ഞാൻ

35 മത്തെത് എന്ത് എഴുതണം എന്ന് അറിയാതെ  ഇരിക്കാണ് കഥ എഴുതണോ, ഇലക്ഷൻ ഒക്കെ അല്ലെ…എന്തിനെയെങ്കിലും വിമർശിച്ച് എഴുതിയാലോ…അങ്ങനെ മനസ്സിലേക്ക് ഒരുപാട് ചിന്തകൾ ചേക്കേറി എങ്കിലും  ഒന്നും എഴുതാതെ ഞാൻ പുറത്തേക്ക് ഇറങ്ങി.
           ഒരുപാട് കാലം കൂടി ഒരു കൂട്ടുകാരനെ കണ്ടു. വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അവൻ പറഞ്ഞ ചോദിച്ച ചില കാര്യങ്ങളാണ് ഈ 35 മത്തെ ബ്ലോഗ്. എന്ത് കൊണ്ട്  എന്നെ കുറിച്ച് എഴുതികൂടാ എന്ന ചിന്ത വന്നത്
“സാബിത്തെ  ഇയ്യ്‌ ഇങ്ങനെ ഒന്നും അല്ലായിരുന്നവല്ലോ…ഇപ്പോ ബ്ലോഗ് എഴുത്തും കഥയും ഈ  പുതിയ ദുശീലങ്ങൾ ഒക്കെ  എപ്പോ തുടങ്ങി".
അവന് മറുപടി എങ്ങനെ കൊടുക്കണം എന്ന് അറിയില്ലായിരുന്നു. വീട്ടിൽ പോയി നന്നായി ആലോചിച്ചു. ഉപ്പ കുടുംബത്തിലെ മൂത്ത പുത്രൻ ആയത് കൊണ്ട് തന്നെ ഞാൻ ആയിരുന്നു ആ വീട്ടിലെ ആദ്യ പുത്രൻ.  ഈ പറഞ്ഞതിൽ ഒരു ചെറിയ തിരുത്ത് ഉണ്ട് മൂത്ത അമ്മയിടെ മക്കൾ ഉണ്ട് ട്ടോ.. പക്ഷെ അവർ ഒക്കെ അങ് അവരുടെ വീട്ടിൽ അല്ലേ.. വല്ലപ്പോഴും  വിരുന്ന് വന്നാൽ ഉജാല വണ്ടി ഉണ്ടാക്കിയും ഒളിച്ചു കളിക്കാനും ഒക്കെ  അവരും ഉണ്ടാകും.

അപ്പോൾ പറഞ്ഞു വന്നത് ഇതായിരുന്നു വീട്ടിൽ അത്യാവശ്യം എല്ലാവരുടെയും സ്നേഹവും ഇഷ്ടവും കിട്ടി വളർന്നു. അത് കൊണ്ട് വഷളായിട്ടൊന്നുമില്ല ട്ടോ. പിന്നീട് കളിക്കാനും കുസൃതി കൂടാനും എനിക്ക് കസിൻസ് മാത്രേ ഉണ്ടാർന്നൊള്ളു. ക്ലാസ്സിൽ കൂട്ടുകാർ പുസ്തകങ്ങൾ അനിയൻ കീറി അനിയത്തി കീറി കുത്തി വരിഞ്ഞു  എന്നൊക്കെ പറയുമ്പോൾ എനിക്ക് അങ്ങനെ കീറിയതോ കുത്തിവരഞ്ഞതോ ആയ  കഥകൾ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.

എന്റെ ബോർ അടികൾക്ക് ഞാൻ കണ്ടത്തിയിരുന്ന  ഒരു വലിയ  ആശ്വാസം ടി വി കാണൽ ആയിരുന്നു. പക്ഷേ അത് പിന്നീട്‌  ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറി. അതിന്റെ ഒരു ശിക്ഷ എന്നോളമാകാം ചിലപ്പോ  ഇപ്പോൾ ഈ  കണ്ണട പേറിയുള്ള ജീവിതം. ഇവൻ എന്റെ കൂടെ അഞ്ചാം ക്ലാസ്സിന്ന് കൂടിയതാണ്. ഇപ്പോ ഡിഗ്രി സെക്കന്റ് ഇയറും കഴിഞ്ഞു. ഇന്നും എന്റെ മുഖത്ത് പറ്റി പിടിച്ച് ഇരിക്കുന്നുണ്ട് .



അന്നത്തെ പ്രധാന പ്രശ്നം  ഞായറാഴ്ച കളിൽ ഉള്ള കേബിൾ cut ആയിരുന്നു.. പിന്നെ അത് വരുന്നത് വരെ ഞാൻ pcv ടെ ഓഫീസിലേക്ക്  വിളിച്ച് വെറുപ്പിച്ചു കൊണ്ടേ ഇരിക്കും.. അല്ല പിന്നെ ആകെയൊരു ഞായറാഴ്ചയാണ് നമുക്ക് കിട്ടുന്നത് അന്ന് അവർ ഇങ്ങനെ കാട്ടിയാലോ…ഏത് നേരവും ടീ വി ടെ മുമ്പിലാണെന്ന സ്ഥിരം ക്ലിഷേ dialougue ഒക്കെ വന്നെങ്കിലും ഞാൻ ചെവി കൊടുത്തില്ല.


ഞാൻ ഈ എഴുത്ത് കുത്തുകൾ ഒക്കെ  തുടങ്ങാൻ കാരണം എന്റെ ഉമ്മച്ചി തന്നെയാണ്. എല്ലാ പരീക്ഷകൾക്കും ശേഷം രക്ഷിതാക്കളെ വിളിച്ച് ഉപദേശിക്കുന്ന ടീച്ചർ മാരുടെ ഒരു ഏർപ്പാട് ഉണ്ടല്ലോ. എന്താ അതിന്റെ പേര്  ആ പരേന്റ്‌സ് മീറ്റിങ്. എന്റെ ഉമ്മച്ചി ഏറ്റവും കൂടുതൽ  കേട്ട പരാതി വൃത്തിയിൽ എഴുത്തില്ല  ഫുൾ അക്ഷരാതെറ്റാണ് എന്നൊക്കെ ആയിരുന്നു. എന്റെ മോശം കൈ എഴുത്ത് മാറ്റാൻ വേണ്ടി  ഉമ്മച്ചീടെ  പണി ആയിരുന്നു സ്കൂൾ പൂട്ടിയുള്ള രണ്ടു മാസം എന്നെ കൊണ്ട് വല്ലതും എഴുതിപ്പിക്കൽ. സ്കൂൾ പൂട്ടിലെ ഇനി എന്തിനാ എഴുതുന്നത്  എന്നൊക്കെ പറഞ്ഞ് വഴക്കിട്ടിരുന്നു. അന്ന് ഉമ്മനോടുള്ള ദേഷ്യത്തിന് ഉമ്മ തന്നത് എഴുതാതെ  എനിക്ക് ഇഷ്ട്ടമുള്ളത് എഴുതാൻ തുടങ്ങി. എനിക്ക് ചുറ്റും നടക്കുന്നതും കൂട്ടുകാരെ കുറിച്ച് ഒക്കെ. പക്ഷെ അതെല്ലാം സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പേ  സ്രാജ് ആക്കക് തൂക്കി വിൽക്കും.


ഞാൻ എഴുതിട്ട് ആദ്യമായി എന്നോട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞത് 10 ആം ക്ലാസിൽ മലയാളം പഠിപ്പിച്ച വത്സല മിസ്സായിരുന്നു. ഒരു അസൈന്മെന്റ്  എഴുതാൻ പറഞ്ഞു നാടിനെ കുറിച്ച്. ഞാൻ എഴുതി അതിന് ഒരു പേരും ഇട്ടു “കനക ദൂസരമായ ആരാമം.” ഒരുപാട് സൂക്ഷിച്ച് വച്ചെങ്കിലും പിന്നീട് അത് നഷ്ട്ടപ്പെട്ടു. അഭിനന്ദനം ഒക്കെ കിട്ടിയെങ്കിലും അക്ഷരത്തെറ്റുകൾ ആയിരുന്നു അതിൽ  മുഴുവൻ. ഇപ്പോഴും അതിന് യാതൊരു  മാറ്റവും വന്നിട്ടില്ല. എഴുതുന്ന കഥകൾ ഒക്കെ ആദ്യം സെന്തിലും പിന്നെ നൗഫലും എഡിറ്റ് ചെയ്തിട്ടെ ബ്ലോഗിൽ എത്താറുള്ളൂ.

മറ്റുള്ളവർ പാടുമ്പോഴും ചിത്രം വരക്കുമ്പോഴും  ഞാൻ നോക്കി ഇരിക്കും  കാരണം എനിക്ക് കഴിയാത്ത രണ്ടു കാര്യങ്ങൾ ആയിരുന്നു അത്. പാട്ടു പാടുന്നവരോട്  വല്ലാത്ത ഒരു ഇഷ്ട്ടമായിരുന്നു  എനിക്ക്.
ഞാൻ എപ്പോഴും ദൈവത്തിനോട് പരിഭവം പറയുമായിരുന്നു. എല്ലാവർക്കും നീ എല്ലാം കൊടുത്തു. എനിക്ക് ഒന്നും തന്നില്ല എന്നൊക്കെ…”മോശം കൈ എഴുത്ത് ,പാതി കാഴ്ച്ച ഉള്ള കണ്ണ്  മറ്റുള്ളവർക്ക് ഒക്കെ  എല്ലാം കൊടുത്തപ്പോൾ നീ എനിക്ക് ഒന്നും  തന്നില്ല. എന്തിന് തലോലിക്കാനും  വഴക്കിടനും ഒരു അനിയനെയോ അനിയത്തിയെയോ… നീ തന്നില്ല”
എനിക്ക് ഒരു കഴിവും ഇല്ല എന്ന എന്റെ ചിന്തക്ക്  ദൈവം തന്ന ഏറ്റവും വലിയ മറുപടി ആയിരുന്നു  ഞാൻ ഇപ്പോ ചെയ്തു കൊണ്ടിരിക്കുന്ന എഴുത്തുകളും മറ്റും. ഓപ്പറേഷൻ കഴിഞ്ഞുള്ള വിശ്രമ വേളയിൽ ആയിരുന്നു  ആദ്യമായി കഥകൾ എഴുതി തുടങ്ങിയത്. പിന്നെ അത് ഒരു ശീലമായി… കോളേജിൽ പഠിത്തം തുടങ്ങിയതിൽ പിന്നെ യാണ് ബ്ലോഗ് എഴുത്ത് തുടങ്ങിയത്.
ഞാൻ കണ്ണാടിയിൽ നോക്കി നിൽക്കും എന്നിട്ട് എന്നോട് തന്നെ പറയും” ദൈവത്തിനെ പരിഭവങ്ങൾ പറഞ്ഞ് വല്ലാണ്ട് വെറുപ്പിക്കേണ്ടയിരുന്നു എന്ന്. ഉമ്മയോ ഉപ്പയോ ചിലപ്പോൾ ചെറുപ്പത്തിൽ നന്നായി എഴുതുന്ന വരായിരിക്കണം. അതും ഞാൻ അവരോട് ചോദിച്ചിട്ടില്ല വായിക്കുന്നവർക്ക് ചിലപ്പോൾ എന്തേലും ഒക്കെ തോന്നി കാണും പക്ഷേ സത്യം അതാണ്… മകൻ എന്തൊക്കയോ.. കുത്തി കുറിക്കും എന്ന് അവർക്കറിയാം. പക്ഷേ എന്റെ കഥകൾ അവർ വായിച്ചിട്ടില്ല. പക്ഷേ അവർക്കറിയാം എല്ലാം




ഇടക്ക് എപ്പോഴോ മൗനിയായ ഒരു കാലം ഉണ്ടായിരുന്നു പിന്നിട് അത് മറഞ്ഞു ഇന്ന് ഞാൻ  ധാരാളമായി സംസാരിക്കുന്നു ചിലത് ഒക്കെ എഴുതി അറിയിക്കുന്നു…. സമയം ഒട്ടും വൈകിട്ടില്ല …ഇനിയും മുന്നോട്ട്  പോണം…….

By
Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ