ഇര

 കിഴക്കൻ മലയിൽ നിന്നും രാത്രി വീശുന്ന കാറ്റിന്റെ കൂടെ ആ ചുടല പറമ്പിൽ നിന്നും ഞാൻ ഓടി പോന്നു. നിങ്ങൾക്ക് അറിയാം എന്നെ. മരിച്ചിട്ട് മൂന്ന് മാസമായെങ്കിലും ഇന്നും നിങ്ങടെ ചർച്ചാ വിഷയമായി..ഞാൻ ഇടക്കിടക്ക് വരാറുണ്ട്.
നീലിമ അങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് അറിയാൻ സാധ്യത കുറവാണ് ‘ഇര’ ഇര എന്ന എന്നെ നിങ്ങൾക്ക് അറിയൂ. ഈ ലോകത്തിലെ ഏറ്റവും വലിയ വേദന മരണ വേതന, തന്റെ വിരൽ പതിനായിരം കഷ്ണങ്ങൾ ആക്കുന്നതിന്റെ വേദനയുടെ ഇരട്ടി വേദന .ആ വേദന ഭൂമിയിൽ ഏറ്റവും പൈശാചികമായി അനുഭവിച്ചു മരിച്ചിട്ട് ചിത കത്തി തീരും മുമ്പേ നിങ്ങൾ വീണ്ടും എന്നെ പിച്ചി ചീന്താൻ തുടങ്ങി.. എന്നിട്ട് എനിക്ക് ഒരു പേരും ചാർത്തി തന്നു’ഇര’ .ശരിയാണ് കാമപ്രാന്ത്  മൂത്ത ഒരു തെരുവ് നായയുടെ അട്ടഹസിച്ചുള്ള പേ കൂത്തിന് ഇരയായവളാണ് ഞാൻ, ഇര തന്നെയാണ്. എന്നിട്ട് എന്നെ ഇരയാക്കിയ വേട്ടമൃഗം എവിടെ എന്നതാണ് എന്റെ ചോദ്യം.

നിർഭയ,സൗമ്യ ജിഷ തുടങ്ങി എത്ര പേര്. മനുഷ്യൻ എന്ന മൃഗത്തിന്റെ പെൺ  രൂപമാണല്ലോ ഞാൻ എന്നതിൽ ലജ്ജ തോന്നുന്നു. ജയിലിൽ തീറ്റി പോറ്റുന്ന ഒരുത്തൻ എങ്കിലും സമൂഹത്തെ ചിന്തിപ്പിക്കുന്ന തരത്തിൽ ഒരു ശിക്ഷ കൊടുത്ത് നടപ്പാക്കിയിരുന്നെങ്കിൽ!ഒരു നീലിമയും ഇരയാക്ക പ്പെടില്ലായിരുന്നു.
ടി ആർ പി റൈറ്റിങ്ങിന് വേണ്ടി നീ ഒക്കെ എന്നെ എന്തൊക്കെ തരത്തിലുള്ളവളാക്കി എന്ന് ചിന്തിച്ചിട്ടുണ്ടോ…പെണ്ണാണ് പ്രശ്‌നം അവളുടെ വേഷവിധാനമാണ് പ്രശ്‌നം. അത് കൊണ്ടാണ് അവളെ ആൺവർഗ്ഗം  വേട്ടയാടുന്നത് എന്ന് പറയുന്നു. എനിക്ക് അറിയില്ല, നാല് വയസ്സുള്ള പിഞ്ചു കുഞ്ഞിൽ നിങ്ങൾ എന്താണ് കണ്ടത് എന്ന്.
ഈ ഇടങ്ങളിലാണ് ഞാൻ അടക്കമുള്ള സ്ത്രീകൾ ജോളിയായി ചിന്തിക്കേണ്ടത്. ജോളി ആൺ അധികാരത്തിന്റെ കരണത്ത് കിട്ടിയ ഏറ്റവും വലിയ അടിയാണ്. പെണ്ണ് പാവമാണ്...എല്ലാം സഹിക്കുന്നവളും പൊറുക്കുന്നവളുമാണ് എന്ന് തുടങ്ങി കേട്ട് കേട്ട് മടുത്ത പെൺ ചിന്തകളെ പൊളിച്ച് എഴുതിയവൾ. ഒരു പെണ്ണ് ഇങ്ങനെ ഒക്കെ ചെയ്യോ…ഒരു പെണ്ണാണോ ഇത് ചെയ്തത് തുടങ്ങി പെണ്ണിന്റെ മനക്കരുത്ത് ശെരിക്കും കാട്ടിയവൾ. സമൂഹത്തിന്റെ മുന്നിൽ വില്ലത്തിയാക്കും, പക്ഷേ കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീകളെ തുറിച്ചു നോക്കുന്നവർക്ക് എതിരെ മാർ തുറന്ന് കാട്ടിയുള്ള സമരം നാം കണ്ടു. ഇതും ഒരു സമരമാണ് പെണ്ണ് എന്ന  മുൻകാല ചിന്തകളെ തിരുത്തുന്ന സമരം .
രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വാ തുറക്കുന്ന ഒരു കമ്മീഷനും, വിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന എമാന്മാരും, കഥ അറിയാതെ ആട്ടമാടുന്ന സോഷ്യൽ മീഡിയ തത്വചിന്തകരും, ഞരമ്പ് കേസ്കൾ മാത്രം വാദിക്കുന്ന ക്രിമിനലുകളുടെ ആറാം തമ്പുരാനായ ഒരു അഡ്വക്കേറ്റ് ഉം ഉള്ളതാണ് ഈ കീടങ്ങളുടെ ആകെ ആശ്വാസം. എനിക്ക് ശാന്തിയില്ലാതെ ഉള്ള ഈ അലച്ചിൽ നിർത്താൻ നിങ്ങൾ പ്രതികരിക്കണം. നിയമങ്ങൾ മാറേടിണ്ടത്  ശബ്ദിക്കണം. പേ ഇളകി വരുന്നവന് തല പോകും എന്ന ഭയം വരുന്ന നിയമം വരണം..ഇനി ഒരു  നീലിമ കിഴക്കൻ മലയിൽ  എരിഞ്ഞു തീരരുത്.


സിനിമ താരങ്ങൾ സിനിമയിൽ പറഞ്ഞ ഡയലോഗ് നിങ്ങൾക്ക് 30 സെക്കന്റ്  കൊണ്ട്  എത്ര പേര് കണ്ടു എന്ന് എണ്ണം എടുക്കുന്നതിന് മാത്രമായി…പോയി. എനിക്കും ഒരു സ്വപ്നം ഉണ്ടായിരുന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഞാൻ കണ്ട സ്വപ്നം! ഒരു വക്കീൽ ആകാൻ ആയിരുന്നു. സത്യം ഉച്ചത്തിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടും, അവർ പുറത്തിറങ്ങി നടക്കുന്നത് കാണുമ്പോൾ എന്തോ വല്ലാത്ത ഒരു വിങ്ങൽ. ഏറ്റവും വലിയ തമാശ എന്താണെന്ന് അറിയോ? തെറ്റ് ചെയ്തവർ അവര് ആണെന്ന് അറിഞ്ഞിട്ടും  വക്കീൽ അവന് വേണ്ടി വാദിച്ചു കൊണ്ട് തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് അവനെ രക്ഷപെടുത്തുന്നു. അപ്പുറത്ത് തനിക്ക് നീതി ലഭിച്ചില്ല എന്ന് പറഞ്ഞ് വിശ്വാസങ്ങളെ മുഴുവൻ  സാരി തുമ്പിൽ മൂക്കും കണ്ണും തുടച്ചു പോകുന്നവർ. ഇതാണ് നീതി… 


ലോകത്തിലെ ഏറ്റവും വലിയ നീതിമാൻ മരണം ആണെന്ന് കരുതി. എന്നാൽ അതും അല്ല..വ്യത്യസ്ത മരണങ്ങളാൽ അവനും വേദനിപ്പിച്ചു. വേണ്ടാ വേണ്ടാ എന്ന് ഒരുപാട് തവണ കെഞ്ചി പറഞ്ഞിട്ടും അവൻ എന്നെ വിട്ടില്ലാ. ശരീരം മുഴുവൻ ബ്ലേഡ് കൊണ്ട് വരഞ്ഞു. നഖം ചീന്തിയെടുത്തു. ജീവൻ പോകുന്നത് വരെ വെറി പൂണ്ട മൃഗത്തെ പോലെ ബോഗിച്ചു.....അലറി വിളിച്ചു ഞാൻ അച്ഛാ.. അമ്മേ… ഏട്ടാ.. എന്ന്,  അവന്റെ പെങ്ങളെ എങ്കിലും അവൻ ഓർക്കാൻ വേണ്ടി കേട്ടില്ല ആരും കേട്ടില്ല.

അല്ലയോ സമൂഹമേ എന്നെ പോലുള്ളവരുടെ ശാപം നീ ഒക്കെ എവിടെ  കൊണ്ട് പോയി ഒഴുക്കി കളയും. പെണ്ണ് അമ്മയാണ് പ്രകൃതിയാണ്  .അവൾ അവളുടെ സമൂഹത്തിന് വേണ്ടി പ്രതികരിക്കുന്നുണ്ട്. നീ കാണുന്നില്ലേ അവൾ പ്രളയം കൊണ്ടും പ്രകൃതി ദുരന്തങ്ങൾ കൊണ്ടും നിനക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. നീ അറിയുന്നില്ലേ എല്ലാ ഇടവപാതികളിലും അവൾ  പൊട്ടികരയുന്നണ്ട് . അവളുടെ സമൂഹത്തിന്റെ വിധിയോർത്ത്. സങ്കടം സഹിക്ക വയ്യാതെ ആകുമ്പോൾ പേമാരിയായി അവൾ കലി തുള്ളാറുണ്ട്.
പെണ്ണിനെ അമ്മയെ വേദനിപ്പിക്കരുത് അത് നിന്റെ തന്നെ നാശത്തിനെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്….
By
Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ