ക്യാൻസർ രോഗബാധിതനായി RCC യിൽ കഴിയുന്ന നാട്ടുകാരൻ. നാട്ടുകാരിൽ നിന്നും പാർട്ടി പിരിച്ച പണം കൊണ്ട് കൊടുക്കാനാണ് ഞാൻ RCC യിൽ പോയത് .അവിടെ വെച്ചാണ് ഞാൻ എന്റെ സഹപാഠിയെ കാണുന്നത്. സുഷമ, കോളേജ് കാലഘട്ടത്തിലെ പെൺപുലി എന്ന് തന്നെ പറയാം. കോളജ് രാഷ്ട്രീയ രംഗത്ത് അവളുടെ നിലപാടുകൾക്കും ആശയങ്ങൾക്കും മുമ്പിൽ പലരും പരാജയപ്പെട്ടുപോയിട്ടുണ്ട്. കാതുകളെ പോലും സ്വാധീനിക്കുന്ന വാക്ചാതുര്യം കൊണ്ട് വിദ്യാർത്ഥികൾക്കിടയിൽ മിന്നും നേതാവായി മാറിയവൾ.
മെലിഞ്ഞുണങ്ങി ക്ഷീണിതയായി ആ വരാന്തയിൽ ഇരിക്കുന്നതു കണ്ടപ്പോൾ എന്തോ അത് അവളായിരിക്കല്ലേയെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. സുഷമ അല്ലേ..? ഞാൻ ചോദിച്ചു. അതേ... കുട്ടി നേതാവിന് എന്നെ മനസ്സിലായില്ലെയെന്ന് ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. മനസ്സിലാവായികയല്ല... എനിക്കറിയാവുന്ന സുഷമ ഇതല്ലല്ലോ അതുകൊണ്ടാണ് ചോദിച്ചത്. പണ്ട് തന്റെ സഹപാഠിയോട് അദ്ധ്യാപകൻ മോശമായി പെരുമാറിയതിന്റെ പേരിൽ ആ നീല കൊടിയും കയ്യിൽ പിടിച്ച് ഒറ്റക്ക് ഓഫീസ് മുറിയുടെ മുമ്പിൽ കുത്തിയിരുന്ന് മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിച്ച ആ പഴയ സുഷമ എവിടെ...ആ പഴയ പ്രസരിപ്പ് ഒക്കെ എവിടെ... നിനക്ക് പുറകെ അണിനിരന്ന കോളേജിലെ ഓരോ പെണ്ണും നിന്റെ മുദ്രവാക്യങ്ങൾ ഏറ്റു വിളിക്കുന്ന കാഴ്ച ഇന്നും എൻ്റെ കണ്ണുകളിൽ നിന്ന് പോയിട്ടില്ല. ആ അദ്ധ്യാപകൻ മാപ്പുപറഞ്ഞു പടിയിറങ്ങുമ്പോൾ.
"പുറകോട്ട് നോക്കണ്ട സാറേ ,
കേവലം ഒരു മാംസം അല്ല...
മറിച്ച് അമ്മയാണ്, പെങ്ങളാണ്,
ദേവിയാണ് എന്ന് ഒന്ന് മനസ്സിൽ പറഞ്ഞാൽ മതി. പണ്ട് ബോർഡിൽ എഴുതി പഠിപ്പിച്ച പോലെ..എന്നിട്ട് നോക്കുമ്പോൾ പെണ്കുട്ടികൾ കേവലം ഒരു മാംസം അല്ലാതെ കാണാം "
എന്താടോ എന്തു പറ്റി നിനക്ക് എന്ന് ഞാൻ ചോദിച്ചു. "കോളേജിലെ ന്റെ ആ പഴയ സഹപാഠിയ്ക്ക് മനസ്സിലായില്ലേ. എടോ കുട്ടി നേതാവേ, ന്റെ ചൊടിയുള്ള വാക്കുകൾ മറ്റുള്ളവരെ കാർന്നു തിന്നപ്പോൾ ന്നെ തിന്നത് ക്യാൻസർ ആണ്. അത് അറിഞ്ഞപ്പോൾ മുതൽ ഞാൻ സ്വയം തകർന്നുപോയി."
നീ തകരുകയോ കോളജ് ഇലക്ഷൻ സമയത്ത് നിന്റെ പ്രചരണരീതിയും ശൈലിയും കണ്ട് നീ മാത്രേ ജയിക്കൂ എന്ന് എല്ലാവരും പറഞ്ഞു. എതിർപക്ഷം ഭയന്ന് നിന്ന ആ നാളുകൾ ഒടുക്കം നീ പരാജയപ്പെട്ടെന്ന് കേട്ട് പടക്കം പൊട്ടിച്ചപ്പോൾ അവരെ നോക്കി നീ അന്നൊരു ചിരി ചിരിച്ചിട്ടുണ്ട്. അവരുടെ ജയം ഇത്രയും മനോഹരമായത് തന്നെ പോലെ ശക്തയായ ഒരു സ്ഥാനാർഥി ഉള്ളത് കൊണ്ടാണ് എന്ന തരത്തിൽ... അവിടെ നീ വിജയിക്കുകയായിരുന്നു. പിന്നീട് ഇലക്ഷൻ ഉണ്ടായ രണ്ട് വർഷവും നീ തന്നെ വിജയിച്ചു. ആ ചിരി നീ നിന്റെ രോഗത്തെ നോക്കി ചിരിക്ക്.
എടോ ഞാൻ നമ്മുടെ വിദ്യാർഥികളുടെ ഇനിയുള്ള അവസ്ഥ ആലോചിച്ചു ചിരിച്ചതാണ് ന്ന് അവൾ ഒരു മറുപടിയും തന്നു എനിക്ക്.
ആ നിക്കുന്നത് നിന്റെ ഭർത്താവ് ആണോ...?നിനക്ക് അറിയില്ലേ അപ്പോ സുധീഷേട്ടനെ."നമ്മൾ വലിയ വായിൽ സർഗാത്മകത പറഞ്ഞപ്പോൾ അതിനിടയിലൂടെ ഞങ്ങൾ പ്രണയിക്കുവായിരുന്നു". "ആര് നമ്മുടെ സൂപ്പർ സീനിയർ സുധീഷോ...ഇതൊക്കെ എപ്പോ...?''
അതൊക്കെ അങ്ങ് സംഭവിച്ചു. പ്രണയം, വിവാഹം... ഒന്ന് ജീവിച്ചു തുടങ്ങീട്ടേ ഉണ്ടായിരുന്നുള്ളൂ...ഹാ അപ്പോഴേക്കും ക്ഷണിക്കാതെ ഒരു കുഞ്ഞിനെ പോലെ ഈ രോഗം വന്ന് കേറി. അതായിരുന്നു ആദ്യത്തെ ഞങ്ങടെ വിശേഷം. ഞാൻ അങ്ങേരോട് ചില രാത്രികളിൽ തമാശക്ക് പറയാറുണ്ട്. ഞാൻ പ്രേമിച്ചത് ഒരു കഷണ്ടിയെയൊന്നും അല്ല എന്ന്. എന്നെ കെട്ടാൻ വന്നതാണേൽ ഒരു കഷണ്ടി ആയിരുന്നു. ആ മുടിയുള്ള സമയത്ത് കെട്ടിയാ മതിയാർന്നു. എനിക്കൊന്നും വേണ്ട ഈ കഷണ്ടിയെ എന്നൊക്കെ. പക്ഷേ ഈ കഴിഞ്ഞ 6 മാസത്തിൽ ഒരിക്കൽ പോലും തമാശയിൽ പോലും ഒരു രോഗിയായ നിന്നെയല്ല ഞാൻ പ്രണയിച്ചത് എന്ന് ഏട്ടൻ പറഞ്ഞിട്ടില്ല.
എന്നും രാവിലെ എണീറ്റ് ചായയും ഭക്ഷണവും ഉണ്ടാക്കി എന്റെ വസ്ത്രങ്ങൾ അലക്കി വീട് തുടച്ച് വൃത്തിയാക്കിയേ ഏട്ടൻ ജോലിക്ക് പോകൂ. ഏട്ടൻ ഒരുപെങ്കോന്തനാണെന്ന് തോന്നുന്നില്ലേ? സ്നേഹം പ്രകടിപ്പിക്കാൻ വിലകൂടിയ സമ്മാനങ്ങൾ പിറന്നാളിനും വിവാഹവർഷികങ്ങൾക്കും തരുന്നത് മാത്രല്ല ഇതും സ്നേഹമാണ്. പക്ഷേ ലോകം ഇവരുടെ നട്ടെല്ലിനെ പറ്റി സംസാരിക്കുമെന്ന് മാത്രം.
എന്നാ എനിക്ക് നിന്നെ ഖദർ ഇട്ട് കൊടി വെച്ച കാറിൽ കാണാൻ പറ്റുക...?അടുത്ത വർഷം ഭരണം തിരിച്ചു പിടിക്കുമ്പോൾ നീയും ഒരു കസേരയിൽ ഉണ്ടാവില്ലേ...?
നീ അതൊക്കെ വിട്...ഇനി നമ്മൾ കാണുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ ആ ചിരി ഉണ്ടല്ലോ അതാ മുഖത്ത് വേണം. അങ്ങനെ ഇനി നമ്മൾ കാണാവൂ... അങ്ങെ അന്ന് ഞങ്ങൾ പിരിഞ്ഞു. പിന്നെ ഞങ്ങൾ കാണുന്നത് അവളുടെ വീട്ടിൽ വെച്ചാണ്. അവൾ കണ്ണടച്ച് ചിരിച്ചു കിടക്കുവാണ് പാർട്ടിയുടെ പേര് എഴുതിയ റീത്ത് ഞാൻ കാൽക്കൽ വെച്ചു. വെള്ള ഖദർ അണിഞ്ഞു കൊണ്ട് അവൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഓർത്തു.
"നാളെ ഞാൻ മരിക്കുമ്പോൾ. ഇന്ത്യ ഉറങ്ങുവായിരിക്കും കണ്ണടച്ചു കൊണ്ട് തന്നെ. ഒരു പെണ്ണും സുരക്ഷിതരല്ലെന്ന് വിലപിച്ചു കൊണ്ട് മേഘങ്ങൾ കരയുന്നുണ്ടാകും. ആ മഴയിൽ പുതിയ വിത്തുകൾ മുളയ്ക്കും. പെണ്ണിന്റെ അവകാശങ്ങൾക്ക് വേണ്ടി അവ നിലകൊള്ളും. പക്ഷേ ഉറങ്ങിക്കിടക്കുന്ന ഇന്ത്യയെ മാത്രം ഉണർത്താൻ അവർക്ക് കഴിയില്ല. നിങ്ങൾ മുമ്പോട്ട് വരണം കണ്ണ് പൊത്തി ഉറക്കം നടിക്കുന്ന ഇന്ത്യയെ ഉണർത്താൻ. ഉണർത്തണം പെണ്ണുങ്ങളെ ഉണർത്തണം".
By sabith koppam

👌👌👌
മറുപടിഇല്ലാതാക്കൂ🤞👌
മറുപടിഇല്ലാതാക്കൂ