പറഞ്ഞു നടന്ന എന്റെ ആതിര.ലൈബ്രറിയിലെ പുസ്തകതാളുകളിൽ ഇന്നും അവളുടെ പ്രണയലേഖനങ്ങളുടെ മായാത്ത പാടുകൾ ഉണ്ട്.

അവൾ:നീ എന്താ ഇവിടെ?

ഞാൻ:ഒരു ഇന്റർവ്യൂ ൻ വന്നതാ

അവൾ:നിനക്ക് ഇപ്പോഴും ജോലി ആയില്ലേ…

ഞാൻ: എന്റെ കമ്പനി യിലേക്ക് ഒരാളെ

ഇന്റർവ്യൂ ചെയ്യാൻ വന്നതാണ്.
അവൾ :എന്ത് കമ്പനിയാണ്
ഞാൻ : advertisement കമ്പനിയാണ്
പുതിയ പരസിയത്തിന്റെ തീം ആലപ്പി യാണ്‌ so ഇവിടന്ന് ഒരു സ്റ്റാഫിനെ വേണമായിരുന്നു
 അതാ ,നീ എന്താ ഇവടെ?

അവൾ: ഞാൻ ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആണ് ഭർത്താവ് ഇന്ന് തിരുവന്തപുരം പോയി അപ്പോ ഞാൻ നാട്ടിലേക്ക് പോകാന്ന് കരുതി  നിന്റെ കല്യാണം എന്ന കഴിഞ്ഞത്

ഞാൻ:രണ്ടു കൊല്ലമായി നാളെ മോന്റെ ചോർ ഊണ് ആണ് അതാ നാട്ടിലേക് പോകുന്നത്.

അവൾ:ശ്യാം നമ്മൾ കണ്ടിട്ട് ഇപ്പോ ഒരു 10 വർഷം ആയി കാണില്ലേ ആ 18 കാരനിൽ നിന്നും നിനക്ക് മാറ്റമില്ലാത്ത ഒന്ന് ആ ചിരി മാത്രമാണ്

ഞാൻ :അപ്പോ നിന്റെ അച്ഛൻ മരിച്ചിട്ട് 10 വർഷമായോ… അന്ന് നീ അമ്മടെ മടിയിൽ കരഞ്ഞു തളർന്നു കിടക്കുമ്പോൾ ഞാൻ നിന്നോട് പോവാണ് ന്ന് പറഞ്ഞതാ അന്ന് കണ്ടതാ നിന്നെ.അന്ന് തലയാട്ടി നീ എന്നെ പറഞ്ഞയച്ചേ പിന്നെ ഞാ  അറിയുന്നത് നിങ്ങൾ വീടും സ്ഥലവും വിറ്റ് അമ്മാവന്റെ വിട്ടിലേക് പോയി എന്നാ .പിന്നെ നെ കോളേജ് മാറി പല പ്രാവശ്യം  ഞാൻ നിന്നെ കാണാൻ ശ്രമിച്ചിട്ടും നി എന്നിൽ നിന്നും ഒളിക്കുകയായിരുന്നു എന്തിന്?

അവൾ:പേടി ആയിരുന്നു വീടും പറമ്പും വിറ്റാണ് അച്ഛന്റെ കടം വിട്ടിയത് പിന്നെ രണ്ടു പെണ്മക്കളെ കൊണ്ട് 'അമ്മ അമ്മമേടെ അടുത്തേക്ക് പൊന്നു  ഞങ്ങളെ നോക്കുന്നതും പഠിപ്പിക്കുന്നത് എല്ലാം പിന്നെ അവരായിരുന്നു. നിന്നെ മറക്കുക അല്ലാതെ നിന്നെ കുറിച്ച് പറയാൻ പോലും എനിക്ക് ഒരു അച്ഛൻ ഇല്ലായിരുന്നു.

ഞാൻ:ദൈവം ഒരു ഒന്ന് ഒന്നര പണിയ തന്നത്.
അവൾ :നിന്റെ ഭാര്യ ..?
ഞാൻ:ഒരു പാവം കുട്ടി ,അമ്മടെ നിർബന്ധമായിരുന്നു…പക്ഷെ ഒരു കാര്യത്തിൽ 'അമ്മ കരുണ കാട്ടി അവളുടെ പേരും ആതിര എന്നായിരുന്നു.
അവൾ :നീ ആകെ മാറി താടി ഒകെ വളർത്തി തടിച്ച് ഒരു ജിമ്മൻ ആയി (ചിരിക്കുന്നു)

ഞാൻ: കൂട്ടുകാർ എല്ലാം നീ എന്നെ തേച്ചു എന്ന് പറഞ്ഞു പക്ഷേ ഞാൻ … ആ പിന്നെ അവർ ഒകെ നിർബന്ധിച്ചപ്പോൾ ജിമ്മിൽ പോയി.പിന്നീട് ഒരു വാശി ആയിരുന്നു. ഒരു 18 കാരിയോട് കെഞ്ചി ചോദിച്ചപ്പോൾ   അവൾ എനിക്ക് ഒരു ഉമ്മ തന്നു..ആ മുഖത്ത് മറ്റാരും ഉമ്മ വെക്കരുത് എന്ന പ്രാന്തൻ ചിന്തയിൽ നിന്നും താടി വളർത്തി.കല്യാണത്തിന്റെ തലേന്ന് കസിൻസ് എല്ലാം കൂടി വെട്ടാൻ നോക്കിട്ടും ഞാൻ സമ്മദിച്ചിട്ടില്ല.

അവൾ:ശ്യാം ട്രെയിൻ സമയമായി..ഭാര്യ യെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ല.ഇനി കേൾക്കാൻ സമയവും ഇല്ല ഇന്ന് അവളാണ് നിന്റെ ആതിര നിലാവ് ആ നിലാവ് ൻ ചുംബിക്കാൻ നീ ഈ മുഖം  ഒരുക്കണം


യാത്രയിൽ എന്നെ അസ്വസ്ഥനാക്കിയത് അവസാന വാക്കുകളായിരുന്നു ഒരു മകൻ ഉണ്ട് എന്നത് കള്ളം ആണെന്ന് അവൾ എങ്ങനെ മനസ്സിലാക്കി. പിന്നീട് ഒരു പാട് ആലപ്പുഴ യാത്രകൾ നടത്തി വിട്ടിൽ ചെന്ന് വിർത്തിയിൽ താടി വടിച്ചു  പക്ഷെ അത് കാണിക്കാൻ ആ ആതിര നിലാവ് ഞാൻ കണ്ടില്ല .പകരം വീട്ടിൽ എന്നെയും കാത്ത് ഒരു തിരുവാതിര യുടെ സന്തോഷത്തിൽ എന്റെ ഭാര്യ എന്നെ കാത്തിരിപ്പുണ്ടായിരുന്നു


By
Sabith koppam


അഭിപ്രായങ്ങള്‍

  1. ആതിരനിലാവ് പോലെയുള്ള സുന്ദരമായ എഴുത്ത്..

    മറുപടിഇല്ലാതാക്കൂ
  2. അക്ഷരങ്ങൾ കൊണ്ട് നേടാനാവാത്തതൊന്നുമില്ല
    എഴുത്തിന്റെ ലോകത്ത് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2019, മാർച്ച് 25 9:20 PM

    നാന്നായിണ്ടെടാ ik ishttapettu ♥

    മറുപടിഇല്ലാതാക്കൂ
  4. Ninnil aliyan ulath ninnil vanm cherum...aa athira nilavinayi kathirikuka...all the best...ezhuth tudaruka...ith nanayitund...

    മറുപടിഇല്ലാതാക്കൂ
  5. എഴുത്തുകൾ ആ തൂലികയിൽ ഇനിയും വിരിയട്ടെ ... അറിയുന്ന ഒരു എഴുത്തു കാരനായി മാറട്ടെ ....സാബിത്തിനു ടീച്ചറുടെ എല്ലാ ആശംസകളും ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ