ആ രണ്ട് നക്ഷത്രങ്ങൾ....


" എന്താടാ നീ ഇവടെ വന്ന് കിടക്കുന്നേ" ടെറസ്സിൽ പായ വിരിച്ചു കിടക്കുന്ന മോനോട് ഉപ്പ ചോദിച്ചു. ഒന്നൂല്ലാന്ന് പറഞ്ഞ് ഉപ്പാക്ക് കിടക്കാൻ വേണ്ടി മോൻ ഒരു അല്പം നീങ്ങി കിടന്നു.
"ഞാൻ ആ നക്ഷത്രങ്ങളെ നോക്കുവാർന്നു. നമുക്ക് കാണുമ്പോൾ ആ രണ്ടു നക്ഷത്രങ്ങൾ എത്ര അടുത്താണ്ലെ. പരസ്പരം സ്നേഹത്തിലും സഹകരണത്തിലും കഴിയുന്ന രണ്ടുപേരെ പോലെ തോന്നും. പക്ഷേ അവ ശരിക്കും ഒരുപാട് ദൂരത്താണ്. അവ തമ്മിൽ കിലോമീറ്ററുകളുടെ അകലം ഉണ്ട്ലെ ഉപ്പാ." കുറച്ചു പന്തിയല്ലാത്ത  ഒരു നോട്ടം എന്നെ നോക്കീട്ട് ഉപ്പ ചിരിച്ചു.
എന്താ ഞാൻ വല്ല കള്ളോ മറ്റോ കുടിച്ചിട്ടുണ്ടോന്നാണോ ആ നോട്ടത്തിന്റെ അർത്ഥം. കള്ളിനേക്കാൾ ഒക്കെ ലഹരിയുള്ള ഒന്നുണ്ട് ഉപ്പാ.... ഈ കള്ള് കുടിയന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ  അവർക്ക്‌ അത് കിട്ടാതായി കഴിഞ്ഞാൽ അവർക്ക് ഒരു വിറയലും വെപ്രാളവും ഒരു വല്ലാത്ത അവസ്ഥായിരിക്കും. അത് പോലെ വീര്യം ഉള്ള ഒരു ലഹരിയാണ് സ്നേഹം. അത് ഇനി പെണ്ണിന്റെ പ്രേമം ആണെങ്കിലും വീട്ടുകാരുടെ സ്നേഹം ആണെങ്കിലും ഒരിച്ചിരി ഡോസ് കൂടിയ ഐറ്റം ആണ് .
ഒരു ഗ്ലാസ്സിൽ ആവശ്യത്തിന് സ്നേഹം ഒഴിച്ച് ഒരു അല്പം  കുശുമ്പും കുന്നായ്മയും ഇണക്കവും പിണക്കവും ചേർത്ത് അടിച്ചാൽ കിട്ടുന്ന സുഖം ആണ് ആ ലഹരി. അത് കിട്ടാതെ ആകുമ്പോൾ ആവര് വല്ലാണ്ട് തകർന്ന് പോകും. ആ ലഹരിക്ക് പ്രത്യേകിച്ച്‌ ഒരു റീഹാബിലിറ്റേഷൻ സെന്റർ ഒന്നും ഇല്ലാ... അത് സ്നേഹിക്കുന്നവരുടെ വേർപാട് കൊണ്ട് താനെ ഇറങ്ങുന്ന ലഹരിയാ... ആ ലഹരിയുടെ കിക്ക് മാറാൻ ചിലര്  വെള്ളമടി തുടങ്ങും. തൂങ്ങി ചത്തവനെ പോസ്റ്റുമോർട്ടം ചെയ്യുന്ന പോലെ. മറ്റു ചിലർ താടി ഒക്കെ വെച്ച് ആരെയോ തോൽപ്പിക്കാൻ എന്ന പോലെ നടക്കും. എന്നെ നോക്കണ്ട ലോക്ക്ഡൗണ് കഴിഞ്ഞാ ഞാൻ നന്നാവും😁.
"എന്താ പ്രശ്നം അന്നെ ആരേലും ഇട്ടേച്ചു പോയോ ഓന്റെ ഒരു പ്രേമം.നിന്നെ ഒക്കെ പഠിക്കാനാണോ വിട്ടത് അതോ പ്രേമിക്കാനോ" ഉപ്പ പെട്ടെന്ന് ക്ഷുഭിതനായി. ഹാ ഉപ്പ ഈ സിനിമയിലെ ചാക്കോ മാഷ് ആവാതെ ഇനി വേണേൽ തോറെ ലെ ആശാൻ ആയിക്കോ (ഉപ്പ ചിരിക്കുന്നു). ഇട്ടേച്ചു പോകുക ഹാ കൊള്ളാം ഉപ്പാ മൂന്ന് തരം പ്രേമം ഉണ്ട്. ഒന്ന് രണ്ടു പേരുടെയും ഇഷ്ടത്തോടെയുള്ളത്. 'രണ്ട്  ഒരാൾക്ക് മാത്രം ഇഷ്ട്ടം ഉള്ളത്. മൂന്ന് രണ്ടു പേരും സ്വയം വിശ്വസിക്കും പരസ്പ്പരം ഇഷ്ടത്തിലാണെന്ന് കാണുന്നവർക്കും അങ്ങനെ തോന്നും. പക്ഷേ, ദുരഭിമാനം കൊണ്ടാണോ എന്തോ രണ്ട് പേരും തുറന്ന് പറയില്ല😌. ഞാനൊക്കെ ഇപ്പോൾ ആ കൂട്ടത്തിലാണ്. ഉപ്പ ചിരിച്ചു നീയിപ്പോ പഠിക്ക്. ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാ.
ഇനി അവളെ കാണാൻ ഒരു അവസരം കിട്ടിയെന്ന് വരില്ല എന്നോർത്തപ്പോൾ ആ ദിവസം ആ അവസാന ദിവസം ഞാൻ അവളോട് മനസ്സ് തുറന്നതാണ്. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല..പെട്ടന്ന് ഉപ്പ നീ മിണ്ടാണ്ട് കിടക്കാൻ നോക്ക് ഞാൻ പോയീന്നും പറഞ്ഞ് അവിടന്നു പോയി.
ഇന്നും മനസ്സിൽ കിടക്കുന്നുണ്ട് ഞാൻ തപ്പി പിടിച്ച് അവളോട് പറഞ്ഞ ആ ഡയലോഗ്
"ജോലിയും കൂലിയും ഇല്ലാതെ നിന്റെ വീട്ടിൽ വന്ന് നിന്റെ ഇക്കാക്കമാരോട്  അടിയുണ്ടാക്കി നിന്നെ സ്വന്തമാക്കാനുള്ള ഗട്ട്സ് ഒന്നും എനിക്ക് ഇല്ലാന്ന്ന്ന് അനക്ക് അറിയാലോ. ഇനിയിപ്പോ അങ്ങനെ ഒക്കെ നടന്നൂന്ന് തന്നെ വെക്കാ. ചേനത്തോടിയിൽ അബ്ദുൽറാസാക്കിന്റെ ഭാര്യ അതായത് എന്റെ ഉമ്മച്ചി ചൂലും.പട്ട എടുത്ത് നിക്കും അതൊറപ്പാ. അതോണ്ട് നീ കത്തിരിക്കുമെങ്കിൽ ഒരു ദിവസം വീട്ടുകാരെ കൂട്ടി ഞാൻ വരണ്ട്. ഇത്ര ഒക്കെ സിനിമാ ഡയലോഗ് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ പോയ നീയും ഞാനും നേരത്തെ പറഞ്ഞ ആ രണ്ട് നക്ഷത്രങ്ങളാണ്. മറ്റുള്ളവർക്ക് മുമ്പിൽ നമ്മൾ എത്രയോ അടുത്താണ്. പക്ഷേ നമ്മുടെ മനസ്സുകൾ ഇപ്പോ എത്രയോ ദൂരത്താണ് എത്രയോ......... ......


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ