റമളാൻ വിചാരണ

വീണ്ടും ഒരു റമളാൻ കൂടി വന്നെത്തി എല്ലാവരും ഓത്തും മറ്റു പ്രവർത്തികളിലും മുഴുകിയിരിക്കുന്നു .കഴിഞ്ഞ 5 വർഷത്തിൽ 5 റമളാൻ വന്ന് പോയി പക്ഷേ ആ അഞ്ചിലും ഇതൊന്നും ഓർത്തെടുക്കാൻ പോലും നേരം ഉണ്ടാർന്നില്ല .ആ ചുറ്റുപാടിലെ കഥകളുമായി തിരക്കിലായിരുന്നു .ആദ്യത്തെ രണ്ട് കൊല്ലം എന്റെ ശരീരത്തിന് +2 വിദ്യാലയത്തിന്റെ ചൂരും മണവും ആയിരുന്നു റമളാനുകളിൽ.ശേഷം വന്ന മൂന്ന് റമളാനുകളിലും ലിമെന്റ് കോളേജിന്റെ  ചൂരയിരുന്നു..ഇന്ന്  ആ വിദ്യാലയത്തിന്റെയും കലാലയത്തിന്റെയും ഒക്കെ ചൂരും നാറ്റവും ഒക്കെ പോയപ്പോൾ  പതിയെ എന്റെ ശരീരം മണത്ത് നോക്കി.12 വർഷക്കാലം ശരീരത്തിൽ നിറഞ്ഞിരുന്ന ഒരു സുഗന്ധം  മനസ്സിനെ തട്ടി ഉണർത്തി.മുസ്ഹഫ് എടുത്ത് ഓതിയ ശേഷം ആ ഓർമകളെ ഒന്ന് ചികഞ്ഞു.മുമ്പ് MET യെ പറ്റി എഴുതിയപ്പോൾ റമളാൻ മാസത്തിലെ ഒരു പ്രധാന കലാപരിപാടി ഞാൻ സൂചിപ്പിച്ചിരുന്നു ."റമളാൻ വിചാരണ രേഖ.."ക്ലാസ് അടിസ്ഥാനത്തിൽ തിരിച്ചുള്ള ഖത്മുകളുടെ എണ്ണം അഞ്ചു മുതൽ ഏഴു വരെ രണ്ടും 8 മുതൽ 10 വരെ മൂന്നും ഖത്തുമുകൾ തീർക്കണം .കൂടാതെ എടുത്ത സുന്നത്ത് നിസ്കാരങ്ങളുടെ എണ്ണം,തറാവീഹ് അത് ഇനി പള്ളീന്ന് ആണെങ്കിൽ അങ്ങനെ വീട്ടിൽ നിന്ന് ആണെങ്കിൽ അങ്ങനെ വേർതിരിച്ച് അടയാളപ്പെടുത്തി  സ്വലത്തുകളുടെ എണ്ണം ,തഹജ്ജു്ദ് വെള്ളിയാഴ്ച്ചകളിലെ അൽകാഹ്ഫ് ഇനി ഇതെല്ലാം ഞാൻ ചെയ്തു എന്ന് സാക്ഷ്യപ്പെടുത്തി ഉമ്മയുടെ ഒപ്പ്.നോമ്പ് 27 ന് കൂട്ടമായി ഖത്മുദുആ യും ചിരിണിയും എല്ലാം ഈ റമളാനിൽ അറിയാണ്ട് മനസ്സിലേക്ക്  വേരിറങ്ങി.
ഉസ്താദിന്റെ കയ്യിന്നുള്ള അടി ഭയന്നാണെങ്കിലും ഞാൻ കെട്ടി പടുത്ത ഇബാദത്തുകൾ എന്തൊക്കയോ എന്നോട് ഇന്ന് ചോദിക്കുന്നുണ്ട്..ഇന്ന് കുറച്ചെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടങ്കിൽ അന്നത്തെ വിചാരണയിൽ നിന്നും നേടിയ ശീലങ്ങൾ ആണ്......

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ