അച്ഛന്റെ കൈ പിടിച്ച്




അച്ഛൻ ഇന്ന് പതിവിലും നേരത്തെ വീട്ടിൽ വന്നിട്ടുണ്ട്. വന്നപാടെ പുറകിലോട്ട് കൈ കെട്ടി മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്. അമ്മ ഉമ്മറപടിയിൽ ഇരുന്ന് പറയുന്നത്  എനിക്ക് മുറിയിലേക്ക് കേൾക്കാമായിരുന്നു.
“അവൻ കൊച്ചുകുട്ടി ഒന്നും അല്ലലോ.. പിന്നെ അവന് അവിടെ ആ  വേലായുധന്റെ മോനും ഉണ്ടല്ലോ കൂട്ടിന്.”
     



അച്ഛന്റെ മറുപടി കേൾക്കാനായി ഞാൻ മുറിയിലെ ഫാൻ ഓഫാക്കി. അച്ഛൻ ആദിയോടെ പറഞ്ഞു തുടങ്ങി
“ എടി നിന്റെ വാക്കും കേട്ട് ന്റെ കൊച്ചിനെ ചെറുപ്പത്തിൽ ഒരു  പഠനയാത്രക്ക് പോലും പറഞ്ഞു വിട്ടിട്ടില്ല. അവൻ എവിടെയും ഒറ്റക്ക് പോയിട്ടില്ല. അവൻ ഉണ്ടോ വല്ലതും അറിയുന്നു. നമ്മൾ ആണ് അവനെ ഇങ്ങനെ ആക്കിയത്.”
അമ്മ ദേഷ്യത്തിൽ “ആ ഇനി എന്നെ പറഞ്ഞോ..”





“നിനക്ക് അറിയോ സ്കൂളിന്നും കോളേജ്ന്നും അവൻ അവിടെ പോണം ഇവിടെ പോണം എന്ന് പറഞ്ഞു വരുമ്പോൾ എനിക്ക് പറഞ്ഞു വിടണം എന്നൊക്കെ തോന്നാറുണ്ട്. എന്റെ കുട്ടികാലം എനിക്ക് ഓർമ്മയിൽ തെളിയാറും ഉണ്ട്. ഇന്നല്ലെ   ആയിരത്തിന്റെയും രണ്ടായിരത്തിന്റെ ഒക്കെ ടൂർ വന്നത്. വെറും 10 രൂപയുടെ യാത്ര മുന്നിൽ ഉണ്ട് ന്റെ. അച്ഛന്റെ പിറകെ ഒരുപാട് നടന്നിട്ടുണ്ട് ഒരു 10 രൂപക്ക് വേണ്ടി, അതും ആ കാപ്പാട് ബീച്ച് ഒന്ന് കാണാൻ. കുറെ കടന്ന് കരഞ്ഞു ഇന്ന് നന്ദുമോൻ,  കിട്ടൂലാന്ന് കണ്ടാൽ തെറ്റി ഇരിക്കില്ലേ അത് പോലെ തെറ്റി ഇരുന്നിട്ടുണ്ട്. മുരളീധരൻ മാഷ് അന്ന് അച്ഛനോട് ഒരുപാട് പറഞ്ഞാണ്. അപ്പോ അച്ഛൻ പറഞ്ഞത്
 “ ഓനു കടൽ ആ നേരം ആ ചെക്കനോട് പഠിപ്പ് നിർത്തി ന്റെ കൂടെ കേറി പോരാൻ പറഞ്ഞതാണ് ഞാൻ”.
അതായിരുന്നു അന്നത്തെ അവസ്ഥ. “


അച്ഛന്റെയും അമ്മയുടെയും സംസാരം എന്നെ ഒരുപാട് ഭൂതകാലങ്ങളിലേക്ക് മനസ്സിനെ തള്ളിയിടിപ്പിച്ചു.
അമ്മ പറയുന്നുണ്ട് അതിന് അവൻ പോകുന്നത് ടൂർ ഒന്നും അല്ലലോ ജോലിക്ക്‌ അല്ലെ.
അച്ഛൻ വീണ്ടും പഴംപുരാണം പറയാൻ തുടങ്ങി. “പണ്ട്, അവനു  സർക്കസ് വലിയ ഇഷ്ടമായിരുന്നല്ലോ.. ഒരിക്കൽ ഞാനും മുഹമ്മദും പിന്നെ നമ്മുടെ നബിസാന്റെ കരനോലും കൂടി ഒരു സർക്കസ് കാണാൻ പോയി. അവിടെ ചെന്നപ്പോൾ അച്ഛന്റെ കൈ പിടിച്ച് ഓന്റെ പ്രായത്തിൽ ഒരു കുട്ടി അവിടെ വന്നിരുന്നു. അതിനെ കണ്ടപ്പോൾ ഇക്ക് നമ്മടെ നന്ദുട്ടനെ ഓർമ്മ വന്നു. പിന്നെ ആ സർക്കസ് കൂടാരത്തിൽ ഇരുന്ന് അത് മുഴുവൻ കണ്ട് നിന്നത് എങ്ങനെ എന്ന് ഇക്ക് ഓർമ്മയില്ല. പിന്നെ അവനെ കൊണ്ട് പോയി അത് കാണിച്ചു കൊടുത്തതിൽ പിന്നെയാണ് മനസ്സിന് ഒരു സമാധാനം വന്നത്.”

“നീ അവനോട് ഒന്ന് ചോദിച്ച്  നോക്ക് ശെരിക്കും ജോലി കിട്ടിട്ട് തന്നെയാണോ പോകുന്നത് അതോ ഞാൻ ദേഷ്യപ്പെട്ടത് കൊണ്ടാണോ. “

എന്തോ കണ്ണ് കലങ്ങുന്ന പോലെ ഒക്കെ, റൂമിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് പോയി. അമ്മ അച്ഛനോട് പറയുന്നുണ്ട് ഇന്ന് രാവിലെ അല്ലേ postman കത്ത് കൊണ്ട് തന്നത്. അവരുടെ സംസാരത്തിലേക്ക് ആയിരുന്നു ഞാൻ കടന്നു ചെന്നത് എന്നെ കണ്ടപാടെ അടുത്ത് വിളിച്ച് അവിടെ ആ തിണ്ടത്ത് ഇരുത്തി.

നാളെ പോവാണ് ലെ…
ഉം..
അച്ഛൻ പതിഞ്ഞ സ്വരത്തിൽ “ബാംഗ്ലൂർ ഒക്കെ പോണോ ഇവിടെ വല്ലതും നോക്കിയാൽ പോരെ., വല്ലതും ശരിയാകുന്നത് വരെ  ഇവിടെ നിന്നുടെ “
“ അച്ഛാ അത് പിന്നെ ഞാൻ പഠിച്ച പഠിപ്പിനു   ഈ ജോലി നല്ലതാണ്. പിന്നെ ഈ കമ്പനിയിൽ ഒക്കെ ജോലി കിട്ടാന്ന് പറഞ്ഞാൽ അത് ഒരു ഭാഗ്യം അല്ലെ… അച്ഛാ”.
അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല ഞാൻ റൂമിലോട്ട് പോയി. പുലർച്ചെ പോകാനുള്ളതാണ് എല്ലാം ഒരുക്കി വെക്കുന്നതിനിടയിൽ അച്ഛൻ മുറിയിലേക്ക് വന്നു
“ മോനെ അച്ഛൻ ഇന്നലെ നിന്നോട് ദേഷ്യപ്പെട്ടത് കുറച്ച് കൂടി, എനിക്ക് അറിയാം നീ അല്ല അടിപിടി തുടങ്ങിയത് എന്ന്. പേടിയാണ് നീയെ ഒള്ളു എനിക്ക് അതാ”.
അച്ഛാ അത് സാരമില്ല അച്ഛൻ പോയി കിടന്നോ…
“നീ വല്ലതും കഴിച്ചോ. ഇല്ലേൽ കഴിച്ചിട്ട് കിടക്കണം. പിന്നെ ബാംഗ്ലൂർ ആണ് ഇസ്ഹാക്കിന്റ് ചെക്കൻ 6 മാസം അവിടെ നിന്ന് വന്നതിന് ശേഷം കാട്ടികൂട്ടിയത് ഒക്കെ നീ കണ്ടതല്ലേ.. അനിയൻ ചെക്കാനെയാണ് അവൻ വെട്ടി കൂട്ടിയത് കഞ്ചാവ് അടിച്ചിട്ട്. ന്റെ മോൻ അങ്ങനെ ഉള്ളതിൽ ഒന്നും പോയി പെടരുത്. “
ശരി അച്ഛാ
“ഒന്നെ ഒള്ളുവെങ്കിൽ ഉലക്ക കൊണ്ട് തല്ലണംന്ന് ഒക്കെ പറയും.  ഇന്നേവരെ ഞാൻ നിന്നെ തല്ലിട്ടില്ല. നിന്റെ അമ്മ തല്ലുമ്പോൾ ഞാൻ കേറി നിന്നോട് ചൂടാകുന്നത്  അവൾ നിന്നെ തല്ലുന്നത് നിർത്താൻ വേണ്ടിയാണ്. ആ നിന്നെ മറ്റുള്ളവർ തല്ലിന്ന് കേട്ടപ്പോൾ അച്ഛനു ആദ്യം തോന്നിയത് നീ പ്രശ്നത്തിന് പോയിട്ട് അല്ലെ അവർ നിന്നെ തല്ലി എന്നാണ്. അതാ ആദ്യം വന്ന് നിന്നെ വഴക്ക് പറഞ്ഞത്.”

“അച്ഛാ ഞാൻ ഇല്ലേ കൂടെ.. ഈ ഇടയായിട്ട് അച്ഛനു വല്ലാണ്ട് പേടി ഉള്ള പോലെ എനിക്ക് തോന്നി. കടം ഉണ്ട് അത് ഒക്കെ നമുക്ക് വിട്ടിയാൽ തീരാവുന്നത് അല്ലെ ഒള്ളു. ഞാൻ ഉണ്ട് കൂടെ എന്നും എപ്പോഴും.“




 ആ വീടിന്റെ പടി ഇറങ്ങുമ്പോൾ കരയണം എന്ന് ഉണ്ടായിരുന്നു. എന്നാൽ ഞാൻ ഇന്നലെ  അവസാനം പറഞ്ഞ ആ വാക്കുകൾ  ആ മനുഷ്യനു  ജീവിക്കാൻ ഒരു ധൈര്യം കൊടുത്തിട്ടുണ്ടന്ന് ആ മുഖത്ത് നിന്നും എനിക്ക് മനസ്സിലായി.
ആ പുഞ്ചിരിക്കുന്ന മുഖം വാടാതെ കരയാതെ എന്നും നില നിർത്തണെ ദൈവമേ….

By sabith koppam


അഭിപ്രായങ്ങള്‍

  1. നന്നായിട്ടുണ്ട്‌.പക്ഷേ പല ഭാഗങ്ങളും വ്യക്തമാക്കാൻ എഴുത്തുകാരനു കഴിഞ്ഞിട്ടില്ല..

    മറുപടിഇല്ലാതാക്കൂ
  2. Oru achante vyadhikal sharikm avishkarichrkunnu... adhya vayanayil ..Thudakathil cherya avyakthada feel cheydu.. ezhuduka.. iniyum..

    മറുപടിഇല്ലാതാക്കൂ
  3. എഴുത്ത് മെച്ചപ്പെടുന്നുണ്ട്. ഇനിയും എഴുതുക. എഴുതി കഴിഞ്ഞാൽ നന്നായൊന്നു വായിക്കണം. മനസ്സിലുദ്ദേശിച്ചതു മുഴുവൻ എഴുതിയിട്ടുണ്ടോന്ന്. ഇനിയും നന്നായി എഴുതാൻ തനിക്കു കഴിയട്ടെ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ