എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അതിൽ എന്റെ സർക്കിളിൻ അകത്തുള്ളവരുടെ കഥകൾ ഒരുപാട് ഞാൻ എഴുതിട്ടും ഉണ്ട്. അവരുടെ സമ്മതത്തോടെയും അല്ലാതെയും. ഒരു ദിവസം ഇൻസ്റ്റാഗ്രാമിൽ തീരെ പരിചിതിമല്ലാത്ത ഒരു ഐഡിയിൽ നിന്നും ഒരു മെസ്സേജ് കണ്ടു"ഹാലോ ഇക്കാ" എന്നായിരുന്നു. അറിയാത്ത ഒരാളാണ് അതുകൊണ്ട് ചാടിക്കേറി റിപ്ലേ കൊടുക്കണോന്ന് ആദ്യം ചിന്തിച്ചുവെങ്കിലും പിന്നെ ഒന്നും നോക്കാതെ ഒരു ഹായ് വിട്ടു കൊടുത്തു.
ഉടനെ റിപ്ലേ വന്നു. ഞാൻ ഒരു കാര്യം ചോദിക്കാൻ വേണ്ടി മെസ്സേജ് അയച്ചതാണ് എന്നും പറഞ്ഞ് ആ കുട്ടി പരിചയപ്പെടുത്തി. എഴുത്തുകൾ വായിക്കാറുണ്ടെന്നും നല്ല എഴുത്തിണെന്നൊക്കെ പറഞ്ഞ ശേഷം അവളുടെ ലൈഫിൽ നടന്നൊരു കാര്യം പങ്കുവെക്കുകയുണ്ടായി. അവൾ അത് എന്നോട് പറഞ്ഞത് ഒരു ഉത്തരത്തിന് വേണ്ടിയായിരുന്നു. പക്ഷേ അതു കേട്ടപ്പോൾ എന്റെ മനസ്സിൽ നിറയെ ചോദ്യങ്ങൾ ആയിരുന്നു.
"ഞാൻ ഒരു പത്തൊമ്പത് വയസ്സുകാരിയാണ്. ഉമ്മ എപ്പോഴും വീട്ട് ജോലികൾ ചെയ്യാൻ പറയും. പണി എടുക്ക് പണി എടുക്ക് എന്ന് പറഞ്ഞോണ്ടിരിക്കും കൂട്ടത്തിൽ ഇതും കൂടെ പറയും. കെട്ടിച്ചയച്ചാൽ അമ്മയിയമ്മ പണി എടുത്ത് തരുമെന്ന് വിചാരിക്കേണ്ട അത് കൊണ്ട് ഒക്കെ പടിച്ചോ എന്ന്. ആദ്യമൊക്കെ ഞാൻ അത് കേട്ടിരുന്നിരുന്നെങ്കിലും ഇപ്പോ എന്തോ നിക്ക് അറീല എനിക്ക് അത് തീരെ ഇഷ്ടാവുന്നില്ല. ദേഷ്യം വന്നപ്പോൾ ഞാൻ ചോദിച്ചു എന്നെ എന്തിനാ ഇപ്പോ കെട്ടിക്കുന്നേ എന്ന്. ഇക്കാ അപ്പോ ന്റെ ഉമ്മ പറയാണ്." പിന്നെ നിന്നെ എന്തിനാ ഇവടെ എടുത്ത് വെക്കാൻ വളർത്തുവാണോന്ന് ഇങ്ങനെ ഒക്കെ പറയാവോ.. നിക്ക് ആകെ ദേഷ്യവും സങ്കടവുമൊക്കെ വന്നു. ഞാൻ എന്താ ന്റെ ഉമ്മാനോട് പറയാ...എനിക്ക് എന്തേലും പറയണം എന്തെകിലും പറഞ്ഞു താ?
അവൾക്ക് ഒരു ഉത്തരം ആയിരുന്നു ആവശ്യമെങ്കിൽ എന്റെ മനസ്സ് നിറയെ ചോദ്യങ്ങൾ ആയിരുന്നു. ഒരു പെണ്കുട്ടിയെ വളർത്തുമ്പോൾ വെറും കല്യാണം മാത്രമാണോ അവരുടെ കണ്ണുകളിൽ ഉണ്ടാവുക. ഏതോ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ വായിച്ച ഒരോർമയുണ്ട്. ജനിച്ചത് മുതൽ മറ്റൊരു വീട്ടിലേക്ക് പോവേണ്ടവളാണ് ന്ന് കേട്ട് വളർന്നവൾ കെട്ടി കഴിഞ്ഞ ശേഷം അന്യ തറവാട്ടീന്ന് വന്ന കുട്ടിയാന്നും കേട്ട് ജീവിക്കേണ്ടവൾ. തന്റെ അസ്തിത്വത്തിന് എന്നും ചോദ്യവും ഉത്തരവും തേടേണ്ടവൾ. എന്തോ ആ സുഹൃത്തിന് ഞാൻ മന:പൂർവ്വം ഒരു ഉത്തരവും കൊടുത്തില്ല. ചിലതൊക്കെ നമ്മടെ ഉള്ളീന്ന് വരണം. മകൾ സ്വന്തം വാക്കുകളിലൂടെ ഉമ്മാക്ക് പറഞ്ഞു കൊടുക്കണം. അവിടെ ചെലപ്പോ എന്റെ വാക്കുകൾ തോറ്റ് പോകും എന്ന് തോന്നിയപ്പോൾ സ്വയം ഒഴിഞ്ഞു മാറി. ഇപ്പോൾ മനസ്സിൽ ഒരു ഉത്തരം ഉണ്ട്. തള്ള ചവിട്ടിയാൽ പിള്ള ചാവൂലാന്ന് പറഞ്ഞ പോലെ ഒരു ചവിട്ടിന് ഒരു സ്നേഹത്തിന്റെ മറുപടി.
"നിന്റെ മ്മാക്ക് നിന്നോട് നല്ല ഇഷ്ടം ഉണ്ടായത് കൊണ്ടല്ലേ നിനക്ക് നേരത്തിനു തിന്നാൻ തരുന്നത്. അതുപോലെ നീ അമ്മയിമ്മടെ സ്നേഹവും പിടിച്ചു പറ്റണം. ബാക്കി ഒക്കെ ഓൽ പഠിപ്പിച്ചു തന്നോളും....."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ