യാത്രകൾ മനുഷ്യനെ അവന്റെ മനസ്സിനെ തണുപ്പിക്കാൻ സഹായിക്കും. ജീവിതത്തിലെ പല പ്രതിസന്ധികളിലും പിരിമുറുക്കവും മനസ്സികസമ്മർദ്ധവും കൂടുമ്പോൾ. ഞാൻ ചങ്കായ ചെങ്ങായിനെ പുറകിലിരുത്തി ഒറ്റ പോക്കാണ്. കുടു കുടു എന്ന എന്റെ പേടകത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ പറയും "ആ ഹലാക് പിടിച്ച ചെക്കൻ ഊര് തെണ്ടാൻ ഇറങ്ങിട്ടുണ്ട്ന്ന്.
യാത്രകൾ ഇഷ്ട്ടപ്പെടുന്ന എനിക്കും എന്റെ കൂട്ടുകാർക്കും ഒരു അത്ഭുതമായിരുന്നു ആല്മരത്തിന്റെ ചുവട്ടിലെ സേട്ടു പാപ്പ. നീളം കുപ്പായവും.നീണ്ട മുടിയും താടിയും പാട്ട് പാടി കൊട്ടാന് ഒരു ദഫും .മൂപ്പരാണ് ഞങ്ങടെ യാത്രകളുടെ ഉസ്‌താദ്. പുള്ളികാണാത്ത നാടില്ല, അറിയാത്ത ഭാഷയില്ല. മൊത്തതിൽ ഒരു യാത്രസ്നേഹി.
ഒരിക്കൽ ഞാൻ ചോദിച്ചു. "സെട്ടുപാപ്പ ഇങ്ങള് ഇത് എങ്ങോട്ടാണ് ഇടക്കിടക് മുങ്ങുന്നത്. പോയാൽ പിന്നെ ഒരു വിവരും ഇല്ല. നിങ്ങടെ പാട്ട് വീണ്ടും കേൾക്കുമ്പോളാണ് ഇങ്ങള് വന്നുന്ന് അറിയുന്നത്. "എന്നെ ലെനിൻ എന്നാണ് മൂപ്പര് വിളിക്കാര് എന്ത് കൊണ്ടന്ന് ഞാൻ ചോദിച്ചിട്ടുമില്ല മൂപ്പര് പറഞ്ഞിട്ടുമില്ല. മോണകാട്ടിയുള്ള ഒരു ചിരി പാസ്സാക്കിട്ട് പറഞ്ഞു. "ഇങ്ങടെ നാട്ടിൽ സന്തോഷം ഇല്ലാന്ന്, അപ്പൊ ഞാൻ കുറച്ച് കിട്ടൊന്ന് അറിയാൻ വേറെ നാട്ടിലേക്ക് പോകുന്നു. ഓൽ തന്ന ഞമ്മള് വാങ്ങി പോരും. ഹാ ഹാ ഹാ... "പിന്നെ ഒരു ചിരിയാണ് മൂപ്പര്".
ഇക്ക് വലിയ ഇഷ്ട്ടമാണ് മൂപ്പരെ. മൂപ്പർടെ സർക്കിട്ട് കഥ കേട്ടിരിക്കാൻ നല്ല രസമാണ്. ഒരിക്കൽ എന്നോട് അദ്ദേഹം പറഞ്ഞു" വിഷമം വന്ന ഞാൻ പാട്ട് പാടും താളം പിടിക്കും എന്നിട്ടും മാറിലെങ്കിൽ ഞാൻ ഒരു സർകീട്ടാ പോകും. എന്നിട്ട് വിഷമം എല്ലാം കടലിൽ എറിഞ്ഞ് ഈ സഞ്ചി മുഴുവൻ സന്തോഷവുമായി ഞാൻ പോരും. അത് കഴിഞ്ഞാൽ ഞാൻ വീണ്ടും പോകും."
ഈ നാട് ചുറ്റലുകൾ പുള്ളി ഒരു പുസ്തകത്തിൽ കുറിച്ചിടാറുണ്ടത്രേ. സുൽഫിയാണ് എന്നോട് പറഞ്ഞത് "ആ പുസ്തകത്തിൽ ഈ ദുനിയാവ് മൊത്തം ഉണ്ട്".
വായിക്കാൻ വേണ്ടി ഒരുപാട് തവണ ഞാൻ ആ പുസ്തകം ചോദിച്ചു പാപ്പ തന്നില്ല. ഒരിക്കൽ ഞാൻ കണ്ണ് വെട്ടിച്ച് അത് എടുത്തു പക്ഷെ ആദ്യ പേജ് തുറന്നപ്പോഴേക്കും പാപ്പ കണ്ടു.ഐഷു 4th c എന്നാണ് ആദ്യ പേജിൽ ഉള്ളത് "പാപ്പാ ആരാണ് ഈ ഐഷു "ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു". ഈ ലെനിനോട് പോലും പറയില്ലേ ആരാണ് ഐഷു എന്ന്."
"ഡാ ലെനിനെ ഓൾ ന്റെ കൊച്ചുമോളാണ് പണ്ട് എന്റെ ഈ കയ്യും പിടിച്ച് അവൾ കാണാത്ത സ്ഥലങ്ങൾ ഇല്ലാ. ഞങ്ങൾ ഒരുമിച്ച് കണ്ട സ്ഥലങ്ങൾ ഒക്കെ നീ കണ്ടിട്ടുണ്ടോ.. ഞങ്ങൾ ഒരുമിച്ച് പോകാത്ത ഒരു സ്ഥലമേ ഒള്ളു അവിടെക് അവൾ തനിച്ചാണ് പോയത്. ഒന്നും മിണ്ടാതെ പുസ്തകം എന്റെ നേരെ നീട്ടി.
*ജിന്നിന്റെ പല്ല്*
ഉപ്പൂപ്പാടെ കൂടെ ഹുൽമൂൻ കുന്ന് കേറിപോയി ഞാൻ അവിടെ കണ്ടത് വലിയ ഗുഹയാണ്. ആ ഗുഹക്ക് അകത്തേക് ഉപ്പൂപ്പാ ഒറ്റക്ക് പോയി. പിന്നെ ഞാൻ കേട്ടത് ഒരു വലിയ ശബ്ദമാണ് "അല്ലയോ...ഐഷു ഞാൻ ജിന്നാണ് നിനക്ക് എന്തുവേണം. ഞാൻ എന്തും തരും, നിന്റെ ഉപ്പൂപ്പാടെ കയ്യിൽ ഞാൻ കൊടുത്തു വിടും "ഞാൻ ഒന്നും നോക്കില്ലാ "ജിന്നെ ഇക്ക് അന്റെ പല്ല് വേണം തരുമോ..." ഒരു വലിയ ചിരി ചിരിച്ചുകൊണ്ട് ജിന്ന് അത് കൊടുത്തു വിട്ടു ഞാൻ നോക്കുമ്പോൾ ഉപ്പൂപ്പാടെ കയ്യിൽ ജിന്നിന്റെ പല്ല്.
ഐഷുന്റെ യാത്ര.......
പാപ്പ ജിന്നിന്റെ പല്ലോ... "എയ്യ് അത് എന്റെ പല്ലാഡാ പോരാരായി നിന്നിരുന്ന അവസാനത്തെ പല്ല്. അവൾക്ക് വേണ്ടി ഞാൻ അത് പറിച്ചു "ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു ആ ഐഷു ഇപ്പോ എവടെ. "അവൾ പോയി എന്നെ കൂട്ടാതെ ഒറ്റക്ക് ഒരു നീണ്ട യാത്ര. പോകുമ്പോൾ അവളുടെ പുസ്തകം ഇക്ക് തന്നു. അതിൽ ഒരു എഴുത്തും"
"കാർന്നു തിന്നുന്ന ഈ വേദനയിൽ ഞാൻ ഒരു സർക്കിട്ട് പോവുകയാണ് ആദ്യമായി ഒറ്റക്ക് മരണം എത്ര മനോഹരമായ യാത്ര....."
പനിയായിരുന്നു മോനെ അവൾക്ക്. കണ്ണടക്കുന്നതിന് മുമ്പ് എഴുതിയതാണ് ആ അവസാന പേജ്. ഞാനും ഒരു യാത്രക്ക് ഒരുങ്ങുകയാണ് ന്റെ ഐഷു ന്റെ അടുത്തേക് .
പാപ്പ പാട്ട് പാടാൻ തുടങ്ങി സദ്യ ആയത് കൊണ്ട് ഞാൻ വീട്ടിലേക്കും പൊന്നു. ആ പ്രഭാതം എന്നെ ഉണർത്തിയത് സേട്ടുപാപ്പയുടെ മരണയാത്രയുടെ വാർത്തക്ക് കേൾവി കൊടുത്തുകൊണ്ടാണ്.
മരണം ഒരു യാത്ര..... മനോഹരമായ യാത്ര....
Sabith Koppam
യാത്ര എല്ലാ മതങ്ങളിലും സമൂഹങ്ങളിലും എന്നും ഉണ്ടായിരുന്നു.. മതവിധികളോടെയും അല്ലാതെയും ഒക്കെ അതിന്റെ മഹത്വത്തെ മനുഷ്യൻ അറിഞ്ഞിട്ടുണ്ട്.. മരണം പോലും ഒരു യാത്രയായി മാറുന്ന പാപ്പായുടെ കഥ ഹൃദ്യമായി എഴുതി..
മറുപടിഇല്ലാതാക്കൂMind touching.. story
മറുപടിഇല്ലാതാക്കൂ