വട്ടനായ ആരാധകൻ



"വട്ടനായ ആരാധകൻ "

ഡോർ തുറന്ന് ഡോക്ടർ അകത്തേക്ക് വന്നു."മുജീബ് മരുന്ന് ഒക്കെ കഴിച്ചില്ലേ?" "സർജറി കഴിഞ്ഞിട്ട് 48 മണിക്കൂർ കഴിയാണ്ട് കനം ഉള്ളത് ഒന്നും കൊടുക്കേണ്ട ഉമ്മാ. ഹാ പിന്നെ നീ ഇവിടെ ഐ സി യുവിൽ കിടന്നപ്പോൾ ഒരു കാര്യം കൂടെ സംഭവിച്ചിട്ടുണ്ട്.  നിന്റെ ഇഷ്ട ഗായിക ഷാദിയ മൻസൂറിന്റെ പുതിയ പാട്ട് ഇറങ്ങിയിട്ടുണ്ട്. നീ അത് കേട്ടില്ലല്ലോ... വേഗം പോയി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യ്."
മുജീബിന് ആകെ അതിശയമായി തോന്നി. അവൻ ഡോക്ടറോട് ചോദിച്ചു "ഇതൊക്കെ നിങ്ങൾ എങ്ങനെ അറിഞ്ഞു."

ആറേഴുമാസം ആയില്ലേ ഞാൻ നിന്നെ ചികിത്സിക്കുന്നു. പിന്നെ നീ എന്നെ ഇടക്കിടക്ക് വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് കൊണ്ടും നീ എന്റെ പ്രിയപ്പെട്ട രോഗിയായത് കൊണ്ടും ഞാൻ നിന്റെ നമ്പർ സേവ് ചെയ്തിരുന്നു. അത് വഴി നിന്റെ സ്റ്റാറ്റസുകൾ ഒക്കെ ഞാൻ കാണാറുണ്ട്. നിനക്ക് അത് അറിയാൻ കഴിഞ്ഞന്ന് വരില്ല. സ്റ്റാറ്റസിന്റെ സെറ്റിങ്‌സിൽ ചില മാറ്റങ്ങൾ ഞാൻ വരുത്തിട്ടുണ്ട്.

മുജീബ് ചിരിച്ചു. "അല്ലാ, ഈ ദാസേട്ടനും ചിത്രയും സുജാതയും ഒക്കെ ഉള്ളപ്പോൾ എന്തുകൊണ്ട് ഷാദിയ...?ഡെയിലി അവളുടെ പാട്ടിന്റെ 30 പ്രണയ നിമിഷങ്ങൾ  നിന്റെ സ്റ്റാറ്റസ് ആവാറുണ്ട്. ഇഷ്ട ഗായിക എന്നതിനപ്പുറം വല്ലബന്ധവും ഉണ്ടോ നിങ്ങൾ തമ്മിൽ ?"
"സാർ  ഈ ചോദിക്കുന്ന ചോദ്യം ഒരുപാട് ചോദിച്ചവരുണ്ട്. പ്രേമം ആണോ ,ഇവളുടെ റിലേറ്റീവ് ആണോ,നിന്റെ ചാട്ടം എനിക്ക് മനസ്സിലാവുന്നുണ്ട് എന്നും പറഞ്ഞുള്ള കൂട്ടുകാരുടെ കളിയാക്കലുകൾ...എന്തിന് എന്റെ ഉമ്മ പോലും പറയാറുണ്ട് ആ പെണ്ണിന്റെ പാട്ട് മാത്രേ ചെക്കൻ പറ്റൂ എന്ന്.
ഇവരോട് ഒക്കെ എന്താ പറയേണ്ടതെന്ന് ശരിക്കും പറഞ്ഞാൽ എനിക്ക് അറിയില്ല. ഉറങ്ങാൻ കിടക്കുമ്പോൾ  ചില രാത്രികൾ ഭീതിയുടെ രാത്രികളായിരിക്കും. എന്തെന്നില്ലാത്ത ജീവിതത്തോടുള്ള ഭയം. ആ ഭയം കൊണ്ട് ആണോ എന്തോ അറിയില്ല  ചില രാത്രികളിൽ ഞാൻ ഞെട്ടി ഉണരും. ദു:സ്വപ്നങ്ങൾ കണ്ട് തല കല്ലാകാറുണ്ട്. ആ സമയത്താണ്   ഈ കുട്ടിയുടെ പാട്ടുകൾ കേട്ട് തുടങ്ങിയത്. എന്തോ ദാസേട്ടനോ സുജാതയോ ചിത്രയോ ഒന്നും അല്ലെങ്കിലും എന്റെ  വട്ടുകൾ കുറച്ചെങ്കിലും കുറക്കാൻ ആ മധുര മൊഴികൾക്ക് ആവാറുണ്ട്.
"വട്ടനായ ആരാധകൻ തന്നെ, ശരി  ആ മെഡിക്കൽ റിപ്പോർട്ടിൽ ഒരു ടിക്കറ്റ് ഉണ്ട്. രണ്ടാഴ്ച കഴിഞ്ഞു. നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർമാർ എല്ലാം ചേർന്നു ഒരു പ്രോഗ്രാം നടത്തുന്നുണ്ട്. നീ അതിൽ പങ്കെടുക്കണം. കുറച്ച് കൊച്ചു കുട്ടികളായ കേളവന്മാരുടെയും കേളവികളുടെയും  ഉന്നമനത്തിനായി അവരുടെ ചികിത്സക്ക് ഒക്കെ വേണ്ടി ഫണ്ട് റൈസ് ചെയ്യാൻ നടത്തുന്ന ഒരു പ്രോഗ്രാം ആണ്. അവിടെ ഒരു ഇശൽ നൈറ്റ് ഉണ്ട്. അതിന് നിന്റെ ഷാദിയ മൻസൂർ വരുന്നുണ്ട്. നിനക്ക് അവളെ കാണാം സംസാരിക്കാം ഡോണ്ട് മിസ് ഇറ്റ്.
''താങ്ക് യൂ ഡോക്ടർ"
ഡോക്ടർ റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ നഴ്‌സ് ചോദിച്ചു. "സാർ എന്തിനാ മറച്ചു വെക്കുന്നത് പറയാമായിരുന്നില്ലേ അവനോട്." കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് അദ്ദേഹം പറഞ്ഞു."പാടില്ല അത് അവനെ മാനസികമായി തളർത്തും ,അത് അവന്റെ ആരോഗ്യനില കൂടുതൽ കുഴപ്പത്തിലാകും. ഇപ്പോ അവൻ നല്ല സന്തോഷത്തിലാണ്. അവന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. നമുക്ക് മുന്നിൽ മറ്റ് മാർഗം ഒന്നും ഇല്ലെങ്കിലും ഇതിന് മുന്നോട്ട് പൊരുതാൻ ഊർജം നൽകും. അവൻ ആ ദിവസം വരെ ജീവിച്ചിരുന്നേ പറ്റൂ...എന്റെ ഏറ്റവും വലിയ പ്രാർത്ഥന ആ ദിവസം വരെ എങ്കിലും  അവന്റെ ഹൃദയം മിടിക്കണം എന്നാണ്. 
കഥ കേട്ടിരുന്ന മുഴുവൻ കുട്ടികളും ഒരേ സ്വരത്തിൽ  ചോദിച്ചു. അവൻ  ഷാദിയെ കണ്ടില്ല...?.
"ഇല്ലാ"
"പിന്നെ"
"അവൻ കണ്ടില്ല. പക്ഷേ ഷാദിയ മൻസൂർ തന്റെ ആരാധകനെ കണ്ടു".
"അതെങ്ങനെ "
"പ്രോഗ്രാമിന്റെ അന്ന് അവന് അസുഖം കൂടി. അവന്റെ നിർബന്ധത്തിന്  വഴങ്ങി ഞാൻ ആംബുലൻസിൽ  ആ ഗ്രൗണ്ടിലേക്ക് കൊണ്ടു പോയി. ദൂരെ നിന്ന് അവൻ അവരെ കാണാൻ ശ്രമിച്ചു. പക്ഷേ വേദനയോടെ അവൻ പറഞ്ഞു " സാർ വ്യക്തമാകുന്നില്ല...എനിക്ക് കാണാൻ പറ്റുന്നില്ല...കണ്ണിൽ ഒരു പുക മൂടിയപോലെ."
"വാ പോകാം നിന്റെ അവസ്ഥ വളരെ മോശമാണ് "ഞാൻ അവനോട് പറഞ്ഞു.
"വേണ്ട എനിക്ക് കേൾക്കണം  ആ ശബ്ദം ആ പാട്ടുകൾ".
പക്ഷേ ഞാൻ സമ്മതിച്ചില്ല ഉടനെ ഐസിയു... പിന്നെ വെന്റിലേറ്ററിൽ... മണിക്കൂറുകൾക്കകം ഏറ്റവും വലിയ സംഗീത ലോകത്തേക്ക് അവൻ യാത്രയായി.
പ്രോഗ്രാമിന് ശേഷം ഇങ്ങനെ ഒരു വട്ടനായ ആരാധകനെ പറ്റി ആ 18 കരിക്ക് ഞാൻ പറഞ്ഞു കൊടുത്തു. അവരെ 30 നിമിഷങ്ങളിൽ  എന്നും തളച്ചിടുന്ന ഒരു ആരാധകനെ പറ്റി. കേട്ട് കഴിഞ്ഞപ്പോൾ അവരുടെ കണ്ണ്  കലങ്ങിയിട്ടുണ്ടായിരുന്നു. അവർ അവനെ വന്ന് ഒരു നോക്ക് കണ്ടു. അവന്റെ ഉമ്മ അവൻ എഴുതിയ  പാട്ടുകളടങ്ങിയ ഒരു  ബുക്ക് അവർക്ക് കൊടുത്തു.
"എന്റെ കുട്ടീടെ പാട്ടുകളാണ് മോൾ പാടണം എന്നത് അവന്റെ വലിയ ആഗ്രഹം ആയിരുന്നു."
അന്ന് മുതൽ  ഇന്നോളം ഷാദിയ മുജീബിന്റെ പാട്ടുകൾ പാടി...മനോഹരമായ വരികൾ ആയിരുന്നു.
"എന്റെ പ്രിയ ആരാധകന് എന്നും പറഞ്ഞു അവർ പാടി ഇറക്കുന്ന പാട്ടുകൾ എല്ലാം ആ കല്ലറക്ക് മുന്നിൽ ഞാൻ എത്തിക്കാറുണ്ട്.
By sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ