അതിർത്തിയിൽ നിന്നും ഒരു ഡയറി

ഈ ആൾകൂട്ടം, ഈ ജനാവലി മുഴുവൻ അവനെ കാണാൻ വേണ്ടിയാണ്. ഇവരുടെ കണ്ണുകളിൽ കാണുന്ന ഈ കണ്ണുനീർ അവൻ അവർക്ക് ഒരു നാട്ടുകാരനിൽ കവിഞ്ഞ് അവർക്ക് എല്ലാം എല്ലാം ആയിരുന്നു എന്നതാണ്.

സിനിമ കാണുന്നതിനിടെ വെറുതെ  വാർത്ത വെച്ചു നോക്കിയതാ അപ്പോഴാണ് കാര്യങ്ങൾ  അറിയുന്നത്. കൂട്ടത്തിൽ ഒരു മലയാളി കൂടി ഉണ്ടന്നു അറിഞ്ഞതു Whatsapp ൽ വന്ന തുരു തുരാ മെസ്സേജ് കളാണ്. ഭീകരാക്രമണത്തിൽ മരണപ്പെട്ട ജവാന്മാരുടെ കൂട്ടത്തിൽ മരിച്ച മലയാളി എന്റെ സുഹൃത്ത് ആയിരുന്നുവെന്ന്.

നിന്ന നിൽപ്പിൽ കൂട്ടുകാരന്റെ വീട്ടിലേക്ക് ഓടി.. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും  പൗരപ്രമുഖരും രാഷ്ട്രീയ കാരും അവരെ സമാധനിപ്പിക്കുന്നുണ്ടായിരുന്നു. വീടിന്റെ അകത്ത് പതിഞ്ഞ സ്വരത്തിൽ തേങ്ങി കരയുന്ന അവന്റെ പെണ്ണിനെ കണ്ടു. കല്യാണം കഴിഞ്ഞ് ആകെ ഒരു മാസമേ നാട്ടിൽ നിന്നിട്ടൊള്ളു അവൻ. പെട്ടന്ന് തിരിച്ചു പോവേണ്ടി വന്നു.

എല്ലാ ചനലുകളുടെയും ബ്രേക്കിംഗ് ന്യൂസ് അവനായിരുന്നു. എല്ലാ നടപടികളും കഴിഞ്ഞ് മൃതദേഹം നാട്ടിലേക് അയച്ചു. അവനെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത നീറ്റൽ ആയിരുന്നു ഉള്ളിൽ. അവൻ അവധിക്ക് വരുമ്പോൾ കൊണ്ട് വരുന്ന കുപ്പിയും പൊട്ടിച്ച് ആഘോഷിച്ചിരുന്ന അവനോടൊത്തുള്ള നല്ല നിമിഷങ്ങൾ മനസ്സിലേക്ക് ഓടി വന്നു.
ചെറുപ്പം മുതലെ പട്ടാളത്തിൽ പോവണം എന്നായിരുന്നു അവന്റെ ആഗ്രഹം. അവൻ എപ്പോഴും പറയും  രാജ്യത്തിന് വേണ്ടി വെടിയേറ്റ് മരിക്കണം രാജ്യത്തിന് വേണ്ടി മരിക്കുന്നതിലും നല്ല മരണം വേറെ ഉണ്ടോ.. കോടി ജനങ്ങളുടെ പ്രാർത്ഥന എന്നും എന്റെ കൂടെ ഉണ്ടാകില്ലേ എന്നൊക്കെ. ഒടുക്കം അവന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. അവനു ഞങ്ങളെ എല്ലാവരെയും വലിയ കാര്യമായിരുന്നു. കൂട്ടുകാർ കൂടുന്നിടത്ത്  മതത്തെ പറ്റിയോ ജാതിയെ പറ്റിയോ പറയുന്നത് അവന്  ഇഷ്ട്ടമല്ലായിരുന്നു. ജാതിയെ പറ്റി പറഞ്ഞാൽ അവൻ പറയാറു” ഇത് എല്ലാം നമ്മൾ ഉണ്ടാക്കുന്നത് അല്ലേ ഏതേലും കുട്ടി ജനിക്കുമ്പോൾ താൻ ഇന്ന മതം ആണെന്ന് പറഞ്ഞാണോ ജനിക്കുന്നത്. അല്ല എല്ലാവരും മനുഷ്യനായിട്ടാണ് ജനിക്കുന്നത്. ഏതോ ഒരു പ്രഭാഷകൻ പറഞ്ഞ പോലെ റേഷൻ കാർഡിൽ അച്ഛന്റെ പേര് ഗോവിന്ദൻ നായർ എന്നായത് കൊണ്ട് നീ അനീഷ് ആർ നായർ ആയി… ആത്ര തന്നെ.”

അവൻ എപ്പോഴും പറയും മതങ്ങൾ ആണ് മനുഷ്യനെ ചേരി തിരിപ്പിച്ചത്‌ എന്ന്. പൂമുഖത്തെ AKG യുടെ ഫോട്ടോ  കണ്ടപ്പോഴാണ്  ഓനിലെ നേതാവിനെ ഓർമ്മ  വന്നത്. ഒരു ചുവന്ന കൊടിയും പിടിച്ച് കോളേജ്  വരാന്തകളിലും മറ്റും വിദ്യാർത്ഥികൾക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു നടന്നിരുന്ന ഒരു പഴയ കറ തീർന്ന സഖാവ്. അവന്റെ മൃതദേഹം സംസ്‌കരിച്ചു തിരിച്ചു വരുമ്പോൾ ഒരു പട്ടാളക്കാരൻ അവന്റെ ഡയറി തന്നു. ഞാൻ അത് മീനുട്ടിക്ക് കൊണ്ടു കൊടുത്തു. പക്ഷേ അവൾ അത് വാങ്ങീലാ.

ഞാൻ അത് അവന്റെ ഓർമ്മക്കായി കയ്യിൽ വെച്ചു. വീട്ടിൽ ചെന്ന് ഞാൻ അത് മറിച്ചു നോക്കി. മുമ്പും അവന്റെ ഡയറി അനുവാദം ഇല്ലാതെ വായിക്കാൻ അവൻ എന്നെ മാത്രേ സമ്മതിച്ചിരുന്നുള്ളൂ.

ആദ്യ പേജിൽ ഞങ്ങൾ പണ്ട് ടൂർണമെന്റിന് കപ്പ്‌  അടിച്ചപ്പോൾ എടുത്ത ഫോട്ടോ അതിൽ ഒട്ടിച്ചു വെച്ചിരുന്നു. അതിന്റെ ചുവട്ടിൽ അവൻ ഇങ്ങനെ കുറിച്ചിരുന്നു. 
        “കാൽപന്തിന്റെ മധുരമുളള ഓർമ്മകൾക്ക് മുന്നിൽ”
പിന്നെ അടുത്ത page ൽ എന്റെ ഫോട്ടോ ആയിരുന്നു. എന്റെ വിവാഹ ഫോട്ടോ. ആ സമയത്ത്‌ അവൻ നാട്ടിൽ ഉണ്ടായിരുന്നില്ല. പിന്നെ നാട്ടിൽ വന്നപ്പോൾ എന്നോട് ചോദിച്ചു വാങ്ങിയതാണ് ആ ഫോട്ടോ. അടുത്ത പേജ് കളിൽ അവൻ അവന്റെ നാൾ വഴികൾ കുറിച്ചിട്ടിരുന്നു.
                        1
“ഇന്ന് ഞാൻ നാട്ടിൽ പോയി വന്നേ ഒള്ളു. ഈ ലീവിന് നാട്ടിൽ ചെന്നപ്പോൾ അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു. അങ്ങനെ ഞാൻ ഒരു പെൺകുട്ടിയെ പോയി കണ്ടു മീനാക്ഷി. അങ്ങനെ മീനുട്ടിയുമായി വിവാഹം ഉറപ്പിച്ചു. അടുത്ത ലീവിൽ വരുമ്പോൾ കല്യാണം. അതിർത്തിയിൽ പ്രശ്‌നം ഒന്നും ഇതുവരെ ഇല്ലാ.”

ഞാൻ അടുത്ത പേജ് മറിച്ചു
                        2
“ഇന്ന് നാട്ടിൽ വന്നു അടുത്ത ആഴ്ച്ചയാണ് കല്യാണം. മീനുട്ടിയെ വളയിടുന്നതിന്റെ അന്ന് കണ്ടതാണ്. അന്ന് നേരാവണ്ണം സംസാരിക്കാൻ പോലും പറ്റിയില്ല. ആൾടെ ഇഷ്ടങ്ങളെ കുറിച്ചോ സ്വപ്നങ്ങളെ കുറിച്ചോ ഒന്നും നാളെ ഒരു മൊബൈൽ വാങ്ങി കൊണ്ട് കൊടുക്കണം.”
അവൻ  അവന്റെ മീനുട്ടിയെ കുറിച്ച് എഴുതിയതായിരുന്നു  പിന്നീട് അങ്ങോട്ടുള്ള പേജ് കളിൽ.. ഏറ്റവും അവസാനത്തെ പേജ് ഒരു കത്ത് ഉണ്ടായിരുന്നു അവൻ പൊട്ടിച്ചു വായിച്ച കത്ത്. പിറ്റേ ദിവസം ഞാൻ ആ ഡയറി മീനുട്ടിക്ക് തിരിച്ചു കൊണ്ട് കൊടുത്തു
 “ നീയാണ് ഇത് സൂക്ഷിക്കേണ്ടത് കാരണം ഇതിൽ മൊത്തം നീയാണ് നീയും ഒത്തുള്ള അവന്റെ ജീവിത സ്വപ്നങ്ങൾ ആണ് “.

അവൾ ആ ഡയറി തുറന്ന് അതിലെ അവസാന പേജ് ലെ അവൾ എഴുതിയ കത്ത് തുറന്ന് ഒന്ന് വായിച്ചു..
“ഏട്ടൻ സുഖം ആണെന്ന് കരുതുന്നു. കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഏട്ടൻ അങ്ങോട്ട് പോയി. ഒരുമിച്ച് ഒരു സിനിമക്കോ ഒരു ദൂരെ യാത്ര പോലും നമ്മൾ പോയിട്ടില്ല. ഒരുമിച്ചു പോകാൻ കൊതിച്ച സ്ഥലമാണ് കശ്മീർ. അവിടെ ഏട്ടൻ ഒറ്റക്ക് അല്ലേ. മനോഹരമായ കശ്മീരിലെ ഒരു  പിടി മണ്ണ് എനിക്ക് കൊണ്ട് തരുമോ. ആ മണ്ണിന്റെ വില പട്ടാളക്കാരൻ അറിയും പോലെ മറ്റാർക്ക് അറിയും. ഏട്ടന്റെ മറുപടി ക്ക് വേണ്ടി മീനുട്ടി ഇവിടെ കാത്തിരിക്കുന്നു. ഏട്ടൻ  പോവാൻ നേരം തന്ന ചുംബനത്തിന്റെ ചൂടിൽ ഇന്നും.

സ്വന്തം മീനുട്ടി.
അവസാന പേജ് ൽ അവൻ ഇങ്ങനെ കുറിച്ചിരുന്നു “മീനുട്ടിക്ക് വേണ്ടി ഒരു ഭീകരനും പാക് പട്ടാളക്കാരനും വിട്ട് കൊടുക്കാതെ ഞാൻ ഈ മണ്ണിന് കാവൽ നിൽക്കും അവൾക്ക് വേണ്ടി അവിടുത്തെ ഒരു പിടി മണ്ണ് എന്റെ പെട്ടിക്ക് അകത്തിരിപ്പുണ്ട്”.
ഇന്നും ആ  പടിപ്പുര വാതിൽ  കടന്ന് ചെന്നാൽ അവന്റെ ഫോട്ടോക്ക് അരികിൽ കാണാം ഒരുപാട് ജവാന്മാരുടെ  കാലടി വീണ കശ്മീരിലെ മണ്ണ്‌.
By
Sabith koppam

അഭിപ്രായങ്ങള്‍

  1. Heart touching one....Nice...ഇനിയും എഴുതുക ..

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. വായനക്കാരെ കരയിപ്പിച്ചത് അല്ല മറിച്ച് ഇവരുടെ യൊക്കെ ജീവിതം കാണിച്ചു തന്നതാണ്

      ഇല്ലാതാക്കൂ
    2. The way u conveyed their life was heart touching and it was super....

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ