കടുത്ത വേനലിന്റെ അവസാന നാളുകളിൽ മേഘം ഭൂമിയെ നോക്കി ഇങ്ങനെ പിറുപിറുത്തു.
"എന്തു സുന്ദരിയായിരുന്നു അവൾ?"
മേഘം ഭൂമിയെ കണ്ണ് ചിമ്മാണ്ട് നോക്കുന്നത് കണ്ട സൂര്യൻ
"അവൾക്ക് രാത്രികളിൽ പൂച്ചകണ്ണാണെന്നാ ചന്ദ്രൻ നക്ഷത്രങ്ങളോട് പറയാറ്."
മേഘം ദേഷ്യത്തോടെ സൂര്യനെ ഒരു നോട്ടം നോക്കിയ ശേഷം "നീ ആണ് നീ മാത്രമാണ് ,അവളെ വീണ്ടുകീറി നരബാധിച്ച കിളവിയെ പോലെ ആക്കിയത്. ഈ യൗവ്വനത്തിലും അവളെ വർദ്ധക്യത്തിലേക്ക് തള്ളിയിട്ട ക്രൂരൻ. നിന്നിൽ നിന്ന് ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാൻ?
"സ്നേഹമുള്ള അച്ഛന്റെ ചൂട് പറ്റി വളർന്ന മകൾ അച്ഛനെ തള്ളി പറഞ്ഞ് ഒരു ദിവസം കാമുകന്റെ കൂടെ ഇറങ്ങി പോയി എന്ന് അവളുടെ ഉദരത്തിൽ കഴിയുന്ന മനുഷ്യർ പറയുന്നത് നീ കേട്ടിട്ടില്ലേ. അതേ മനുഷ്യരുടെ സ്വാഭാവം ആണ് അവൾക്കും. അത് ഒരുനാൾ നീയും മനസ്സിലാക്കും. എന്റെ ചൂടേറ്റ് വളർന്നവരാണ്, ഇന്ന് നിനക്ക് വേണ്ടി എന്നെ തള്ളി പറയുന്ന ഈ മനുഷ്യർ. ഒന്ന് നീ ഓർത്തോ ഒരു നാൾ നിന്നെയും അവർ തള്ളി പറയും."സൂര്യൻ മേഘത്തിന് ഒരു മുന്നറിയിപ്പ് നൽകി .
പക്ഷേ ക്ഷുഭിതനായ മേഘം ഇരുണ്ട് കൂടി സൂര്യനെ മറച്ചു. കാറ്റിനെ കൂട്ട് പിടിച്ച് ചുട്ടുപൊള്ളുന്ന ഭൂമിയെ ഒന്ന് തണുപ്പിച്ചു. പ്രണയമുഹൂർത്തത്തിൻ ഭംഗി കൂട്ടാൻ ചെറിയ തോതിൽ മിന്നലും താളം പിടിക്കാൻ ഇടിയും കൂടി നല്ലൊരു പശ്ചാത്തലസംഗീതത്തോട് കൂടി മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങി.
പതിയെ ഭൂമിയെ ചുംബിച്ചു. ആദ്യ ചുംബനത്തിൽ അവൻ ചേറിന്റെ മനം കുളിർപ്പിക്കുന്നു മണം ആസ്വദിച്ചു. ശരീരത്തിലൂടെ സ്നേഹത്തോടെ സഞ്ചരിച്ചു. അവളെ ആലിംഗനം ചെയ്തു .നനഞ്ഞു കുതിർന്ന അവളെ കാണാൻ നല്ല ഭംഗി യായിരുന്നു. അവരുടെ ആ സംഗമത്തിൽ ഭൂമിയിൽ പുതിയ മുളകൾ പൊട്ടി. വറ്റി വരണ്ടു കിടന്നിരുന്ന പുഴയും കായലും എല്ലാം അവളുടെ മാറിടം ചുരന്നും സ്നേഹം പെയ്തിറങ്ങിയ മഴ വെള്ളം കൊണ്ടും നിറഞ്ഞൊഴുകി.
സ്നേഹവും കരുതലും കൊണ്ട് അവൻ അവൾക്ക് ഒരു പച്ച പട്ട് പാവാട നെയ്തു കൊടുത്ത്. ശെരിക്കും സുന്ദരി ആയിരുന്നു..ഫലങ്ങൾ കയിച്ചും പൂമുട്ടുകൾ വിരിഞ്ഞും ഒരു പ്രണയകാലം പതിയെ കടന്നു പോയി .അവളുടെ ഹൃദയത്തിൽ നിന്നും വെള്ളം കിനിഞ്ഞ് ഇറങ്ങാൻ തുടങ്ങി.ദാഹം മാറിയതിൽ പിന്നെ അവളുടെ സൽപുത്രന്മാർ അവരുടെ പ്രണയത്തെ ശപിക്കാൻ തുടങ്ങി.തന്റെ മകൾ മറ്റൊരുത്താനോട് പ്രണയത്തിൽ ആണെന്ന് അറിയുന്ന ഒരു രക്ഷിതാവിനെ പോലെ ഭൂമിയുടെ അവകാശികൾ പ്രാകി തുടങ്ങി. "ഒരു നശിച്ച മഴ,ഒരു തോർച്ച ഉണ്ടായിരുന്നെങ്കിൽ ഒന്ന് പുറത്ത് പോകമായിരുന്നു" അവൻ ഒരുക്കിയ തണുത്ത രാപ്പകലുകളിൽ അവർ പൊള്ളുന്ന വാക്ക് കൊണ്ട് അവനെ കുത്തി നോവിച്ചു..പക്ഷേ അവൻ സ്നേഹത്തോടെ ഭൂമിയെ നോക്കി പുഞ്ചിരിച്ചു. അവനോട് വെറുപ്പ് അവൾ പ്രകടിപ്പിച്ചത് പക്ഷേ ഇങ്ങനെ ആയിരുന്നു അവളുടെ കയ്യിൽ മുറുക്കി പിടിച്ച് നിന്നിരുന്ന മരങ്ങളെ കൈവിട്ട് കൊണ്ടായിരുന്നു മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങി .അവൻ മനസ്സിലായി അവൾ അവളുടെ വെറുപ്പ് പ്രകടിപ്പിച്ചതാണെന്ന് അവന്റെ ജീവിനീര് കുടിച്ചു വളർന്നവരെ ബലിയാക്കിയെന്നു മാത്രം. അവൻ കലിതുള്ളി, വെളുത്ത് തുടിച്ച മുഖം കറുത്ത് ഇരുണ്ട് കൂടി.ശക്തിയിൽ ഇടിയും മിന്നലും വന്നു .കാറ്റ് ആഞ്ഞു വീശി ഭൂമി കിടുകിടാ വിറച്ചു.വിരഹനായകൻ അന്തരീക്ഷം മൊത്തം ഭയപ്പെടുത്തുന്നതാക്കി . ഭീതിയുടെ നിഴൽ ഭൂമിക്ക് മേൽ നിവർത്തി. കോപത്തോടെ അവൻ ഭൂമിയിലേക്ക് പെയ്തിറങ്ങി .കിണർ നിറഞ്ഞു തോട് നിറഞ്ഞു കായലും പുഴയും നിറഞ്ഞ് വലിയ വെള്ളപോക്കത്തിന്റെ സാധ്യതകൾ കണ്ട് തുടങ്ങി. മുത്തശ്ശിമാരും മുതു മുത്തശ്ശിമാരും രാമായണം കയ്യിൽ പിടിച്ചു വേവലാതികൾ പറയാൻ തുടങ്ങി" ഇത് അവന്റെ കണ്ണു നീരാണ് ,ശാപമാണ് നാശത്തിലേക്ക് ആണ് ഈ പോക്ക് രാമ രാമ"
ബുദ്ധി ജീവികൾ പ്രളയം എന്നും നാൽ ഇഞ്ച് സ്ക്രീനിൽ വിപ്ലവം സൃഷ്ട്ടിക്കുന്നവർ പാലത്തിനോടും തോണിയോടും ഒക്കെ പ്രണയമാക്കി കഥകൾ ഇറക്കി .സത്യത്തിൽ തനിക്ക് ഭൂമിയോട് എന്ത് വികാരം ആയിരുന്നു എന്ന് അറിയാത്ത മേഘത്തിന്റെ ഹ്രദയം ചീഞ്ഞ് ഒലിച്ച ചലമായിരുന്നു...
പക്ഷേ ഒരുപാട് നാൾ അവൻ പിടിച്ചു നിൽകാൻ കഴിഞ്ഞില്ല തന്റെ പക സൂര്യൻ കൈമാറിയ ശേഷം അവൻ മാറി നിന്ന് കണ്ടു ഭൂമിയുടെ പിന്നീടുള്ള ജീവിതം പക്ഷേ അവൾക്ക് ദഹിക്കുമ്പോൾ അവൻ ഓടി വരുമായിരുന്നു അവൻ അത്രക്ക് ദുഷ്ട്ടൻ ഒന്നും അല്ലന്ന് സൂര്യൻ താമരക്ക് ചൊല്ലിക്കൊടുത്തു
By
Sabith koppam
😍
മറുപടിഇല്ലാതാക്കൂ