കൊറോണ കാലത്തെ കല്യാണം

എഴുത്തുകാരന്റെ ഹൃദയം പാറ പോലെ ഉറച്ചതായിരിക്കണം. കാരണം എന്ത് തോന്നിവാസം ആണെങ്കിലും അവന്റെ മണ്ടേൽ ഉദിച്ചത് അവനെഴുതിയല്ലേ പറ്റൂ...
കൊറോണ കാലത്തെ അവധിക്കാലത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ സന്ദർശിച്ച് നജ്മ നേടുവീർപ്പിട്ട് ഇരിക്കുമ്പോഴാണ് ഉസ്മാൻ മകളെ തിരഞ്ഞു വരുന്നത്. ഉപ്പയുടെ മുഖത്തെ  വേറിട്ട ഭാവം  കണ്ടപ്പോഴേ മോൾക്ക് ഒരു പന്തികേട് തോന്നിയിരുന്നു. "എന്താ വാപ്പാ ഇങ്ങള് ചക്കര മിട്ടായി തിന്ന സൊതുമ്മാന്റെ പോലെ നിൽക്കണത്? "അവൾ വാപ്പനോട് ചോദിച്ചു."മോളെ ഒരു കൂട്ടര് പെണ്ണ് ചോദിച്ചു വന്നിട്ടുണ്ട്. അവരോട് നാളെ വരാൻ പറഞ്ഞാലോ...?" വാപ്പ വളരെ നന്നായി തന്നെ   കാര്യങ്ങൾ അവതരിപ്പിച്ചു. മോൾ തന്റെ എതിർപ്പും നല്ല ചേലിൽ തന്നെ പറഞ്ഞു. "ഇങ്ങളല്ലെ എത്ര വേണേലും പഠിച്ചോ... ഇപ്പോ അടുത്തൊന്നും കെട്ടിക്കില്ലാന്ന് എന്നോട് പറഞ്ഞത്...അത് കൊണ്ട് തന്നെ എനിക്ക്‌പഠിക്കണം." മകളുടെ ചോദ്യത്തിന് ഉസ്മാന്റെ പക്കൽ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. അന്ന് ന്റെ കയ്യിൽ പൈസ ഒന്നും ഉണ്ടാർന്നില്ലാന്ന്. ഈ മറുപടി കൊടുത്താൽ നജ്മ ഉടനെ ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. അതെന്താ വാപ്പാ ഇപ്പോ പൈസ ഉണ്ടോ എന്ന്. ഉസ്മാൻ അതു  കൊണ്ട് തന്നെ കൂടുതൽ നീട്ടിവളക്കാൻ നിന്നില്ല. മോളേ, അനക്ക് അറിയാലോ നിന്റെ മേപ്പട്ടുള്ള രണ്ടെണ്ണത്തിനെ കെട്ടിച്ചു വിട്ടപ്പോഴേക്കും വീടും പറമ്പും ഏതാണ്ട്‌ തീരുമാനമായി എന്നത്. നാല് പെണ്മക്കളുള്ള ഒരു പിതാവ് എന്ന നിലക്ക് എനിക്ക് ഇങ്ങനെയൊക്കെ ചിന്തിച്ചല്ലേ പറ്റൂ...ഇനി നിനക്ക്  താഴെ ഒരെണ്ണം കൂടെ ഇല്ലേ..? ഈ കൊറോണ കാലത്ത് കല്യാണം നടത്തിയാൽ അധികം ആരെയും വിളിക്കേണ്ട. ചടങ്ങ് മാത്രം മതി. ഇനി  ഓനെ വിളിച്ചു എന്നെ വിളിച്ചില്ല എന്ന പരാതി  ഉണ്ടാകില്ലല്ലോ...അപ്പോ നമുക്ക് ഭക്ഷണം  ലാഭിക്കാം. എങ്ങനെയൊക്കെ കൂട്ടി നോക്കിയാലും ലാഭമാണ്. പിന്നെ പക്ഷിപ്പനി ആയതോണ്ട് കോഴിക്കും വലിയ വിലയില്ല. സ്വർണവിലയും തരക്കേടില്ലാതെ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ കല്യാണ കച്ചോടം നഷ്ട്ടക്കച്ചോടം ആവൂലാ..." ഇത് കേട്ട് ദേഷ്യം വന്ന നജ്മ പൊട്ടിത്തെറിച്ചു. "ഇങ്ങൾ എല്ലാരും  എന്താ ഇങ്ങനെ. തീരെ കണ്ണിച്ചോര ഇല്ലാതെ  വർത്താനം പറയുന്നത്. മിനിഞ്ഞാന്ന് ഉമ്മച്ചി പറഞ്ഞു  നിന്നെ തീറ്റി പോറ്റുന്നത് കെട്ടിച്ചു വിടാൻ ആണെന്ന്. എന്ത് ഹലക്ക് പിടിച്ച ജീവിതമാണ് ദൈവമേ പെണ്ണിന്റേത്.''
(മൊബൈൽ റിങ് ചെയ്യുന്നു) ഹാലോ ഉസ്മാനെ, കല്ല്യാണ ചെക്കൻ ഗൾഫ് ന്ന് വന്നിട്ട് 14 ദിവസം ആകുന്നേ ഒള്ളു എന്താ ചെയ്യണ്ടത് ബ്രോക്കർ സംശയം പ്രകടിപ്പിച്ചു."എടോ മോൾക്ക് പഠിക്കണം കല്യാണം ഇപ്പോ അടുത്ത് ഒന്നും വേണ്ടെന്നാ അവൾ പറയുന്നത്. മാത്രമല്ല നിക്കാഹ് നടത്തണമെങ്കിൽ കൈ കൊടുക്കേണ്ട അതൊന്നും ഇപ്പോ പറ്റില്ല. റിസ്‌ക്ക് ആണ്. പോരാത്തതിന് ഓൻ നീരീക്ഷണത്തിൽ കഴിയുന്ന ചെക്കനും. മിനിഞ്ഞാന്ന് അഷ്റഫ്ന്റെ മോളുടെ നിക്കാഹാർന്നു. കൈ ഒക്കെ കൊടുത്തിരുന്നു. പക്ഷേ നമ്മൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതല്ലേ...?"
ഇത് കേട്ട മോൾ" വാപ്പക്ക് ഗൾഫ് കാരൻ മരുമകൻ വേണമെന്ന് പറഞ്ഞില്ലേ നമുക്ക് ഇത് ഒറപ്പിച്ചാലോ വാപ്പാ..."



ഈ സാഹചര്യത്തിൽ ഇത്തരം ഒരു കഥ ദഹിക്കുമോ ന്ന് അറയില്ല പക്ഷേ ഒന്ന് ചിന്തിച്ചാൽ ഇങ്ങനെ ചിന്തിച്ചവരും സമൂഹത്തിൽ ഉണ്ടാകും. ഞാൻ മുമ്പ് നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്റെ കഥകൾ വായിക്കുമ്പോൾ എന്നെ പോലെ അരവട്ടനായി ചിന്തിക്കണം എന്ന്
Be safe......

By
sabith koppam

അഭിപ്രായങ്ങള്‍

  1. ഇങ്ങെനെയും ചിന്തിക്കാം.
    കഥ തീർത്തിട്ടു 2 line ഗ്യാപ്പ് െകെടുത്തിട്ട് അവസാന ഖണ്ഡിക മതിയാരുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ