അറത്തു മാറ്റിയ കൈ. ...

അതി രാവിലെ നേരത്തെ തന്നെ ആരോടും മിണ്ടാതെ ആ കുന്നിന്റെ മണ്ടയിൽ കേറി നിന്നു.താമരയോട്  പിണങ്ങി മാറി നിന്ന സൂര്യൻ പതിയെ ഉയർന്നു വരുന്നതും കണ്ട് അങ്ങനെ നിന്നു.മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇഷ്ട്ടിക കൊണ്ട് എഴുതിയ വെച്ച ആ രണ്ട് പേരുകൾ ശ്രദ്ധയിൽ പെട്ടു. 'മെഹ്താബ്,അഫ്താബ്' ഇന്നും കിടക്കുന്നുണ്ട് ആ പേരുകൾ. ഇന്നും ഏത് ഒരു സ്ഥലത്ത് ഞാൻ ഒറ്റക്ക് നിക്കുവാണേലും ആദ്യം ഇപ്പോഴും ചോദിക്കുന്നത് അഫ്താബ് എവിടെ എന്നാണ്.കാരണം ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങൾ ഒറ്റക്ക് ഒറ്റക്ക് നടക്കുന്നത് സങ്കൽപ്പിക്കാൻ പോലും അവില്ലാർന്നു എന്തിനും ഒരുമിച്ച് ആയിരിക്കും ഞങ്ങൾ. അങ്ങനെ ഉള്ള രണ്ട് പേരിൽ നിന്നും ഒരുത്തൻ മാത്രം ആയി പോയിരിക്കുന്നു.അവന്റെ മരണം പോലും മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കിക്കാൻ എനിക്ക് പറ്റുന്നില്ല.

ആ ദിവസം അവസാനമായി ഞങ്ങൾ കുന്ന് കേറിയ ആ ദിവസം അന്നത്തെ അവന്റെ ചോദ്യങ്ങൾ ആണ് എന്റെ മനസ്സിൽ  " അഫ്താബ് മെഹ്താബ് എന്ന   പേരിലെ സാമ്യം മാത്രം ആണോടാ നമ്മളെ ഒരുമിപ്പിച്ചത് ?അല്ല മറിച്ച് നമ്മുടെ ചിന്തകളും കാഴ്ച്ച പാടുകളും ഒന്നായത് കൊണ്ടാണോ.. എനിക്ക് നീ ഒന്ന് പറഞ്ഞു താ.നമ്മൾ പരസ്പരം മനസ്സിലാക്കുന്നുണ്ട് .നീ അല്ലേൽ ഞാൻ എത്രയൊക്കെ പരസ്പരം കുത്തി നോവിച്ചാലും .തമ്മിൽ പിരിയാൻ പറ്റാത്ത എന്തോ..ഒന്ന് നമ്മളെ വരിഞ്ഞു മുറുക്കിയിട്ടുണ്ട് "
അങ്ങനെ അവന്റെ ചോദ്യങ്ങൾക്ക് അവൻ തന്നെ മറുപടി പറഞ്ഞു കൊണ്ടിരുന്നു.ഞാൻ ഒന്നും മിണ്ടിയില്ല.ആ ഒരു ചോദ്യം ചോദിക്കുന്നത് വരെ ."നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ"എനിക്ക് പ്രതികരിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല കാരണം കുറച്ചു നാളത്തെ അവന്റെ പെരുമാറ്റം എന്നെ കൊണ്ട് പറയിപ്പിച്ചു."ആ ദേഷ്യം ഉണ്ട് നീ എന്ന് മുതൽ എന്നെ ഒഴിവാക്കാൻ ശ്രമിച്ചുവോ.. അന്ന് മുതൽ എനിക്ക് നിന്നോട് ദേഷ്യമാണ് നിനക്ക് ഞാൻ കൂടെ നിക്കുന്നത് എന്ന് മുതൽ ഇറിട്ടേഷൻ അയോ അന്ന് മുതൽ നീ മുഖം തിരിച്ചു നടക്കുന്നത് കൊണ്ട് എനിക്ക് അങ്ങനെ നടക്കാൻ കഴിയുമോ.ഞാൻ എങ്ങനെ എന്റെ തന്നെ വലത് കൈ അറത്തു മറ്റും എന്താടാ എന്താ നിന്റെ പ്രശ്നം "ഈ മറുപടിക്ക് ഉള്ള അവന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു .

"എന്താ എന്റെ പ്രശ്നം എന്ന് നീ പലരോടും ചോദിച്ചു.അവർ എല്ലാം എന്നോടും ചോദിച്ചു നീ പറഞ്ഞു എന്നും പറഞ്ഞ് അവർക്ക് എല്ലാം കൊടുത്ത മറുപടി ആയിരുന്നു രണ്ട് പേർക്കും പുറകെ ഒരുത്തി  കൂടിട്ടുണ്ട് അവളുടെ പേരാണ് "ഈഗോ". നീ എന്താ എന്നോട് ചോദിക്കാതിരുന്നത് അങ്ങനെ ആയിരുന്നേൽ നിനക്ക് ഞാൻ എന്ത് മറുപടി തരും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു ."
ചോദിക്കേണ്ടന്ന് കരുതി വാ നമുക്ക് പോകാം വീട്ടിലേക്ക് അല്ലേൽ സീൻ ആകെ അലമ്പാവും .പുഞ്ചിരിച്ചു കൊണ്ട് ഞങ്ങടെ  പേര് ആ പാറയിൽ അവൻ എഴുതാൻ പറഞ്ഞു നിനക്ക് mention ചെയ്തു പോസ്റ്റ്
 ഇടാൻ ഒരു ഫ്രെയിം  ആയിക്കോട്ടെ.. ന്നും അവനെ അത്രയും ചിരിച്ചു കൊണ്ട് മുമ്പ് കണ്ടിട്ടില്ല

എല്ലാം പറഞ്ഞ് പോകുന്ന നേരം  ഒന്ന് കൂടെ പറഞ്ഞു"ഈ വലത് കൈ അറത്ത് മാറ്റിയെ പറ്റു അറത്തു മാറ്റിയാൽ പിന്നെ രക്തയോട്ടം നോക്കരുത് .എനിക്ക് ഇപ്പോ ഒരു അസുഖം ഉണ്ട് അത് ചിലപ്പോൾ നിന്റെ ഈ വലതു കൈ അറത്തു കൊണ്ട് പോയി എന്ന് വരും.ഒരു തുള്ളി പോലും അതിന്റെ മേൽ നീ കണ്ണുനീർ പൊഴിക്കരുത്"
അന്ന് രാത്രി അവന്റെ വാക്കുകൾ മനസ്സിനെ വല്ലാണ്ട് പിടിച്ചു കുലുക്കി ഉറക്കം നഷ്ട്ടപ്പെട്ട രാത്രിയിൽ വൈകിയാണ് കിടന്നത് .പിറ്റേന്ന് രാവിലെ കേട്ടത് അവന്റെ മരണ വാർത്തയും .എന്റെ ഇടത്തെ കൈ എന്റെ വലത്തെ കൈ അന്വേഷിച്ചു. രക്തയോട്ടം നിലച്ച് വെള്ളതുണിയിൽ പൊതിഞ്ഞ് കോളേജിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു.

ഇന്ന് നമ്മൾ കരിമ്പന കുണ്ടിന്റെ തല എന്ന് പേരിട്ട ഈ കുന്നിന്റെ മണ്ടയിൽ നിൽക്കുമ്പോൾ ഞാൻ എന്റെ  വലത്തെ കൈ കൂട്ടി പിടിക്കും നിന്റെ ഇടത്തെ കൈ പിടിച്ച് പണ്ട്  ആദിലിന്റെ ക്യാമറക്ക് പോസ് ചെയ്ത പോലെ...
എന്ന് എങ്കിലും നീ നീയായിട്ട് വന്ന് ഈ ഒറ്റപൂരടന്റെ കൈപിടിക്കുമെന്ന പ്രതീക്ഷയിൽ.

By sabith koppam.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ