പട്ടാമ്പിയുടെ ഇട്ടാ വട്ടത്ത്

"സുമേഷേ..ഞാൻ ഇവിടെ നിന്റെ നാട്ടിലുണ്ട് സേവനാ ഹോസ്പിറ്റലിൽ. നീ ഒന്നിങ്ങ്  വാ" മൊബൈലിൽ ഷാഫി സുമേഷിന് മെസ്സേജ് അയച്ചു. അര മണിക്കൂർ കൊണ്ട് സുമേഷ് ഹോസ്പിറ്റലിൽ എത്തി. എന്താ എന്താടാ പ്രശ്നം എന്നും ചോദിച്ചു കൊണ്ടാണ് അവന്റെ വരവ് ." ഏയ് ഒന്നുമില്ല  പെങ്ങടെ ചെക്കന്  അപ്പൻഡിക്‌സാണ്.  അഡ്മിറ്റ് ആണ് ഇവിടെ.

"ഇവിടെ ഇരുന്ന് ഇരുന്നെനിക്ക് ബോറടിച്ചു തുടങ്ങി അതാ മെസ്സേജ് അയച്ചത്. ഇനി ഇവന്റേത് മാറീട്ടേ നാട്ടിലേക്ക് വണ്ടി പിടിക്കൂ." സുമേഷും ഞാനും കുറ്റിപ്പുറത്ത് ഒരുമിച്ച് വർക്ക് ചെയ്തിരുന്നു അന്ന് തൊട്ടുള്ള പരിചയമാണ്  ."എടാ ഷാഫിയെ  നിന്റെ അവിടെ ഉള്ള വളവ് ഇല്ലേ.. വട്ടപാറടി വളവ് അത് ഇപ്പോ എന്തായി" സുമേഷ് ചോദിച്ചു.  അവന് ആ വളവ് ഭയങ്കര പേടിയായിരുന്നു. "അവിടെ ഇപ്പോ ഡിവൈഡർ പണിയുന്നുണ്ട്  ഇനി അപകടം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

" വാ നമുക്ക് ഒന്ന് പുറത്ത് പോകാം. സുമേഷ് എന്നെ അവിടെ നിന്നും പുറത്തേക്ക് കൊണ്ടു പോയി. പട്ടാമ്പി നേർച്ച ഒന്ന് കൂടണം എന്നത്  കൊറേ കാലായി ഉള്ള ആഗ്രഹമാണ്. ഇത് വരെ കണ്ടിട്ടില്ല. സുമേഷിനോട് ഞാൻ എന്റെ ആഗ്രഹം പറഞ്ഞു. അതിന് എന്താ ഇത്തവണ മാർച്ച് 15 നാണ്. നീ തലേ ദിവസം തന്നെ ഇങ്ങ് പോര് ,വീട്ടിൽ അന്ന് ഒരു ആഘോഷമായിരിക്കും. എല്ലാരും ഉണ്ടാകും കെട്ടിച്ച പെങ്ങന്മാരും അവരുടെ മക്കളും പേരക്കുട്ടികളും ഒക്കെ ആയിട്ട് ആകെ ജഗപൊകയായിരിക്കും. നല്ല ഫുഡും അന്ന്  ഉണ്ടാക്കും. നീ വാടാ.. നമുക്ക്  പൊളിക്കാടാ.."

അങ്ങനെ ഞങ്ങൾ ആദ്യം പോയത് പാലത്തിന്റെ അവിടേക്കാണ്. അവിടെ ഒരു കടയിൽ കേറി നല്ല ഉഴുന്ന് വടയും ചായയും കുടിച്ചു. "എടാ ചായ നമുക്ക് അവിടെ അടുത്ത്ന്ന് കഴിച്ചാൽ മത്യാർന്നില്ലേ..എന്തിനാ ഇത്ര ദൂരം പോന്നത് ?" ഞാൻ ചോദിച്ചു.

"ഏയ് പട്ടാമ്പി ഏത് കൂട്ടുകാര് വന്നാലും ഞാൻ ഇവിടെ നിന്ന ചായ വാങ്ങിച്ചു കൊടുക്കാറ്. ഇവിടുത്തെ ഉഴുന്ന് വടക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്. ഇനി നീ പട്ടാമ്പി വന്നാലേ ഇവിടുന്ന് കുടിക്കാന്ന് പറയും. അവൻ പറഞ്ഞത് ശരിയായിരുന്നു. അതിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെ ഉണ്ടായിരുന്നു. പിന്നെ പാലത്തിന്റെ മുകളിൽ നിന്നും അവൻ ഒരുപാട് കഥകൾ പറഞ്ഞു തന്നു. കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ തണുത്ത കാറ്റ് കൊണ്ട് പ്രകൃതി ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു.

പിന്നെയവൻ എന്നെ കൊണ്ട് പോയത് വെള്ളിയാങ്കല്ലിലേക്കായിരുന്നു. അവന്റെ തന്നെ വാക്കുകൾ കടം എടുത്താൽ പട്ടാമ്പി ക്കാരുടെ പീച്ചിയും മലമ്പുഴയും ഒക്കെ ആണ് അത്. അവിടെ ഞങ്ങൾക്ക് ഞങ്ങടെ പഴയ ഓർമകൾക്ക് എണ്ണ പൂശാൻ അവസരം കിട്ടി. അവിടെ നിന്നും വീണ്ടും തിരിച്ചു പട്ടാമ്പിയിലേക്ക്. സ്മാക്കിൽ നിന്നും ഒരു ബ്ലാക്ക്‌ ടീ കുടിച്ച് അലക്‌സ് തീയേറ്ററിൽ നിന്നും ഒരു സിനിമ കണ്ട് പുറത്ത് ഇറങ്ങിയ ശേഷം  സൗദിന്ന് കുഴിമന്തിയും കഴിച്ച് ഞങ്ങൾ ആ ദിവസം പിരിഞ്ഞു . അങ്ങനെ  3 ദിവസം പട്ടാമ്പിയുടെ ഇട്ടാവട്ടത്തിൽ അവനുമൊത്ത് കറങ്ങി. വീട്ടിൽ എത്തി എല്ലാം പെങ്ങടെ ചെക്കനോട് പറയാൻ നിന്നപ്പോൾ അവൻ ഇങ്ങോട്ട് ചോദിക്കാ... "അല്ല മാമാ, പാലത്തിന്റെ അവിടുത്തെ ചായ കുടിച്ചോ... ആക്കാന്റെ ബിരിയാണി കഴിപ്പിച്ചോ... സൗദിയിലെ കുഴിമന്തി, ടേസ്റ്റോ ടെസ്റ്റിലെ അൽഫാം ,സൂപ്പ് കുടിച്ച്  കണ്ടെയ്നർ ക്ലബ്ബ് ലെ ബിരിയാണി പിന്നെ സ്മാക്കിലെ ബ്ലാക്ക്‌ ടീ ...ഇതൊക്കെ വാങ്ങി  തന്നില്ലേ...മാമന്റെ പട്ടാമ്പിക്കാരൻ ചെങ്ങായി .ഹാ... ഇതൊക്കെ നീ .."പട്ടാമ്പിയിൽ വന്നിട്ട് മൂന്ന് ദിവസത്തിൽ കൂടുതൽ നിന്ന ചങ്ങാതിയെ  ഇതൊക്കെ കഴിപ്പിക്കാതെ  വിടാൻ  എനിക്കും പറ്റില്ല. " നിനക്ക് എങ്ങനെ അപ്പൻഡിക്‌സ് വന്നത് എന്ന് എനിക്കിപ്പോ മനസ്സിലായി.മാമൻ ഇനി അടുത്ത പ്രാവശ്യം വരുമ്പോൾ ഒരു കാക്കാന്റെ കരിമ്പ് ജ്യൂസ് വാങ്ങി തരണ്ട്. അത് കൊപ്പത്താണ് അവിടെ ജ്യൂസിനേക്കാൾ മധുരം ആ കാക്കാന്റെ മനസ്സിനാണ് ."ഹാ അത് ഞാൻ ട്രോൾ പട്ടാമ്പി യുടെ പേജ് ൽ കണ്ടിട്ടുണ്ട് .

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ