മുമ്പ് എപ്പോഴോ ഞാൻ തന്നെ പറഞ്ഞ ഒരു വരി “ മങ്ങിയ കാഴ്ചകൾക്ക് നല്ല ഒരു കൂട്ടായിരുന്നു നീ…”.മഴ നനഞ്ഞ് വെള്ളം കാരണം കാണാൻ പറ്റാത്ത രീതിയിലായ എന്റെ കണ്ണടയെ നോക്കി പറഞ്ഞ വാക്കുകൾ ആയിരുന്നു അത്.
കണ്ണട, സ്ഥിരം ക്ളീഷേ സ്റ്റോറിയുണ്ട് മൂപ്പർക്ക് ക്ളീഷേ ആണേലും അത് പറയാതെ പോവാതിരിക്കാനും പറ്റില്ല.ഏതൊരു ക്ലാസ്സിലും ഒരു കണ്ണട വെച്ചവൻ ഉണ്ടാകും ഇനി അവൻ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്നവൻ കൂടിയാണെങ്കിൽ പറയും വേണ്ട മാമൂൽ അനുസരിച്ച് വൈകാതെ അവൻ ഒരു പേര് വീഴും പഠിപ്പി ന്ന് .എന്നെ നോക്കിട്ട് കാര്യമില്ല.അതിന് ഞാൻ ഒരു ഉദാഹരണം കൂടി പറഞ്ഞു തരാം.
ഒരിക്കൽ.സ്കൂളിൽ പുതുതായി വന്ന ഒരു ടീച്ചർ ഒരാഴ്ച ആയിട്ടെ ഒള്ളു ക്ലാസ് എടുക്കാൻ തുടങ്ങീട്ട്. ഒരു ദിവസം ടീച്ചർ ചോദ്യം ചോദിച്ചു. പരമ്പരാഗതമായ ഒരു ആചാരം എന്നോളം എല്ലാവരെയും പോലെ ടീച്ചറും backbench ഇൽ നിന്നും ചോദിച്ചു തുടങ്ങി.back benchers എന്ന് ഓമന പേരിട്ട് വിളിക്കുന്ന കലാം സർ പറഞ്ഞ ആ വിഭാഗം ഓരോരുത്തരായി എണീക്കാൻ തുടങ്ങി. ഒടുക്കം എന്റെ ഊഴമായിരുന്നു കണ്ടിട്ട് കണ്ണട ഒകെ വെച്ച് ഒരു ബുജ്ജി ലുക്ക് ഒക്കെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞു ശെരിക്കുള്ള ഉത്തരം ദാ ഇവൻ പറയും ന്ന്.എന്നാൽ ടീച്ചറുടെ അമിത പ്രതീക്ഷകളെ ഒകെ അസ്ഥാനത്ത് ആക്കിയായിരുന്നു എന്റെ മറുപടി
“എനിക്ക് അറിയില്ല മിസ്സ്”
അനന്ദഭദ്രം സിനിമയിൽ മനോജ് കെ ജയൻ നോക്കുന്ന പോലെ ഒരു നോട്ടമായിരുന്നു ടീച്ചർ എന്നെ
“ നിന്റെ കണ്ണടയും വേഷവും ഒക്കെ കണ്ടപ്പോൾ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ ആണെന്ന് കരുതി.ഈ മുന്നിലെ ബെഞ്ചിൽ തന്നെ വന്നിരുന്ന് ഇങ്ങനെ പറയാൻ നിനക്ക് shame on you”
ആ ബെസ്റ്റ്! കണ്ണട വെച്ചിരിക്കുന്നത് കാഴ്ച്ച കുറവ് മൂലം ആണെന്നും അല്ലാണ്ട് പഠിപ്പ് ആയത് കൊണ്ട് അല്ലെന്നും ഒകെ പറയണം എന്ന് തോന്നി ഒന്നും മിണ്ടിയില്ല. Back bench സ്ഥലം ഇല്ലാത്തത് ന്റെ പേരിൽ മുമ്പിലെ ബെഞ്ചിൽ ഒരു അഭയാർത്ഥി ആയതിന്റെ ഒരു വല്ലാത്ത ജാതി അനുഭവം ആയിരുന്നു അത് .
അപ്പോ സാമാന്യം നല്ല ചീത്തപ്പേര് ഉണ്ട് ഈ കണ്ണട മുതലിന്. എന്ത് ഒക്കെ പറഞ്ഞാലും ഇന്ന് ഈ ലോകം സുന്ദരമായി കാണിക്കുന്നതും എന്നെ കൈ പിടിച്ചു നടത്തുന്നതും ഈ കണ്ണട തന്നെയാണ്
ഒരുപാട്‌പെങ്ങളുട്ടി യോൾ ഉള്ളത് കൊണ്ടും ചുമ്മാ പറഞ്ഞതാണ്.അടുക്കള ജോലികളിൽ സഹായിക്കാൻ .പെണ്മക്കൾ ഇല്ലാത്ത ഉമ്മാനെ സഹായിക്കാൻ അടുക്കളയിൽ കേറാത്ത ഞാൻ വല്ലപ്പോഴും ആ വഴി ചെന്നാൽ എന്തേലും എടുക്കാൻ പറഞ്ഞാൽ അത് എനിക്ക് കിട്ടിലേൽ ഉമ്മാടെ സ്ഥിരം ഡയലോഗ് ആണ്
“ നാല് കണ്ണുണ്ട് മുഖത്ത് എന്നാലും കണ്ണ് കാണൂലാന്ന് “
ഒന്നുല്ല സ്നേഹം കൊണ്ടാണ്. കണ്ണട വെറുതെ വെച്ച് നടക്കുന്നവരുടെ ഒകെ തലക്കിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നും എന്താന്ന് അല്ലെ.. വേറെ മാർഗം ഇല്ലാത്തത് കൊണ്ട് വെച്ച് നടക്കുകയാണ് നിങ്ങൾക്ക് ദൈവം നല്ല സുന്ദരമായ കാഴ്ച്ച തന്നിട്ടും…..
എങ്ങോട്ടേലും പോയാൽ ഈ സാധനം നോക്കി നടക്കാനെ നേരം ഉണ്ടാകു.തിക്കിലും തിരക്കിലും പെട്ടാൽ ആദ്യം ഇത് ഊരി വെക്കണം ഇല്ലേൽ ഇത് പൊട്ടുമോ ന്ന് പേടിച്ച് നടക്കേണ്ടിവരും.ഒരിക്കൽ പി.ട്ടി സാർ ബെല്ലടിച്ചിട്ടും ക്ലാസ്സിൽ കയറാത്തത് കണ്ട് ഞങ്ങൾക്ക് നേരെ ഒരു ചൂരൽ പ്രയോഗം നടത്തി അന്ന് ഒന്ന് തിരക്കിൽ പെട്ടതാണ് പിന്നെ കണ്ണട നിലത്ത് ന്ന് കിട്ടിയതിന്റെ അവസ്ഥ ഏതാണ്ട് ഒക്കെ പറയാതിരിക്കവും നല്ലത്. വീട്ടി ചെന്നിട്ട് പി. ട്ടി. സാർ ഓടിച്ചിട്ട് അടിച്ചു അപ്പോ ഉന്തിലും തള്ളിലും പെട്ടു എന്നൊക്കെ പറഞ്ഞാൽ ആവർ തള്ളന്നെ പറയൂ…
പിന്നെ റെയിൽവേ ഗേറ്റ് തുറന്ന പോലെ ആദ്യം നന്നായി ചീത്തപറയും,പിന്നെ കുറച്ചു ദാരിദ്ര്യം പറച്ചിൽ ശേഷം ഉപദേശം എല്ലാത്തിനും ഒടുവിൽ കണ്ണട സൂക്ഷിക്കാൻ പഠിക്കാൻ ആണെന്നും പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് വാങ്ങി തരം ഒരു ഓർമ ക്ക് ഇത് ഇല്ലാതെ ഒന്ന് നടക്ക് രണ്ട് ദിവസം.എന്താല്ലേ…
മഴയത്ത് മഴയെ പ്രണയിച്ച് ബൈക്കിൽ പോകുമ്പോൾ സുഹൃത്ത് നോട് തമാശക്ക് പറയാർ ഉണ്ട്.. “ഒരു വൈഫർ കൂടെ ഫിറ്റ് ചെയ്യാമായിരുന്നു ഗ്ലാസ്സിൻ”ലേശം ചളി ആയിലെ ന്റെ തമാശ ആസ്വാദന നിലവാരം ഈ ലെവൽ ആണ് കാര്യകണ്ട
എപ്പോഴോ ബോർഡിൽ എഴുതുന്ന അക്ഷരങ്ങളെ എന്റെ കണ്ണുകൾ മറന്നു തുടങ്ങിയപ്പോൾ അവൻ അവളെ ഓർക്കാൻ ഒരു കണ്ണട വേണമായിരുന്നു.ചില സൗഹൃദങ്ങൾ അങ്ങനെ ആണല്ലോ…ചില പ്രണയങ്ങളെ ഒന്നിപ്പിക്കുന്നത് അവരുടെ ഇടപെടലുകൾ ആണല്ലോ.എന്റെ കണ്ണുകൾ അവനിലൂടെ ഈ ലോകം കണ്ടു.എല്ല യാത്രകളിലും അവൻ എന്റെ കണ്ണുകൾക്ക് ഒരു കൂട്ടായിരുന്നു.. അവളെ ഞാൻ കണ്ടതും അവനിലൂടെ ആയിരുന്നു.
അവന്റെ വേർപാടുകൾ എന്നിൽ നൊമ്പരം ആണ് ഉണ്ടാക്കാർ എന്ന് എന്റെ കണ്ണുകൾ പറയാതെ പറഞ്ഞു. മറന്നു പോയി എന്ന നിസ്സാരകരണത്തിന്റെ പേരിൽ പള്ളിയിലും കളിസ്ഥലത്തും ക്ലാസ് റൂമുകളിലും കടൽ തീരങ്ങളിലും അവനെ ഉപേക്ഷിച്ചു പൊന്നു.
കാണ്മാനില്ല എന്ന പത്രപരസ്യങ്ങൾക്ക് അപ്പുറത്ത് വീണ്ടും വീണ്ടും അവൻ എന്നെ തേടി വന്നു കൊണ്ടേയിരുന്നു..നിസ്സാര കാര്യങ്ങൾക്ക് വഴക്കിട്ട് അതിന്റെ പേരിൽ ആഴ്ചകളോളം മിണ്ടാതെ നടക്കുന്ന മനുഷ്യരെ കാണുമ്പോൾ എത്ര ഉപേക്ഷിച്ചലും എന്നെ വിട്ട് പോകാത്ത എന്റെ ഒരേ ഒരു സുഹൃത്ത് എന്റെ ഏതാർത്ത കാഴ്ച്ചയെ എന്റെ കണ്ണട യെ ഞാൻ ഓർത്ത് പോകും
സാബിത്ത് കൊപ്പം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ