'അടുക്കളയിലെ കൊലപാതകം'


വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്ന സമയത്താണ് അവനെ പെട്ടന്ന് ശ്രദ്ധയിൽ പെട്ടത്. ഞാനൊന്ന് സൂക്ഷിച്ചു നോക്കി 32 രൂപ! ഹാ എന്ന ഒരെണ്ണം വാങ്ങിയേക്കാന്ന് കരുതി. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന ആ പാക്കറ്റ് എടുത്ത്  വീട്ടിലേക്ക് വന്നു. സഫിയാത്ത (ന്റുമ്മാ) ആ പാക്കറ്റ് എടുത്ത് പൊട്ടിച്ചു. അവയെ പുറത്തെടുത്ത് ആദ്യം ഉള്ളം കയ്യിൽ  ഇട്ട് ഒരു അടിയാ...
പൊടി ഒക്കെ പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം  ഒരു ചീനച്ചട്ടി എടുത്ത് അതിലേക്ക്... അവൻ  മുങ്ങി ചാവാൻ പാകത്തിൽ ഓയിൽ ഒഴിച്ചു.

ഇത് കണ്ടപ്പോളാണ് എന്നിലെ സൈക്കോ എഴുത്തുകാരൻ  പതിയെ ഒരു കഥ മെനഞ്ഞ് എടുത്ത്🤣 " ദുഷ്ടയായ...അല്ല ഉമ്മച്ചി ആയത് കൊണ്ട് ദുഷ്ടയല്ലാത്ത ആ സഫിയാത്ത ഒരു പപ്പടം കയ്യിൽ എടുത്ത് എന്നിട്ട് ഒരു ചിരിയാ... നിന്നെ ഞാൻ മുക്കിക്കൊല്ലണോ അതോ നീയിയിട്ട് ചാടി ചാകുമോ...കുറച്ചു നേരം  ആലോചിച്ച ശേഷം  ഉമ്മ തന്നെ  തീരുമാനിച്ചു ആത്മഹത്യ നല്ലതല്ല... സ്വർഗ്ഗം പോലും അത്തരക്കാർക്ക് നിഷേധിക്കപ്പെട്ടതാണ്. ഈമാൻ കിട്ടാതെ മരിച്ച ഈ പപ്പടത്തെ ഞാൻ എങ്ങനെ കഴിക്കും. യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അവരാ പപ്പടത്തെ തിളച്ച എണ്ണയിലേക്ക് എറിഞ്ഞു. അവന്റെ ശരീരമെല്ലാം ആ തിളച്ച എണ്ണയിൽ വീണ്  പൊള്ളാൻ തുടങ്ങി...ശരീരം പൊള്ളൽ ഏറ്റ് കുമിളകൾ പൊന്തി ,വീർത്ത്  പൊന്തിയ പപ്പടങ്ങളുടെ  മൃതദേഹങ്ങൾ പാത്രത്തിൽ കുന്ന് കൂടി...
പക്ഷേ അവിടം കൊണ്ട് അവസാനിച്ചില്ല. കഴിക്കുന്ന സമയത്ത് പൊള്ളേലേറ്റ് മരിച്ച പപ്പടം തീൻ മേശയിൽ  ഒരു ആകർഷണ വസ്തുവായി കിടക്കുന്നുണ്ട്. എല്ലാവരും പതിയെ അതിനെ എടുത്തു. ഈ എഴുതുന്ന ഞാൻ അടക്കം കയ്യിലിട്ട് പൊടിച്ചു. പൊടിച്ച് പൊടിച്ച് ചോറിന്റെ കൂടെ  ഉരുളയാക്കി  കഴിച്ചു."

എന്താലേ...എന്നിട്ട് സൈക്കോ എഴുത്തുകാരന്റെ ആ സൈക്കോ കഥക്ക് ഒരു പേരും ഇട്ടു.  ആരും ഞെട്ടി പോകും വീട്ടമ്മയുടെ ഈ അരും കൊലയെ പറ്റി കേട്ടാൽ. ആ പേര് ഇതായിരുന്നു "അടുക്കളയിലെ കൊലപാതകം"

അഭിപ്രായങ്ങള്‍