പെയ്തൊഴിഞ്ഞ മഴയിൽ



അന്ന് പെയ്ത മഴയിൽ കിഴക്ക് നിന്നും വിശീയ കാറ്റിന് അവളുടെ ഉറക്കത്തെ തച്ചു കെടുത്താൻ പാകത്തിൽ ശക്തി ഉണ്ടായിരുന്നു. പാതി ഉറങ്ങി ക്ഷീണിച്ച അവൾ ജനാലയിലൂടെ  പുറത്തേക്ക് നോക്കി. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. പെടുന്നനെ പെയ്ത മഴയിൽ മണ്ണിന്റെ മണം അവൾ അറിഞ്ഞു. ദൂരെ പടിഞ്ഞാർ  ഭാഗത്തുള്ള സെമിത്തേരിയിലേക്ക് അവൾ നോക്കി. തന്റെ ഭർത്താവിനെ  ഇന്ന് അടക്കിയ കല്ലറയെ അവൾ ഓർക്കുന്നു.. ഒന്നിച്ചു മഴ നനയാൻ കൊതിച്ചവരാണ്, ഇന്ന് അവൻ ഒറ്റക്ക് മഴ നനയുന്നുണ്ടാകും എന്ന് അവൾ മനസ്സിൽ പറയുന്നുണ്ടായിരുന്നു.

പെട്ടന്ന് ആണ് ആരോ പുറകിൽ നിന്ന് അവളെ വിളിച്ചത്  റാഹേലെ…. അവൾ തിരിഞ്ഞു നോക്കി  ആരെയും കാണുന്നില്ല,  വീണ്ടും അവൾ ആ ശബ്ദം കേട്ടു “നിന്റെ അരികിൽ നിന്നും യാത്ര യായിട്ട് 5 മണിക്കൂർ ആയിട്ട് ഇല്ലാ അപ്പോഴേക്കും നീ  എന്നെ മറന്നോ.. അവൾ ഇച്ഛായന്ന് പതുക്കെ പറഞ്ഞു.


നിന്റെ ഇച്ഛായൻ നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ആണ് വന്നത്.നീ ഓർക്കുന്നുണ്ടോ നമ്മൾ ആദ്യം കണ്ടു മുട്ടിയത്. അങ്ങനെ പെട്ടന്ന് നീ അത് മറക്കില്ലല്ലോലെ. എന്റെ അക്ഷരങ്ങളെ പ്രണയിച്ചിരുന്ന സ്ഥിരം എനിക്ക് കത്തുകൾ അയച്ചിരുന്ന ഒരു കുട്ടി എന്നെ കാണണം എന്ന് പറഞ്ഞപ്പോൾ അന്ന് ആ വാഗമര ചുവട്ടിൽ നിന്നെ കാത്ത്‌ നിന്നത് ഞാൻ ഇന്നും ഓർക്കുന്നു .
എന്റെ വലിയ ഒരു കുറവ് മനസ്സിലാക്കിയിട്ടും  നീ എന്നെ സ്നേഹിച്ചു. അപ്പോഴാണ് ഞാൻ എനിക്ക് മുമ്പ് ഇഷ്ട്ടം തോന്നിയ ഒരു കുട്ടിയെ കുറിച്ച് ഓർത്തത്. നീ ഈ കുറവ് ഒരു പോരായ്മയായി കണ്ടില്ല  എന്നാൽ അവൾ അതിന്റെ പേരിൽ ഇഷ്ട്ടം നിരസിക്കുക മാത്രം അല്ല  അത് പറഞ്ഞ് കളിയാക്കുക പോലും ചെയ്തു. എന്നാൽ നീ എന്റെ അക്ഷരങ്ങളെ യായിരുന്നു പ്രണയിച്ചിരുന്നത്..


ഇനി നിങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല പക്ഷേ നിനക്കും കുട്ടികൾക്കും ജീവിക്കാനുള്ളത് പ്രമാണമായി വീടിന്റെ അലമറകളിൽ എവിടെയോ… ഇരിക്കുന്നുണ്ട്.. നീ മോനുമായി വരണം അവിടെ ആ കല്ലറയിൽ  പൂക്കൾ വെക്കണം  എന്റെ ആഗ്രഹം പോലെ അവനെ നീ നല്ല ഒരു വക്കീൽ ആക്കണം. ദൈവത്തിനെ കാണുമ്പോഴെല്ലാം ഞാൻ പറഞ്ഞോണ്ട് നിന്നെയും മക്കളെയും പൊന്നു പോലെ നോക്കാൻ. അങ്ങേര് നോക്കാം എന്ന് ഏറ്റത് കൊണ്ടല്ലേ നിങ്ങളെ പിരിഞ്ഞ് ഞാൻ ഇങ് പോന്നത്.

കല്യാണം കഴിഞ്ഞ് ഇത്ര നാളായിട്ടും ഒരു ടൂർ പോലും കൊണ്ട് പോയില്ല എന്ന നിന്റെ പരിഭവങ്ങൾ, നമുക്ക്  പോകാൻ ഉള്ള ടിക്കറ്റുകൾ ആ ഷെൽഫിൽ ഇരിക്കുന്നത്  കാണുമ്പോൾ. പക്ഷേ ദൈവം എന്നെ മറ്റൊരിടത്തേക്ക് വിളിച്ചു. ദൈവം വിളിച്ചാൽ പോവാതിരിക്കാൻ പറ്റുമോ. ഇല്ല കാരണം അനാഥാലയത്തിലെ പുണ്യാളന്റെ രൂപത്തിന്റെ മുമ്പിൽ  മുട്ടി ഞാൻ പ്രാർത്ഥിച്ചു  എനിക്ക് അച്ഛനും അമ്മയും വേണമെന്ന്, അന്നേരം മർക്കോസും അന്നാമയും എന്റെ അപ്പച്ചനും അമ്മച്ചിയും ആയി… കഥ രചന മത്സരത്തിൽ first കിട്ടാൻ പ്രാർത്ഥിച്ചു അതും കിട്ടി. പിന്നെ പ്രാർത്ഥിച്ചില്ല ചോദിച്ചു  ഈ എന്നെ എന്റെ റാഹേലിനു  ഇഷ്ട്ടമാകുമോ..  കർത്താവെന്ന്. മൂപ്പര് കൂരിശെ കിടന്ന് ഒന്നും പറഞ്ഞില്ല. പിന്നീട് അങ്ങേര് എനിക്ക് നിന്നെ തന്നു. ഒരു ആണ്കുട്ടി മതീന്ന് നീ പറഞ്ഞപ്പോൾ റാഹേലിന്റെ ഇഷ്ട്ടം പോലെ ഒരു കുട്ടി അവണേന്ന് പ്രാർത്ഥിച്ചു. അന്നേരം റെജി മോനെ കർത്താവ് തന്നു, പിന്നെ മൂപ്പര് വിളിച്ചാൽ പോവാതിരിക്കാൻ പറ്റുമോ…

റെജി വളർന്ന് വലുതായി അവന്റെ മക്കളെ ഒക്കെ നോക്കി പല്ല് പോയി വടി കുത്തി ഒക്കെ നടന്ന് മൂത്ത് നരച്ചതിന് ശേഷം നീ വാ. ഇവിടെ ദൈവത്തിന് വയസ്സായി  വരെയാണ് കൂടുതൽ ഇഷ്ട്ടം. ഞാനും ഇവിടെ കാത്തിരിക്കാം.

റാഹേലെ നീ ഇപ്പൊ എന്താ ചിന്തിക്കുന്നെ  നീ നിന്റെ ഭർത്താവിന്റെ സംസാരം കെട്ടിട്ടാണോ. ഊമയായ നിന്റെ ഭർത്താവിന്റെ സ്വാരം ആദ്യമായി കെട്ടുവല്ലേ…ഞാൻ മരിച്ചത് കൊണ്ടല്ലേ നിനക്ക് എന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞത്.  അതോണ്ട് എന്നെ ഓർത്ത് നീ ദുഃഖിക്കരുത് .ദൈവം എന്നോട് അവസാന ആഗ്രഹം ചോദിച്ചപ്പോൾ. നിന്നോട് ഒന്ന് സംസാരിക്കണം എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു.

അതാ ഈ മഴ തുള്ളികളെ ഗർഭം ധരിച്ച മേഘങ്ങളിൽ  ഞാൻ അഭയം തേടിയത്. ഭൂമിയിൽ മഴയായി പെയ്തിറങ്ങി മണ്ണിന്റെ മണം നുകർന്ന് നിന്നോട് സംസാരിക്കാൻ.

ഞാൻ പോവാണ് റാഹേലെ.. ഈ മഴ തോർന്നാൽ   നിന്റെ ഭർത്താവ്  അവൾ പറഞ്ഞപോലെ ഊമയാകും .പെട്ടന്ന് ഒരു ഇടി പൊട്ടി  ഞെട്ടി ഉണർന്ന റാഹേൽ കണ്ടത്  തന്റെ അരികിൽ മരിച്ചു കിടക്കുന്ന  തന്റെ ഭർത്താവിനെ ആയിരുന്നു.


By
Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ