ജയിലറാകുള്ളിൽ അവൾ തന്നെ തന്നെ ശപിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ഇടക്ക് വന്ന വനിത പോലീസ് "നിനക്ക് ഉറങ്ങാനായിലെ. നാളെ നിന്നെ കോടതിയിൽ ഹാജരാക്കാനുള്ളതാണ്" എങ്ങനെ ഒക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല .പെട്ടന്ന് വീശിയ കാറ്റിൻ വല്ലാത്ത ഒരു തണുപ്പ് ഉണ്ടാർന്നു. പെട്ടന്ന് അവൾ ഒരു കരച്ചിൽ കേട്ടു ഒരു കുഞ്ഞിന്റെ, അവൾ ആകെ ഭയന്നു കരച്ചിൽ കൂടി കൂടി വന്നു. ഒടുക്കം ഇരുട്ടിന്റെ മറവിൽ നിന്നും ആരോ അവളെ അമ്മേ ന്ന് വിളിച്ചു. അവൾ ആ ഭാഗത്തേക്ക് തന്നെ നോക്കി നിന്നു "അമ്മേ 'അമ്മ എന്താ നോക്കുന്നെ . ഇത് ഞാനാണ് അമ്മേടെ കുട്ടികുറുമ്പൻ .എന്നും എന്നെ 'അമ്മ പാട്ടു.പാടി അല്ലെ ഉറക്കാർ എന്നെന്നേക്കുമായി ഉറക്കുമ്പോ മാത്രം 'അമ്മ ഒന്നും പാടിയില്ല എന്റെ മുഖത്ത് പോലും നോക്കിയില്ല 'അമ്മ എന്നും പാടുന്ന ആ പാട്ട് ഒന്ന് എനിക്ക് പാടി തരുമോ..."വാവാ വോ വാവേ വന്ന് ഉമ്മ തൻ സമ്മാനം ." മുഴുവൻ പാട് അമ്മേ...കഴിയുന്നില്ല ല്ലേ... അമ്മയുടെ ചുന്ദര കുട്ടന്റെ മുഖം 'അമ്മ കണ്ടില്ലേ... അമ്മയുടെ മാറിൽ തല വെച്ച് കിടന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട് .പെട്ടന്ന്.ആരോ എന്നെ മുകളിലേക്ക് എറിഞ്ഞു. ഞാൻ അമ്മേ ന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു. പക്ഷേ ചിറകുകൾ ഉള്ള രണ്ടു സുന്ദരികളായ 'അമ്മ.മാര് വന്ന് എന്നെ കൊണ്ട് പോയി.... അവരാ പറഞ്ഞത് എന്നെ എറിഞ്ഞത് എന്റെ അമ്മയാണെന്ന്. ആണോ അമ്മേ...അവർ എത്ര പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിട്ടില്ല. അമ്മയെ പോലുള്ള വർ കാരണം നേരത്തെ മാലാഖ അമ്മമാർ കൊണ്ട് വന്ന് ആക്കിയ ഒരുപാട് പേരുണ്ട്.... അമ്മ എന്താ ഒന്നും മിണ്ടാത്തെ" 'അമ്മ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.... "അമ്മ "അതിന്റെ അർത്ഥം മറന്നവളാണ് ഞാൻ എന്നെ അങ്ങനെ വിളിക്കരുത് അങ്ങനെ വിളിച്ചാൽ അത് ഈ ഭൂമിയിലെ മുഴുവൻ 'അമ്മ മരോടും ചെയ്യുന്ന വലിയ പാപം ആയിരിക്കും."സ്വന്തം മകനെ കൊന്നതിലും വലിയ പാപം ഇനി ഉണ്ടോ.. അമ്മേ...."
By: Sabith koppam
By: Sabith koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ