കഥയിലെ രാജകുമാരി.......

എന്റെ പേര് ആഷിക്ക്, ഒരു ബിസിനസ്സ് ഒക്കെ ഉണ്ട്. ഈ കിസ്മത്തിന്റെ മറ്റൊരു ലെവൽ ജീവിതത്തിൽ അടുത്ത് സംഭവിച്ചു അതാണ് കഥ. ഇത് കഥയൊന്നും  അല്ല ഇഷ്ക്കിന്റെ ഒരു തുറന്ന് പറച്ചിലാണ്.
പേരിലെ ആഷിഖ് ൽ നിന്ന് തന്നെ തുടങ്ങാം. കടുത്ത ഇമ്രാൻ ഹാഷിമി വിരോധിയാണ്, അതിനു കാരണം പുള്ളിടെ കൃത്രിമ ശ്വാസം ഒന്നും അല്ലാ. പ്രശ്നം ഒരു പാട്ടാണ് ആഷിഖ് ബാനായ. അത് ഇറങ്ങിയെ പിന്നെ നാട്ടിലെ കൊച്ചു പിള്ളേര് വരെ നമ്മൾ വരുമ്പോൾ പശ്ചാത്തല സംഗീതം ഇടും. എങ്ങനെ എന്ന്   അല്ലെ ദാ ഇങ്ങനെ
                  ആഷിഖ് പേ നായ
             ആഷിഖ് പേ നായ ഹുവെ….
എന്ന് പറഞ്ഞ് അതിൽ പിന്നെ ഈ പേരിനോട് തന്നെ ഒരു ഇഷ്ട്ട കുറവായിരുന്നു.


 ഒരിക്കൽ റേഷൻ കാർഡിൽ പേര് തിരുത്താൻ പട്ടാമ്പി പോയി ഉമ്മുമ്മയുടെ കൂടെ….ഭയങ്കര തിരക്കാർന്നു…ഒടുക്കത്തെ ക്യൂ  അവിടെ വെച്ചാണ് ആദ്യമായി റിയ യെ കാണുന്നത്. അവിടെ ഒരു ബെഞ്ചിൽ ഇരിക്കുമ്പോൾ ആണ് അവൾ കുറച്ച് ചിപ്സും കൈയ്യിൽ പിടിച്ച് എന്റെ അടുത്ത് വന്നിരുന്നത്. തൊട്ട് അടുത്ത് ഇരിക്കുന്ന ആളെ ഒന്ന് ശെരിക്ക് കാണാൻ ഒന്ന് തിരിഞ്ഞപ്പോഴാണ് അവൾ എനിക്ക് നേരെ ആ പാക്കറ്റ് നീട്ടിയത്.
        "വേണോ.. എടുത്തോ…"
വേണ്ടാ എന്ന് പറഞ്ഞെങ്കിലും   അവൾ എടുപ്പിച്ചു.

“ആഷിഖ് എന്ന് അല്ലെ പേര്?”

  “ഹാ എന്റെ  പേര് എങ്ങനെ അറിയാം”.
ചെറിയ ഒരു ചിരി പാസ്സ് ആക്കി കൊണ്ട്  അവൾ പറഞ്ഞു.
     "പിന്നെ അറിയാതെ  എനിക്ക് നിങ്ങളെ അറിയാം പാട്ടുകാരൻ അല്ലെ,  ഇങ്ങളെ ഒക്കെ അറിയാതെ ഇരിക്കുമോ… പിന്നെ നിങ്ങടെ ഒരു insta follower കൂടിയാണ് ഞാൻ.."

അവളുടെ ഒരുപാട് പരിചയമുള്ള ആളെ പോലെയുള്ള ആ ഒരു പെരുമാറ്റം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഞാൻ പേര് ചോദിച്ചു, മറ്റു വിശേഷങ്ങൾ ചോദിച്ചു പതിയെ ഞങ്ങൾ ഭയങ്കര കൂട്ടായി…
 
“നിങ്ങൾ കഴിഞ്ഞ ഒരു 6 മാസം മുമ്പ് ഫുൾ പ്രണയഗാനങ്ങൾ ആയിരുന്നല്ലോ പാടിയുരുന്നത്. ഇപ്പൊ ഫുൾ വിരഹ ഗാനങ്ങളും അത് എന്താ അങ്ങനെ….”

അത് ഒക്കെ ഓരോ ഇഷ്ട്ടങ്ങൾ അല്ലെ റിയാ…

   ഉം നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട മൂവി ഏതാ?

"കല്യാണരാമൻ! അത് എപ്പോ കണ്ടാലും ആ ഒരു ഫ്രഷ്നസ് ഫീൽ ചെയ്യും. മനസ്സ് കൂൾ ആകും."

അതിലെ ഒരു പാട്ട് പാടി തരുമോ… എനിക്ക്,

 "  കഥയിലെ രാജകുമാരിയും           ഗോപകുമാരനും ഒന്നാവാൻ
    പുഴയിലെ പൊന്നോളങ്ങളിൽ അവർ           ഒഴുക്കിയ ദീപങ്ങൾ
    കരളിലെ മോഹം തളിരണിയാനായി 
    അവർ ഇരു പേരും  തപം  ചെയ്തു   ഈ അമ്പല കൽ പടവിൽ
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ ഓ ഹോ….."

“പ്രണയിച്ചിട്ടുണ്ടോ… ഇങ്ങൾ”

ആ ചോദ്യത്തിന് ഒരു ഉത്തരം തേടുകയായിരുന്നു യഥാർത്ഥത്തിൽ  ഞാൻ

     “ഉണ്ട്, പക്ഷേ അതെല്ലാം എന്റെ മാത്രം         ഇഷ്ട്ടങ്ങൾ ആയിരുന്നു”

 ഓ one side love ആർന്നോ…

ആണെന്ന് പറയാം,  നിത്യവും കാണുന്ന ഒരു പെൺകുട്ടി കുറെ കാലമായി ഞങ്ങൾ പരസ്പരം അറിയുന്നവരാണ്. എനിക്ക് അവളോട് പ്രേമം ഒന്നും തോന്നിയിരുന്നില്ല .. പക്ഷേ ഒരുദിവസം എന്തോ… അങ്ങനെ ഒരു ഇഷ്ട്ടം തോന്നി. അതിന് പ്രത്യേകിച്ച് ഒരു സമയം ഒന്നും ഇല്ല എന്ന് അന്നാണ് മനസ്സിലായത്. ഞാൻ അത് ഒരു one side love ആയിട്ടാണ് കണ്ടത്. പക്ഷേ കൂട്ടുകാർ മോട്ടിവേഷന്റെ കാര്യത്തിൽ വൻ സംഭവമാർന്നു. അവൾക്ക് നിന്നോട് ഇഷ്ട്ടാണ് അല്ലേൽ പിന്നെ ഞങ്ങളോട് ഒന്നും ചിരിക്കാതെ  നിന്നെ മാത്രം നോക്കി ചിരിക്കുന്നു മിണ്ടുന്നു. ഞങ്ങളും അവളുടെ നാട്ടുകാർ ആണല്ലോ പിന്നെ എന്താ നിന്നോട് മാത്രം. ഇങ്ങനെ ഒക്കെ പറഞ്ഞ് അവർ അത് തലയിൽ എടുത്ത് വെച്ചു തന്നു. സത്യം പറഞ്ഞാൽ പണ്ട് മുതലെ എനിക്ക് ഇഷ്ട്ടം ഉണ്ടാർന്നുന്ന് പറയുന്നത് ആയിരിക്കും ഒന്നു കൂടെ നല്ലത്‌.

 അങ്ങനെ നിത്യം കാണുന്ന കൂടിക്കാഴ്ചകൾ കൂടി, പുറകെ പോയി സംസാരിക്കാൻ തുടങ്ങി അവളെ പറ്റി പാട്ടുകൾ പാടാൻ തുടങ്ങി. ആ സമയത്ത് ആണ് ആരോ എന്നോട്  അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഞാൻ അത് ഒട്ടും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. കാരണം എനിക്ക് അറിയാവുന്ന അവൾ അങ്ങനെ ഒന്നും അല്ല. എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞാലും മറ്റൊരാളെ ഇഷ്ട്ടം ആണെന്ന് പറയുമെന്ന് ഞാൻ കരുതി ഇല്ല.

അങ്ങനെ രണ്ടും കല്പിച്ച് ഞാൻ ഇഷ്ട്ടം പറയാൻ തീരുമാനിച്ചു. ഒരു സെപ്റ്റംബറിൽ മമ്മുക്കാടെ birthday ടെ അന്നായിരുന്നു അത്. അത് കൊണ്ട് തന്നെ ആ ദിവസം അങ്ങനെ പെട്ടന്ന് ഒന്നും മറക്കില്ല.
അങ്ങനെ ഞാൻ പറഞ്ഞു “ നീ എന്ത് വിചാരിക്കും എന്ന് എനിക്ക് അറീലാ എനിക്ക് നിന്നെ ഇഷ്ട്ടമാണ് നീ ആരുമായോ പ്രണയത്തിൽ  ആണെന്ന് അറിഞ്ഞു, അറിയില്ല  എനിക്ക് അറിയില്ല”എന്റെ മുക്കി മുരളൽ കണ്ടപ്പോളെ അവൾ പറഞ്ഞു

“ എടാ ഞാൻ ഓനോട് ഇഷ്ട്ടാന്ന് പറഞ്ഞു. നീ ഇത് ആരോടും പറയരുത്‌ട്ടോ” എന്ന്

 ഓർക്കാൻ പോലും വയ്യ ആ നിമിഷം വാടിയ മുഖവുമായി  തിരിച്ചു നടക്കുമ്പോൾ ഉള്ളിൽ മുഴുവൻ വെറുപ്പ് ആയിരുന്നു അവളോട് അല്ല എന്നോട് തന്നെ , പിന്നെ പ്രേമത്തിന് പുറകെ പോയിട്ടില്ല
.
     “റിയ ഇതാണ് എന്റെ പ്രണയം “
“അവളെ വെറുക്കുക യൊന്നും വേണ്ട എനിക്ക് തോന്നുന്നത്  നിങ്ങൾ മനസ്സ് തുറക്കാൻ വൈകി പോയി എന്നാണ്  ഏതായാലും അത് നന്നായി “

     “ഏത് നന്നായി”

അല്ലാ ഇപ്പോ നിങ്ങൾ ഹാപ്പി അല്ലെ….

ഉം നീ പ്രണയിച്ചിട്ടുണ്ടോ…

“ഇല്ല ഇതു വരെ ഇല്ലാ പക്ഷേ ഇപ്പോ ഒരാളെ ഇഷ്ട്ടാണ് അയാളുടെ ഹൃദയം ഫ്രീ ആണെന്ന് അറിയാൻ കുറച്ചു വൈകി  ഇനി ഒക്കെ ശെരിയാകും."

ഉം എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

അവിടെ പിരിഞ്ഞ ഞങ്ങൾ ദാ  ഇന്നലെ ഒരു കിസ്മത്ത് കൂടെ ഉണ്ടായി എന്റെ ഭാര്യയായി എന്റെ വീട്ടിലേക്ക് അവൾ വന്നു കേറുക വഴി.

 "നമ്മൾ പുറകെ പോയവൾ നമ്മളെ ഉപേക്ഷിച്ചപ്പോൾ, നമ്മൾ പോലും അറിയാതെ നമ്മളെ തേടി പിടിച്ച് സ്വന്തമാക്കിയവൾ അവളാണ് എന്റെ കഥയിലെ രാജകുമാരി"

 അന്നത്തെ ഞങ്ങടെ കൂടികാഴ്ച്ച പോലും ഒരു കിസ്മത്ത് ആയിരുന്നു എന്നെ അറിയാൻ അവൾക്ക്  പടച്ചോൻ ഒരുക്കി കൊടുത്ത അവസരം.


By sabith koppam


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ