ജാതി മത വർണ്ണ വർഗ വിവേചനങ്ങൾ എന്നും മനുഷ്യനിൽ ഒതുങ്ങിയ ഒന്നാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...ഇല്ലല്ലോ...? മനുഷ്യന്റെ ജീവിതയാത്രയിൽ അവൻ സഞ്ചരിച്ച എല്ലാ മേഖലകളിലും അറിഞ്ഞോ അറിയാതെയോ ആ വിഷവിത്ത് പാകി പോയിട്ടുണ്ട്. ബോധമുള്ള ഒരു മനുഷ്യനായി നോക്കിയാൽ നിങ്ങൾക്കത് മനസ്സിലാകില്ല. എന്നെ പോലെ ഒരു അരവട്ടനായി ഈ ലോകത്തെ ഒന്നുനോക്കൂ... അപ്പോൾകാണാം നിങ്ങൾക്ക് വിവേചനമതിലുകളുടെ വെള്ള പൂശാത്തിടങ്ങൾ.
ഇനി ഞാൻ എഴുതുന്ന കാര്യങ്ങൾ നിങ്ങൾ വായിക്കുമ്പോൾ ഒരു കാര്യമോർക്കുക. ഇത് ഞാനൊരു സുഹൃത്തിനോട് പറഞ്ഞപ്പോൾ എന്ത് പ്രാന്തൻ ചിന്തയാടോ തന്റെയെന്ന് വെറുപ്പോടെ ചോദിച്ച കാര്യമാണ് . സംഭവം എന്റെ ആയുധം തന്നെ പേന. പച്ച, ചുവപ്പ്, നീല, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ അക്ഷരങ്ങൾ ആലേഖനം ചെയ്യുന്നവൻ.
അരവട്ടോടെ നാല് പേനകളിലേക്കും നോക്കി ഞാൻ അവയിൽ നിന്ന് കേട്ട കലപില ശബ്ദം എന്നെ അത്ഭുതപ്പെടുത്തി .ഇവർ എന്താണ് ഈ പിറു പിറക്കുന്നത് എന്ന് കാത് കൂർപ്പിച്ചു കേൾക്കാൻ ശ്രമിച്ചു. പ്രശ്നം നിറത്തിന്റെ പേരിൽ ലഭിച്ച സ്ഥാനത്തിന്റെ ഗർവായിരുന്നു. നീല അല്ലേൽ കറുപ്പ് സാധാരണ കാരും കുട്ടികളും എല്ലാം എഴുതുന്ന പേനക്ക് ചുവപ്പിനോടും പച്ചയുടെയും കൂടെ ഇരിക്കാൻ പറ്റുന്നില്ല അതുതന്നെ..വലിയ വലിയ തത്വങ്ങളും ഇതിവൃത്തങ്ങളും എഴുതപ്പെട്ട നീലയേക്കാളും കറുപ്പിനേക്കാളും സ്ഥാനം ചുവപ്പിനാണെന്ന് ചുവപ്പ് പറയുന്നു. എന്നെ ഉപയോഗിക്കുന്നത് നിങ്ങളിലെ തെറ്റുകൾ തിരുത്താനാണ്. മാത്രമല്ല എന്നെ ഉപയോഗിക്കുന്നവരെല്ലാം നിങ്ങളെ വെട്ടി തിരുത്തിക്കൊണ്ടേയിരിക്കും ചുവപ്പ് ഹുങ്കോടെ പറഞ്ഞു. തനിക്കും മേലയാടോ എന്റെ സ്ഥാനം എന്ന് പച്ചയും പറഞ്ഞു. എല്ലാ തിരുത്തലും കഴിഞ്ഞ് നിന്റെ ഒക്കെ നിലനിൽപ്പ് തന്നെ പച്ച നിറത്തിലുള്ള സൈനിന്റെ ബലത്തിലെ മുന്നോട്ട് പോകൂ മേലാളന്റെ ഗർവോടെ പച്ച പറഞ്ഞു..
ചിരിച്ചു കൊണ്ട് ഈ അരവട്ടൻ അവരുടെ സംഭാഷണം മുഴുവൻ കേട്ടു. ശരിയല്ലേ വിദ്യാർത്ഥികൾക്ക് കറുപ്പ് അല്ലേൽ നീല അധ്യാപകർക്ക് ചുവപ്പ് ഇനി പ്രിൻസി ആണേൽ പച്ച അവർക്ക് ഇടയിലും വന്നില്ലേ വിവേചനം...? (ഇത് എന്റെ മാത്രം പ്രാന്താട്ടോ..🤣) പക്ഷേ മനുഷ്യനെ പോലെ വിസർജിക്കാൻ വരെ വേറെ ശൗചാലയങ്ങൾ അവരുണ്ടാക്കിയില്ല. എല്ലാം എഴുതുന്നത് ഒരേ വെള്ളക്കടലാസിലാണ്. പിന്നെ അവരുടെയൊക്കെ ഉപയോഗം മഹത്തായ എഴുത്തും.
ഇങ്ങനെ ഒരുപാടുണ്ട് സമൂഹത്തിൽ മനുഷ്യൻ അറിയാതെ ഉണ്ടാക്കിയിട്ടുള്ള ചില വിവേചനങ്ങൾ. പക്ഷേ അത് കാണണമെങ്കിൽ നിങ്ങൾ നിങ്ങളായാൽ പോരാ🤣 ഞാൻ ആകണം...
By
Sabith koppam✍🏻
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ